റിയൽമി 7 അടുത്ത വിൽപന സെപ്റ്റംബർ 17 ന്: വില, സവിശേഷതകൾ
റിയൽമി 7 സ്മാർട്ഫോണിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 17 ന് നടക്കും. കഴിഞ്ഞ ആഴ്ച റിയൽമി 7 പ്രോയ്‌ക്കൊപ്പം റിയൽമി 7 സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരുന്നു. ക്വാഡ് റിയർ ക്യാമറകളും പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും, 8 ജിബി വരെ റാമും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. മാർച്ചിൽ ചൈനീസ് കമ്പനി പുറത്തിറക്കിയ റിയൽമി 6 ന്റെ പിൻഗാമിയായാണ് ഈ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന്റെ മുൻഗാമിയെപ്പോലെ തന്നെ റിയൽമി 7ൽ 90Hz ഡിസ്പ്ലേ വരുന്നു, കൂടാതെ 30W ഫാസ്റ്റ് ചാർജിംഗും ഉൾപ്പെടുന്നു. എന്നിരുന്നാലും, റിയൽമി 7 ഒരു നവീകരിച്ച ഫോട്ടോഗ്രാഫി അനുഭവവും മെച്ചപ്പെടുത്തിയ പ്രകടനവും നിങ്ങൾക്ക് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു.

റിയൽമി 7: ഇന്ത്യയിൽ വരുന്ന വില, വിൽപന വിശദാംശങ്ങൾ
റിയൽമി 7ന് ഇന്ത്യയിൽ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും, 8 ജിബി + 128 ജിബി ഓപ്ഷന് 16,999 രൂപയുമാണ് വില വരുന്നത്. ഈ സ്മാർട്ട്ഫോൺ മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാക്കുന്നു. മാത്രമല്ല, സെപ്റ്റംബർ 17 ന് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം തുടങ്ങിയ ഓൺലൈൻ വിപണകേന്ദ്രങ്ങൾ വഴി ഉച്ചയ്ക്ക് 12:00 മണിക്ക് ഇത് വാങ്ങാൻ ലഭ്യമായി തുടങ്ങും. സെപ്റ്റംബർ 14 ന് തുടങ്ങുന്ന ആരംഭ വിൽപ്പനയിലൂടെ ലഭ്യമാകുന്ന റിയൽമി 7 പ്രോയ്‌ക്കൊപ്പം കഴിഞ്ഞയാഴ്ച റിയൽമി 7 പുറത്തിറക്കി.

റിയൽമി 7: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) റിയൽമി 7 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ റിയൽമി യുഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. കൂടാതെ, 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ, 20: 9 ആസ്പെക്റ്റ് റേഷിയോയും 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഈ ഡിവൈസിൽ വരുന്നു. ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഈ ഡിസ്പ്ലേയിൽ ഉണ്ട്. ഈ ഹാൻഡ്‌സെറ്റിൽ ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസർ ഉണ്ട്, ഒപ്പം എആർഎം മാലി-ജി 76 എംസി 4 ജിപിയുവും 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും ഉണ്ട്.

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ എഫ് / 1.8 ലെൻസുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പൊടെയാണ് റിയൽമി 7 വരുന്നത്. ക്യാമറ സെറ്റപ്പിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, എഫ് / 2.4 ഉള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവയും ഉൾപ്പെടുന്നു. മുൻവശത്തായി എഫ് / 2.0 ലെൻസിനൊപ്പം 79.3 ഡിഗ്രി എഫ്ഒവി വരുന്ന 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഈ ഡിവൈസിൽ വരുന്നു.

റിയൽമി 7 സ്മാർട്ഫോണിൽ 128 ജിബി വരെ യുഎഫ്‌എസ് 2.1 ഇന്റേണൽ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു, ഇത് മൈക്രോ എസ്ഡി കാർഡ് വഴി ഒരു പ്രത്യേക സ്ലോട്ടിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി VoLTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ എ-ജിപിഎസ്, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്‌ഫോണിലുണ്ട്. കൂടാതെ, 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications