റിയൽമി 8 5 ജി ഇന്ന്‌ ഇന്ത്യയിൽ‌ ആദ്യമായി വിൽപ്പനയ്ക്കെത്തുന്നു: വില, ഓഫറുകൾ‌, സവിശേഷതകൾ‌

|

റിയൽമി 8 5 ജി സ്മാർട്ഫോണിൻറെ ആദ്യ വിൽപ്പന ഇന്ന് കൃത്യം ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിക്കും. ഈ ബജറ്റ് 5ജി സ്മാർട്ട്‌ഫോൺ ഈ ആഴ്ച ആദ്യമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. മാർച്ചിൽ റിയൽമി 8 പ്രോയ്‌ക്കൊപ്പം ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി 8 ൻറെ അപ്ഗ്രേഡഡ് എഡിഷനാണ് ഈ സ്മാർട്ട്‌ഫോൺ. റിയൽമിയിൽ നിന്നുള്ള ഈ 5 ജി ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ്, കൂടതെ ഡൈനാമിക് റാം എക്സ്പാൻഡ് ടെക്നോളജിയുമുണ്ട്. ഇതിന് 90Hz ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ തുടങ്ങിയവയുമുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു സവിശേഷത.

റിയൽമി 8 5 ജി സ്മാർട്ഫോണിന് ഇന്ത്യയിൽ വരുന്ന വിലയും, ലഭ്യതയും

റിയൽമി 8 5 ജി സ്മാർട്ഫോണിന് ഇന്ത്യയിൽ വരുന്ന വിലയും, ലഭ്യതയും

ഇന്ത്യയിൽ റിയൽ‌മെ 8 5 ജി സ്മാർട്ഫോൺ വരുന്നത് രണ്ട് വേരിയന്റുകളിലാണ്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് നൽകിയിരിക്കുന്ന വില. സൂപ്പർസോണിക് ബ്ലാക്ക്, സൂപ്പർസോണിക് ബ്ലൂ എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകൾ ഈ റിയൽമി സ്മാർട്ഫോൺ വരുന്നു. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ മുഖേന റിയൽമി 8 5 ജി വിൽപ്പന നടത്തുന്നതാണ്.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾകോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 135 കോടി രൂപയുടെ സഹായവുമായി ഗൂഗിൾ

റിയൽമി 8 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

റിയൽമി 8 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഎഇ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റിയൽമി 8 5ജി പ്രവർത്തിക്കുന്നത്. 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 405 പിപി പിക്‌സൽ ഡെൻസിറ്റി, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി (1,080 × 2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 8 5ജിയ്ക്ക് നൽകിയിരിക്കുന്നത്. ഒക്ടകോർ മീഡിയടെക് ഡിമെൻസിറ്റി 700 SoC പ്രോസസ്സറാണ് മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. 128 ജിബി വരെയുള്ള സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് മുഖേന 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

റിയൽമി 8 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.4 മോണോക്രോം പോർട്രെയിറ്റ് ലെൻസ്, എഫ് / 2.4 മാക്രോ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് റിയൽമി 8 5ജിയ്ക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബ്യൂട്ടി ഫിൽട്ടറുകൾക്ക് പുറമെ കുറഞ്ഞ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സൂപ്പർ നൈറ്റ്സ്കേപ്പ് മോഡും ക്യാമറയിൽ ഒരുക്കിയിട്ടുണ്ട്. 48 എം മോഡ്, പ്രോ മോഡ്, എഐ സ്കാൻ, സൂപ്പർ മാക്രോ മോഡുകളും ക്യാമറയിലുണ്ട്. സെൽഫികൾ പകർത്തുവാനും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഈ ഹാൻഡ്‌സെറ്റിലുള്ളത്.

 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

18W ക്വിക്ക് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററി

റിയൽമി 8 5 ജിയ്ക്ക് 18W ക്വിക്ക് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ്. 5ജി സപ്പോർട്ട് കൂടാതെ 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എൻ‌എഫ്‌സി, ചാർജിംഗിനായുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. ആക്സിലെറോമീറ്റർ, ആമ്പിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയവ റിയൽമി 8 5ജിയിൽ ഫീച്ചർ ചെയ്യുന്നു. ഫോണിന് 185 ഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
In India, a low-cost 5G smartphone was released earlier this week. The phone is an improved version of the Realme 8, which was released in India in March alongside the Realme 8 Pro. Realme's 5G smartphone features a MediaTek Dimensity 700 SoC and Dynamic RAM Expansion technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X