ഇന്ത്യയിലെ വിലകുറഞ്ഞ 5 ജി സ്മാർട്ഫോൺ റിയൽമി 8 5 ജിക്ക് പുതിയ സ്റ്റോറേജ് മോഡൽ
നിലവിൽ ലഭ്യമായിട്ടുള്ള റിയൽമി 8 5 ജി സ്മാർട്ട്‌ഫോണിൻറെ ഏറ്റവും വിലകുറഞ്ഞ എഡിഷൻ റിയൽമി വെള്ളിയാഴ്ച അവതരിപ്പിച്ചു. റിയൽമി 8 5 ജി യുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് എഡിഷൻ ഇന്ത്യയിൽ നിന്നും ലഭിക്കുന്നു. ഇതിന് മുമ്പ് അവതരിപ്പിച്ച 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എഡിഷനെക്കാൾ 1,000 രൂപ കുറവാണ്. 13,999 രൂപയാണ് പുതിയതായി പുറത്തിറക്കിയ റിയൽമി 8 5 ജി 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് നൽകിയിരിക്കുന്ന വില. ഈ സ്മാർട്ട്‌ഫോൺ മോഡലിൻറെ ആദ്യ വിൽപ്പന മെയ് 18 ന് റിയൽമി വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും ലഭ്യമാക്കും.

റിയൽമി 8 5 ജി സ്മാർട്ഫോൺ മോഡലുകളുടെ വില
ആദ്യത്തെ വിൽപ്പനയിൽ ഈ സ്മാർട്ഫോൺ ബ്രാൻഡ് മൊബിക്വിക് പേയ്‌മെന്റുകളിൽ 200 രൂപ വരെയുള്ള 10 ശതമാനം ക്യാഷ്ബാക്കും ഫ്രീചാർജ് പേയ്‌മെന്റുകൾക്കൊപ്പം 75 രൂപ വരെ ക്യാഷ്ബാക്കും ലഭ്യമാക്കുന്നതാണ്. 4 ജിബി + 128 ജിബി, 8 ജിബി + 128 ജിബി തുടങ്ങിയ സ്റ്റോറേജ് മോഡലുകൾക്ക് യഥാക്രമം 14,999 രൂപ, 16,999 രൂപ വിലയിൽ രണ്ട് എഡിഷനുകൾ റിയൽമി 8 5 ജിയിൽ നിന്നും ലഭ്യമാണ്. ഈ രണ്ട് മോഡലുകളും റിയൽമി വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ട് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലും വിൽപന നടത്തും.

റിയൽമി 8 5 ജി സ്മാർട്ട്‌ഫോണിൻറെ പ്രധാന സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ റിയൽമി 8 5 ജി പ്രവർത്തിക്കുന്നു. 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 405 പിപി പിക്‌സൽ ഡെൻസിറ്റി, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി (1,080 × 2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 8 5 ജിയിൽ നൽകിയിരിക്കുന്നത്. ഒക്ടകോർ മീഡിയടെക് ഡിമെൻസിറ്റി 700 SoC പ്രോസസ്സറാണ് ഈ ഫോണിന് കരുത്തേകുന്നത്.

റിയൽമി 8 5 ജി സ്മാർട്ട്‌ഫോണിൻറെ ക്യാമറ സവിശേഷതകൾ
എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.4 മോണോക്രോം പോർട്രെയിറ്റ് ലെൻസ്, എഫ് / 2.4 മാക്രോ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് റിയൽമി 8 5 ജിയ്ക്ക്. കുറഞ്ഞ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സൂപ്പർ നൈറ്റ്സ്കേപ്പ് മോഡും ഈ ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 48 എം മോഡ്, പ്രോ മോഡ്, എഐ സ്കാൻ, സൂപ്പർ മാക്രോ മോഡുകളും ക്യാമറ സംവിധാനത്തിലുണ്ട്. സെൽഫികൾ പകർത്തുവാനും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. 18W ക്വിക്ക് ചാർജ് ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 8 5 ജിയ്ക്ക് കൊടുത്തിരിക്കുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എൻഎഫ്‌സി, ചാർജിംഗിനായുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.


Click it and Unblock the Notifications








