Home
Mobile

റിയൽമി 7 ഐ ഇന്ത്യയിൽ‌ ഉടൻ‌ അവതരിപ്പിക്കും: വില, സവിശേഷതകൾ‌

ഇന്തോനേഷ്യയിൽ റിയൽമി 7 ഐ അവതരിപ്പിച്ചതിന് ശേഷം കമ്പനി ഇപ്പോൾ ഇന്ത്യയിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുവാൻ തയ്യാറെടുക്കുകയാണ്. റിയൽമിയുടെ ഇന്ത്യൻ വെബ്‌സൈറ്റ് അതിന്റെ സപ്പോർട്ടിങ് പേജിൽ റിയൽമി 7 ഐ കൊണ്ടുവന്നിരുന്നു, അതിനർത്ഥം ഈ സ്മാർട്ഫോൺ ഉടൻ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ്. റിയൽമി ഇന്തോനേഷ്യയിൽ ഒരാഴ്ച മുമ്പ് 7 ഐ പുറത്തിറക്കി. 5,000 എംഎഎച്ച് ബാറ്ററി, സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസ്സർ, 6.5 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് ഈ സ്മാർട്ഫോണിൻറെ പ്രധാന സവിശേഷതകൾ.

റിയൽ‌മി 7 ഐ: വില

റിയൽ‌മി 7 ഐ: വില

ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വരുന്ന ബ്രാൻഡിൽ നിന്നുള്ള മറ്റൊരു സ്മാർട്ട്ഫോണാണിത്. ഇന്തോനേഷ്യയിൽ റിയൽമി 7 ഐയുടെ വില 3,199,000 (ഏകദേശം 15,800 രൂപ) ആണ്. ഒരൊറ്റ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമായി ഈ സ്മാർട്ഫോൺ ലഭ്യമാണ്. റിയൽമി 7, റിയൽമി 7 പ്രോ എന്നീ ഹാൻഡ്‌സെറ്റുകൾ നിലവിൽ ഇന്ത്യയിൽ ലഭ്യമാണ്. ഈ സീരീസിലെ ബാക്കി വരുന്ന സ്മാർട്ട്‌ഫോണുകളിൽ നിന്ന് റിയൽമി 7 ഐ സ്മാർട്ട്ഫോണിന് വലിയ വ്യത്യാസങ്ങളൊന്നും വരുന്നില്ല എന്നുള്ളതാണ് ഒരു വസ്തുത. അറോറ ഗ്രീൻ, പോളാർ ബ്ലൂ തുടങ്ങിയ നിറങ്ങളിലാണ് ഈ സ്മാർട്ഫോൺ ഇന്തോനേഷ്യയിൽ പുറത്തിറക്കിയിരിക്കുന്നത്.

റിയൽ‌മി 7 ഐ: സവിശേഷതകൾ‌

റിയൽ‌മി 7 ഐ: സവിശേഷതകൾ‌

720 പിക്‌സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് 90 ഹെർട്സ് എൽസിഡി ഡിസ്പ്ലേയാണ് റിയൽമി 7 ഐ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന്റെ ഡിസ്പ്ലേയ്ക്ക് മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. ഡിസ്പ്ലേയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90 ശതമാനമാണ് വരുന്നത്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

റിയൽ‌മി 7 ഐ സ്മാർട്ട്ഫോണിൽ 128 ജിബി സ്റ്റോറേജാണ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്റ്റോറ്ജ് 256 ജിബി വരെ വിപുലീകരിക്കുവാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും കൊടുത്തിരിക്കുന്നു.

റിയൽ‌മി 7 ഐ: ക്യാമറ

റിയൽ‌മി 7 ഐ: ക്യാമറ

റിയൽ‌മി 7 ഐ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നാല് ക്യാമറകളാണ് കമ്പനി കൊടുത്തിരിക്കുന്നത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സലാണ് വരുന്നത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നിവയും നൽകിയിട്ടുണ്ട്. ഈ ക്യാമറ സെറ്റപ്പിൽ ഒരു എൽഇഡി ഫ്ലാഷും റിയൽമി ഉൾപ്പെടുത്തിയിരിക്കുന്നു. മുൻവശത്ത് വരുന്ന പഞ്ച്-ഹോൾ ഡിസ്‌പ്ലേയിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

5,000 എംഎഎച്ച് ബാറ്ററി

5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി 7 ഐ സ്മാർട്ട്ഫോണിൽ വരുന്നത്. ഈ ബാറ്ററിയിൽ 18W ഫാസ്റ്റ് ചാർജിങ് സവിശേഷത കമ്പനി നൽകിയിട്ടുണ്ട്. റിയൽ‌മി 7 പ്രോയിൽ ഏറ്റവും മികച്ച 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് കമ്പനി നൽകിയിരുന്നത്. റിയൽ‌മി 7 സ്മാർട്ട്ഫോണിൽ 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിരുന്നു. വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, 4 ജി, ജിപിഎസ്, ഗ്ലോനാസ്, 3.5 എംഎം ഹെഡ്സെറ്റ് ജാക്ക്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റിയുടെ ഓപ്ഷനുകളിൽ വരുന്നു.

Best Mobiles in India

English summary
The business now seems ready for its Indian launch after launching the Realme 7i in Indonesia. Realme 7i has been placed upon its support page by the Realme India website, which means we can expect to launch it soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X