റിയൽമി 7, റിയൽമി 7 പ്രോ സെപ്റ്റംബർ 1 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റിയൽമി 7 ഉടനെ അവതരിപ്പിക്കുമെന്ന് ബ്രാൻഡ് വ്യക്തമാക്കി. കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ സൂ ക്വി റിയൽമി 7 ന്റെ പ്രഖ്യാപനത്തെ കുറിച്ചുള്ള ഏതാനും വിശദാംശങ്ങൾ വ്യക്തമാക്കി. ഈ വർഷം ആദ്യം അവതരിപ്പിച്ച റിയൽമി 6 ന്റെ പിൻഗാമിയായാണ് ഈ പുതിയ ഡിവൈസിനെ കാണുന്നത്. ഒരു പ്രത്യേക ലീക്ക് സൂചിപ്പിക്കുന്നത് റിയൽമി 7 ഔദ്യോഗികമായി സെപ്റ്റംബർ 1 ന് ചൈനയിൽ നടക്കുന്ന ഒരു പരിപാടിയിൽ അവതരിപ്പിക്കുമെന്നാണ്. പുതിയ സീരീസിന്റെ വരവിനെക്കുറിച്ച് സൂചന നൽകി ചേസ് ഒരു സോഡ ക്യാനിൽ ഏഴാം നമ്പർ എഴുതിയ ഒരു ഫോട്ടോ വെയ്‌ബോയിൽ ഷെയർ ചെയ്തു.

ഈ സ്മാർട്ഫോണിന്റെ കൂടുതൽ വിശദാംശങ്ങളൊന്നും അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിയൽമി 7നെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സമീപഭാവിയിൽ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. വെയ്‌ബോയിലെ ഒരു പ്രത്യേക ചോർച്ച, ഹോണർ, ഇസഡ്ടിഇ, റിയൽമി എന്നീ മൂന്ന് കമ്പനികൾ സെപ്റ്റംബർ 1 ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് സൂചന നൽകുന്നു. അതുകൊണ്ടുതന്നെ റിയൽമി ഈ തീയതിയിൽ തന്നെ റിയൽമി 7 അവതരിപ്പിച്ചേക്കാം. റിയൽമിയുടെ 7 സീരീസ് കമ്പനി കൃത്യമായി എപ്പോൾ അവതരിപ്പിക്കും എന്നതിനെക്കുറിച്ച് യാതൊരു ഉറപ്പുമില്ല.

റിയൽമി എക്സ് 7 സീരീസ് പോലുള്ള തികച്ചും പുതിയ സീരീസിന്റെ വരവിനെ ഇത് സൂചിപ്പിക്കുന്നുണ്ടാകാം. റിയൽമി ഭാവിയിൽ ഇതിനെകുറിച്ച് കൂടുതൽ വ്യക്തത നൽകിയേക്കും. ടിപ്പ്സ്റ്റർ പറയുന്ന ഈ രണ്ട് ഡിവൈസുകൾ റിയൽമി 7, റിയൽമി 7 പ്രോ എന്നിവ ആകാം. ഭാവിയിൽ രണ്ട് ഫോണുകൾ അവതരിപ്പിക്കാൻ റിയൽമി ആഗ്രഹിക്കുന്നുവെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പ്രത്യേകം പറയുന്നു. ഈ രണ്ട് ഡിവൈസുകളും ഭാരം കുറഞ്ഞതാണെന്നും നീണ്ട ബാറ്ററി ലൈഫ് ഉള്ളതായും അഭ്യൂഹമുണ്ട്. ഈ റിയൽമി ഉപകരണങ്ങളിലൊന്ന് 65W ഫാസ്റ്റ് ചാർജിംഗുള്ള 4,300mAh ബാറ്ററിയുമായും, മറ്റൊന്ന് 4,500mAh ബാറ്ററി 65W ഫാസ്റ്റ് ചാർജിംഗിനൊപ്പം വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ രണ്ട് സ്മാർട്ഫോണുകൾക്കും 200 ഗ്രാമിൽ താഴെ ഭാരം ഉണ്ടെന്നും 8 മില്ലിമീറ്റർ കനംകുറഞ്ഞതാകാമെന്നും പറയുന്നു.

റിയൽമി 7 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റിയൽമിയുടെ ഈ സ്മാർട്ട്‌ഫോൺ സീരീസിൽ രണ്ട് ഡിവൈസുകൾ ഉൾപ്പെടുന്നു - റിയൽമി 7, റിയൽമി 7 പ്രോ. ഈ സ്മാർട്ട്‌ഫോണുകൾ യഥാക്രമം 4,300 mAh, 4,500 mAh ബാറ്ററികളുമായി വരുന്നു. കൂടാതെ ഈ ഡിവൈസുകൾക്ക് 65W ഫാസ്റ്റ് ചാർജറും ഉണ്ടാകും. 2020 സെപ്റ്റംബർ ഒന്നിന് കമ്പനി ഈ ഡിവൈസുകൾ വിപണിയിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ഒക്ടാ കോർ പ്രോസസറിനൊപ്പം രണ്ട് സ്മാർട്ട്‌ഫോണുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങി റിയൽമി
റിയൽമി 7 സീരീസ് കൊണ്ടുവരുന്നതിനു പുറമേ, ഈ സ്മാർട്ട്‌ഫോൺ നിർമാതാവ് രണ്ട് ഹാൻഡ്‌സെറ്റുകൾ കൂടി അവതരിപ്പിക്കുവാൻ സാധ്യതയുണ്ട്. റിയൽമി 8, 8 പ്രോ സ്മാർട്ട്‌ഫോണുകളിൽ 4,500 എംഎഎച്ച് ബാറ്ററിയും 65W ബാറ്ററി അകത്തുമായി വരുന്നു. അതുപോലെ, വരാനിരിക്കുന്ന ഡിവൈസുകളിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2400 പിക്‌സൽ ഡിസ്‌പ്ലേ, ഒക്ടാ കോർ പ്രോസസർ എന്നിവ ഉണ്ടായിരിക്കുമെന്ന് ടെന ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. രണ്ട് സ്മാർട്ട്‌ഫോണുകളിലും 8 ജിബി റാമും ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും. പിന്നിൽ 64 എംപി പ്രൈമറി സെൻസറും മുൻവശത്ത് 32 എംപി ക്യാമറയും വരുന്നു.

അതേസമയം, റിയൽമി സി 12, റിയൽമി സി 15 എന്നീ രണ്ട് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സ്മാർട്ട്‌ഫോണുകൾക്ക് 8, 999 രൂപ, 9,999 രൂപ എന്നിങ്ങനെ യഥാക്രമം വില വരുന്നു. റിയൽമി സി 12 ന് 3 ജിബി റാമും 32 ജിബി സ്റ്റോറേജും, റിയൽമി സി 15ക്ക് 3 ജിബി + 32 ജിബി, 4 ജിബി + 64 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളും വരുന്നു. ഈ രണ്ട് സ്മാർട്ഫോണുകളും പവർ ബ്ലൂ, പവർ സിൽവർ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലായിരിക്കും വരിക. 2020 ഓഗസ്റ്റ് 27 മുതൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവയിൽ ഈ സ്മാർട്ട്‌ഫോണുകൾ ലഭ്യമായി തുടങ്ങും.


Click it and Unblock the Notifications








