Home
Mobile

റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ ഇന്ത്യയിൽ എത്തി: വില, സവിശേഷതകൾ

സ്മാർട്ട്‌ഫോൺ ബ്രാൻഡായ റിയൽമി പുതിയ 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമി 7 ഐയ്‌ക്കൊപ്പം അവതരിപ്പിച്ച ഈ പുതിയ മോഡലിന് ഓറഞ്ച്, വൈറ്റ് നിറങ്ങളുള്ള സവിശേഷമായ വെഗൻ മൈക്രോ ഗ്രെയിൻ ലെതർ ഫിനിഷുണ്ട്. ഹാൻഡ്‌സെറ്റിൻറെ പുറകിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ പരിസ്ഥിതി സൗഹാർദ്ദപരവും മോടിയുള്ളതും മൃദുവായ സ്പർശനം നൽകുന്നതുമാണ്. റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷനിൽ ഉപയോഗിക്കുന്ന വെഗൻ മൈക്രോ ഗ്രെയിൻ ലെതർ വെറും 0.4 മില്ലിമിറ്റർ കനമുള്ളതാണ്.

റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ: ഇന്ത്യയിൽ വരുന്ന വില, വിൽപ്പന

റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷന് വില കഴിഞ്ഞ മാസം വിപണിയിലെത്തിയ മിറർ ബ്ലൂ, മിറർ വൈറ്റ് മോഡലുകളുടേതിന് സമാനമാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപ വിലയും, 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 21,999 രൂപയുമാണ് വില വരുന്നത്. റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ ഒക്ടോബർ 16 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, ഓഫ്‌ലൈൻ സ്റ്റോറുകൾ തുടങ്ങിയ ഓൺലൈൻ വില്പനകേന്ദ്രങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ: സവിശേഷതകൾ

റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ: സവിശേഷതകൾ

ബാക്ക് പാനൽ രൂപകൽപ്പനയിൽ വരുത്തിയ മാറ്റത്തിന് പുറമെ, ഫോണിന്റെ മറ്റ് കളർ മോഡലുകളുടേതിന് സമാനമായ സവിശേഷതകൾ റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ വാഗ്ദാനം ചെയ്യുന്നു. റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ ആൻഡ്രോയിഡ് 10 ൽ റിയൽമി യുഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. കൂടാതെ, 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസ്സർ കരുത്തേകുന്നു. 8 ജിബി റാമും 128 ജിബി യുഎഫ്എസ് 2.1 ഓൺബോർഡ് സ്റ്റോറേജുമായി റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ വരുന്നു. ഈ ഫോണിൽ ലഭിക്കുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ബിൽറ്റ്-ഇൻ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്.

റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ: ക്യാമറ സവിശേഷതകൾ

റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ: ക്യാമറ സവിശേഷതകൾ

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ തുടങ്ങിയ സവിശേഷതകൾ വരുന്ന റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ സ്മാർട്ട്‌ഫോണിലുണ്ട്.

റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ: 4,500 എംഎഎച്ച് ബാറ്ററി

റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷൻ: 4,500 എംഎഎച്ച് ബാറ്ററി

കമ്പനിയുടെ ഉടമസ്ഥതയിലുള്ള 65W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷന് ലഭിക്കുന്നത്. റിയൽമി 7 പ്രോ സൺ കിസ്ഡ് ലെതർ എഡിഷനിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. സ്മാർട്ട്‌ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

Best Mobiles in India

English summary
The smartphone company has launched the Realme 7 Pro Sun Kissed Leather Version in India as a new offering. Today, this latest model was launched alongside the Realme 7i and has a special orange and white tinged vegan micrograin leather finish on the rear.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X