റിയൽമി 7 പ്രോയുടെ വിൽപ്പന ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക്: വില, സവിശേഷതകൾ
ചൈനീസ് സ്മാർട്ട്ഫോൺ റിയൽമി 7 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിക്കും. റിയൽമി സ്റ്റോർ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ വിൽപന കേന്ദ്രങ്ങൾ വഴിയാണ് വിൽപ്പന നടക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്ന ഈ ഹാൻഡ്സെറ്റിന് 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി പ്രോസസർ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. ഇന്ത്യയിൽ 20,000 രൂപയ്ക്ക് താഴെയുള്ള പോക്കോ എക്സ് 3, ഗാലക്‌സി എം 31, റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, മറ്റ് സ്മാർട്ട്‌ഫോണുകൾ എന്നിവയ്‌ക്കെതിരെയാണ് റിയൽമി 7 പ്രോ മത്സരിക്കുന്നത്.

റിയൽമി 7 പ്രോ: വില
റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. റിയൽമി 7 പ്രോയുടെ 6 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് മോഡലിന് 21,999 രൂപയുമാണ് വില വരുന്നത്. മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് തുടങ്ങിയ കളർ വേരിയന്റുകളിൽ നിങ്ങൾക്ക് റിയൽമി 7 പ്രോ സ്വന്തമാക്കാവുന്നതാണ്.
റിയൽമി 7 പ്രോ: സവിശേഷതകൾ
1,080 x 2,400 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് റിയൽമി 7 പ്രോ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഈ സൂപ്പർ അമോലെഡ് പാനലുള്ള ഡിസ്‌പ്ലേയിൽ സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ കട്ട്ഔട്ടാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലെയിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് റീഡർ സവിശേഷത റിയൽമി ഫീച്ചർ ചെയ്യുന്നു. 8.7 മില്ലിമീറ്റർ കനമുള്ള ഈ ഡിവൈസിന് 182 ഗ്രാം ഭാരമാണ് വരുന്നത്. 32 എംപി സെൽഫി ഷൂട്ടർ വരുന്ന ഒരു ഹോൾ പഞ്ച് നോച്ച് സ്‌ക്രീൻ ഇതിൽ നൽകിയിരിക്കുന്നു.

180Hz ടച്ച് സാംപ്ലിങ് റേറ്റും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. അഡ്രെനോ 618 ജിപിയു വരുന്ന ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 720G SoC പ്രോസസ്സറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. 6 ജിബി, 8 ജിബി LPDDR4x റാം, 128 ജിബി / 256 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ് ഓപ്ഷനുകളാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് കപ്പാസിറ്റി വിപുലീകരിക്കുന്നതിനുള്ള ഒരു ഓപ്ഷനും ഈ ഡിവൈസിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് റിയൽമി 7 പ്രോ പ്രവർത്തിക്കുന്നത്.

റിയൽമി 7 പ്രോ: ക്യാമറ സവിശേഷതകൾ
എഫ്/1.8 അപ്പർച്ചർ വരുന്ന 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.3 അപ്പർച്ചറുള്ള സെക്കന്ററി 8 മെഗാപിക്സൽ ക്യാമറ, മൂന്നാമത്തെ 2 മെഗാപികസൽ ക്യാമറ, 2 മെഗാപികസൽ നാലാം ക്യാമറയും ചേർന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് റിയൽമി 7 പ്രോയ്ക്ക് ലഭിക്കുന്നത്. സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറ മുൻവശത്ത് കമ്പനി നൽകിയിരിക്കുന്നു.

4,500mAh ബാറ്ററിയാണ് റിയൽമി 7 പ്രോയ്ക്ക് കമ്പനി നൽകിയിരിക്കുന്നത്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയ ഈ ബാറ്ററി റിയൽമി 7 പ്രോയുടെ പ്രധാന സവിശേഷതകളിൽ വരുന്നു. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 34 മിനിറ്റ് സമയം മാത്രം മതിയെന്ന് കമ്പനി വ്യക്തമാക്കി. 12 മിനിറ്റുകൊണ്ട് 50 ശതമാനം ബാറ്ററിയും ചാർജ് ചെയ്യുവാൻ സാധിക്കുന്നതാണ്. വൈ-ഫൈ 802.11 a / b / g / n / ac, ബ്ലൂടൂത്ത് 5.0, ജിപിഎസ്/ NavIC / Glonass, 4G VoLTE എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








