Home
Mobile

ഒരു പുതിയ ഫോൺ വാങ്ങാനുള്ള കാശ് ലാഭിക്കാം! വൻ ഡിസ്കൗണ്ടുമായി റിയൽമി 7-ാം വാർഷിക ഓഫർ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിലെ ഏറ്റവും സജീവ സാന്നിധ്യമായ റിയൽമി ഇന്ത്യയിലെ തങ്ങളുടെ ഏഴാം വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി തങ്ങളുടെ കിടിലൻ സ്മാർട്ട്ഫോണുകൾക്ക് പരമാവധി 11000 രൂപ വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു വാർഷിക സെയിലും (realme 7th Anniversary Sale) റിയൽമി പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 1 മുതൽ 8 വരെയാണ് ഈ വാർഷികാഘോഷ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ഈ ഓഫർ സെയിൽ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടും. വ്യത്യസ്ത സ്മാർട്ട്ഫോണുകൾക്ക് വ്യത്യസ്ത ഡിസ്കൗണ്ടുകളാണ് ലഭ്യമാകുക. അ‌വ പരിചയപ്പെടാം.

വാർഷിക വിൽപ്പനയുടെ ഭാഗമായി റിയൽമി പി സീരീസ്, നമ്പർ സീരീസ്, ജിടി സീരീസ് എന്നിവയുൾപ്പെടെയുള്ള സ്മാർട്ട്‌ഫോണുകളിൽ ഡിസ്കൗണ്ടുകൾ ലഭ്യമാകും. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഈ ഡീലുകളിൽ ചിലത് ലഭ്യമാണ്. ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകൾ, ബാങ്ക് ഡിസ്കൗണ്ടുകൾ, പ്ലാറ്റ്‌ഫോം കൂപ്പണുകൾ, ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷനുകൾ എന്നിവ ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്.

കാശ് ലാഭിക്കാം! വൻ ഡിസ്കൗണ്ടുമായി റിയൽമി 7-ാം വാർഷിക ഓഫർ സെയിൽ

റിയൽമി ജിടി7 പ്രോ (realme GT7 Pro): ഇതിന്റെ 12GB + 256GB വേരിയന്റിന്റെ വില 54,999 രൂപയാണ്. എന്നാൽ ഓഫറിന്റെ ഭാഗമായി 3,750 രൂപ ഡയറക്ട് ഡിസ്കൗണ്ടും 1,250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ ആകെ 5000 രൂപ ഡിസ്കൗണ്ടിന് ശേഷം 49999 രൂപ വിലയിൽ വാങ്ങാനാകും.

റിയൽമി ജിടി7 പ്രോയുടെ 16 ജിബി + 512 ജിബി വേരിയന്റിനും ഡിസ്കൗണ്ട് ലഭ്യമാണ്. ഇതിന്റെ യഥാർഥ വില 59,999 രൂപയാണ്. എന്നാൽ 3,750 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടും 1,250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഈ മോഡലിനും ലഭ്യമാണ്. അ‌തിനാൽ 54,999 രൂപ വിലയിൽ ഓഫർ സമയത്ത് ഇത് വാങ്ങാനാകും.

റിയൽമി പി3 അ‌ൾട്ര 5ജി (realme P3 Ultra 5G): റിയൽമിയുടെ താരതമ്യേന പുതിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണിത്. ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന്റെ വില 26,999 രൂപയാണ്. എന്നാൽ 2,000 രൂപ ഡയറക്ട് ഡിസ്കൗണ്ടും 1,000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1,000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ ആകെ 4000 രൂപ ഡിസ്കൗണ്ടിന് ശേഷം 22,999 രൂപയ്ക്ക് ഇത് വാങ്ങാനാകുമെന്ന് റിയൽമി അ‌റിയിക്കുന്നു.

റിയൽമി പി3 അ‌ൾട്ര 5ജിയുടെ 8GB+256GB വേരിയന്റിന് 27,999 രൂപയാണ് വില. 2,000 രൂപ ഡയറക്ട് ഡിസ്കൗണ്ട്, 1,000 രൂപ കൂപ്പൺ, 1,250 രൂപ ബാങ്ക് ഡിസ്കൗണ്ട് എന്നിവ സഹിതം ആകെ 4250 രൂപയുടെ ഡിസ്കൗണ്ടിന് ശേഷം ഇത് 23,749 രൂപയ്ക്ക് വാങ്ങാനാകും. അ‌തേപോലെ ഇതിന്റെ 12GB+256GB വേരിയന്റിന് 29,999 രൂപയാണ് വില. ഈ പറഞ്ഞ 4250 രൂപയുടെ ഡിസ്കൗണ്ടുകൾക്ക് ശേഷം 25,749 രൂപ വിലയിൽ ഇത് വാങ്ങാനാകും.

റിയൽമി പി3 പ്രോ 5ജി (realme P3 Pro 5G): ഇതിന്റെ 8GB + 128GB വേരിയന്റിന്റെ വില 23,999 രൂപയാണ്. 4,000 രൂപ ഡയറക്ട് ഡിസ്കൗണ്ടും 1,000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ 18,999 രൂപ വിലയിൽ ഇത് ഓഫർ സെയിൽ സമയത്ത് വാങ്ങാനാകും.

അ‌തേപോലെ റിയൽമി പി3 പ്രോ 5ജിയുടെ 8ജിബി + 256ജിബി വേരിയന്റിന് 24,999 രൂപയാണ് വില. മുൻപ് പറഞ്ഞതിന് സമാനമായ ആകെ 5000 രൂപ ഡിസ്കൗണ്ടിന് ശേഷം ഇത് 19,999 രൂപയ്ക്ക് വാങ്ങാം. പി3 പ്രോ 5ജിയുടെ 12ജിബി + 256ജിബി വേരിയന്റിന്റെ വില 26,999 രൂപയാണ്. ഇതും 5000 രൂപ ഡിസ്കൗണ്ടിന് ശേഷം 21,999 രൂപയ്ക്ക് ഓഫർ കാലയളവിൽ സ്വന്തമാക്കാം.

റിയൽമി 80 പ്രോ 5ജി (realme 80 Pro 5G): ഇതിന്റെ 8ജിബി + 128ജിബി വേരിയന്റിന് 19,999 രൂപയാണ് വില. 2,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിന് ശേഷം 17,999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാനാകും. 21,499 രൂപ വിലയുള്ള 8ജിബി + 256ജിബി വേരിയന്റ് ഇത്തരത്തിൽ 19,499 രൂപയ്ക്കും 23,499 രൂപയുടെ 12ജിബി + 256ജിബി വേരിയന്റ് 21,499 രൂപയ്ക്കും വാങ്ങാം.

റിയൽമി പി3 5ജി (realme P3 5G): ഇതിന്റെ 6ജിബി + 128ജിബി വേരിയന്റിന് 16,999 രൂപയാണ് വില. 1,000 രൂപ ഡിസ്കൗണ്ടും 1,000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ 14,999 രൂപയ്ക്ക് ഇത് വാങ്ങാം. അ‌തേപോലെ ഇതിന്റെ
8ജിബി + 128ജിബി വേരിയന്റിന് 17,999 രൂപയാണ് വില ഇത് 15,999 രൂപയ്ക്ക് വാങ്ങാനാകും.

കാശ് ലാഭിക്കാം! വൻ ഡിസ്കൗണ്ടുമായി റിയൽമി 7-ാം വാർഷിക ഓഫർ സെയിൽ

റിയൽമി പി3 5ജിയുടെ 8GB + 256GB ടോപ് വേരിയന്റിന്റെ വില 19,999 രൂപയാണ്. 1,000 രൂപ ഡിസ്കൗണ്ടും 1,000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഈ സ്മാർട്ട്ഫോണിനും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ മേയ് 1 മുതൽ മേയ് 8 വരെയുള്ള ഓഫർ കാലയളവിൽ ഉപയോക്താക്കൾക്ക് ഇത് 17,999 രൂപ വിലയിൽ വാങ്ങാം.

റിയൽമി പി3x 5ജി (realme P3x 5G): ഇതിന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 13,999 രൂപ വിലയിലാണ് എത്തിയിട്ടുള്ളത്. എന്നാൽ 1,000 രൂപ ഡയറക്ട് ഡിസ്കൗണ്ടും 1,000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ 11,999 രൂപയ്ക്ക് ഇത് വാങ്ങാം. ഇതിന്റെ 8GB + 128GB വേരിയന്റിന്റെ വില 14999 രൂപയാണ്. ഇത് 2000 രൂപയുടെ ഡിസ്കൗണ്ടിന് ശേഷം 12999 രൂപയ്ക്ക് വാങ്ങാം.

റിയൽമി നാർസോ 80x 5ജി (realme Narzo 80x 5G): ഇതിന്റെ 6GB + 128GB വേരിയന്റിന്റെ വില 13,999 രൂപയാണ്. 500 രൂപ ഡിസ്കൗണ്ടും 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ 11,999 രൂപയ്ക്ക് ലഭിക്കും. അ‌തേപോലെ ഇതിന്റെ 8GB + 128GBന്റെ വില 14,999 രൂപയാണ്. മുൻപ് പറഞ്ഞ 2000 രൂപ ഡിസ്കൗണ്ടിന് ശേഷം ഇത് 12,999 രൂപയ്ക്ക് വാങ്ങാം.

കാശ് ലാഭിക്കാം! വൻ ഡിസ്കൗണ്ടുമായി റിയൽമി 7-ാം വാർഷിക ഓഫർ സെയിൽ

ഏഴാം വാർഷികത്തോട് അ‌നുബന്ധിച്ച് റിയൽമി ഇന്ത്യ ഡിസ്കൗണ്ടുകൾക്ക് പുറമേ മറ്റ് ചില സുപ്രധാനമായ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യയിലൂടെ മൂന്ന് വർഷത്തിനുള്ളിൽ ഇയർഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ AIoT ഉൽപ്പന്നങ്ങളുടെ ഉത്പാദനം പ്രാദേശികവൽക്കരിക്കാൻ റിയൽമി ലക്ഷ്യമിടുന്നു. ഇതിനകം ഇന്ത്യയിൽ 100 ​​ദശലക്ഷത്തിലധികം സ്മാർട്ട്‌ഫോണുകൾ റിയൽമി നിർമ്മിച്ചു എന്നാണ് അ‌വർ പറയുന്നത്.

റിയൽമി ഇന്ത്യയിൽ പ്രതിവർഷം 5 ദശലക്ഷം AIoT ഉപകരണങ്ങൾ ഉത്പാദിപ്പിക്കുകയും 2,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് എന്ന് കമ്പനി പറയുന്നു. കൂടാതെ കൗണ്ടർപോയിന്റിന് 55% വാർഷിക TWS കയറ്റുമതി വളർച്ച രേഖപ്പെടുത്തി. റീട്ടെയിൽ സേവനവും മെച്ചപ്പെടുത്തി, ഇതിനകം 40,000-ത്തിലധികം റീട്ടെയിൽ സ്റ്റോറുകളിൽ റിയൽമി ഡി​വൈസുകൾ ലഭ്യമാണ്. 2025 അവസാനത്തോടെ 650+ സർവീസ് സെന്ററുകൾ ആരംഭിക്കാനും റിയൽമിക്ക് പദ്ധതിയുണ്ട്.

Best Mobiles in India

English summary
Realme's 7th Anniversary Sale will be held from May 1 to 8. As part of this, discounts will be available on smartphones including the Realme P series, Number series, and GT series. Instant discounts, bank discounts, platform coupons, and credit card EMI options are available online and offline.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X