Home
Mobile

ഫെബ്രുവരിയിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിൽ അടുത്തിടെ നിരവധി സ്മാർട്ട്ഫോണുകളാണ് അവതരിപ്പിക്കപ്പെട്ടത്. റിയൽമിയുടെ 9 സീരീസ്, റെഡ്മി നോട്ട് 11 സീരീസ് എന്നിവ ഉടൻ വിപണിയിൽ എത്താനിരിക്കുകയാണ്. ഇവയും പുറത്തിറങ്ങിക്കഴിയുന്നതോടെ സെഗ്മെന്റ് കൂടുതൽ സജീവമാകുകയും ചെയ്യും. മാത്രമല്ല പുതിയ സീരീസുകളിൽ കൂടുതൽ സ്മാർട്ട്ഫോണുകൾ എത്തുന്നതോടെ വിപണിയിൽ മത്സരം കൂടുകയും നിലവിലുള്ള ഡിവൈസുകൾക്ക് പുതിയ ഫോണുകളുടെ വരവോടെ വില കുറയാനും സാധ്യതയുണ്ട്. ഇതോടെ കൂടുതൽ മികച്ച ഫീച്ചറുകളും ക്യാമറയും ബാറ്ററി സപ്പോർട്ടുമുള്ള സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുകയും ചെയ്യും.

റെഡ്മി

സമീപകാല ലോഞ്ചുകളിൽ, റെഡ്മി നോട്ട് 11ടി 5ജി, റിയൽമി 8 5ജി എന്നിവ യൂസേഴ്സിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളാണ്. ഇവ കൂടാതെ, റെഡ്മി നോട്ട് 10 പ്രോ മാക്സും നല്ലൊരു ഓപ്ഷൻ ആണ്. ഏത് സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും നമ്മുടെ ആവശ്യമെന്ത് എന്നതിനേക്കുറിച്ച് നല്ല ധാരണ വേണം. ഉദാഹരണത്തിന് ഗെയിമിങ് യൂസേജിന് പറ്റിയ സ്മാർട്ട്ഫോണുകൾ നോക്കുന്നവർ മെച്ചപ്പെട്ട ക്യാമറയുള്ള സ്മാർട്ട്ഫോൺ അല്ല വാങ്ങേണ്ടത്. മികച്ച പ്രോസസർ സപ്പോർട്ടും ഡിസ്പ്ലേയുമാണ് അവർ നോക്കേണ്ടത്. ഈ മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച മൊബൈൽ ഫോണുകളെപ്പറ്റി വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

റെഡ്മി നോട്ട് 11ടി 5ജി

റെഡ്മി നോട്ട് 11ടി 5ജി

നോട്ട് 10 സീരീസ് ഫോണുകളേക്കാൾ റെഡ്മി നോട്ട് 11 ടി 5 ജിക്ക് ഉള്ള ഒരേയൊരു അഡ്വാൻ്റേജ് 5 ജി കണക്റ്റിവിറ്റി സപ്പോർട്ടാണ്. പിൻവശത്ത് 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 119 ഡിഗ്രി ഫീൽഡ് വ്യൂ സപ്പോർട്ട് ചെയ്യുന്ന 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉള്ള ഡ്യുവൽ റിയർ ക്യാമറ സംവിധാനവും ഫോണിന്റെ സവിശേഷതയാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയുണ്ട്. മീഡിയാടെക്ക് ഡൈമൻസിറ്റി 810 എസ്ഒസിയാണ് സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. ഇതിന് 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി പാനലും 2400 x 1080 റെസല്യൂഷനും 90 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റും ഉണ്ട്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുന്ന 5000 എംഎഎച്ച് ബാറ്ററി സപ്പോർട്ടും ലഭിക്കുന്നു. 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെൻ്റിലെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് റെഡ്മി നോട്ട് 11ടി 5ജി.

റിയൽമി 8 5ജി

റിയൽമി 8 5ജി

റെഡ്മി നോട്ട് 11ടി 5ജി പോലെ, റിയൽമി 8 സ്മാർട്ട്ഫോണും 90 ഹെർട്സ് ഡിസ്‌പ്ലേയ്‌ക്കൊപ്പം 5ജി കണക്റ്റിവിറ്റിയും നൽകുന്നു. ഒരു റിയൽമി ഫോൺ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് റിയൽമി 8 5ജി പരിഗണിക്കാവുന്നതാണ്. 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 700 പ്രൊസസർ കരുത്ത് പകരുന്നു. റിയൽമി 8 5ജിയിൽ 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയുണ്ട്, ഒപ്പം രണ്ട് 2 മെഗാപിക്സൽ ഓക്സിലറി ക്യാമറകളും റിയൽമി 8 5ജിയിൽ നൽകിയിരിക്കുന്നു. സെൽഫിയെടുക്കാൻ 16 മെഗാപിക്സൽ സെൻസറും റിയൽമി 8 5ജി ഫീച്ചർ ചെയ്യുന്നു. റിയൽമി 8 5ജിയിൽ 5,000 എംഎഎച്ച് ബാറ്ററി ആണുള്ളത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിരിക്കുന്നു. 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെൻ്റിലെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് റിയൽമി 8 5ജി.

മോട്ടറോള മോട്ടോ ജി60

മോട്ടറോള മോട്ടോ ജി60

ഈ സെഗ്മെന്റിൽ സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം നൽകുന്ന ഒരേയൊരു ഫോൺ മോട്ടോ ജി60യാണ്. 120 ഹെർട്സ് ഉയർന്ന റിഫ്രഷ് റേറ്റ് ഉള്ള 6.8 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുമായാണ് മോട്ടറോള മോട്ടോ ജി60 സ്മാർട്ട്ഫോൺ വരുന്നത്. ഇത് ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7732ജി ചിപ്പ്സെറ്റ് ആണ് ഫീച്ചർ ചെയ്യുന്നത്. കൂടാതെ 20 വാട്ട് ടർബോചാർജിങ് സപ്പോർട്ട് നൽകുന്ന 6,000 എംഎഎച്ച് ബാറ്ററിയും മോട്ടോ ജി60യിൽ ഉണ്ട്. മാക്രോ, ഡെപ്ത്, മറ്റ് സെൻസറുകൾ എന്നിവയ്‌ക്കൊപ്പം 108 മെഗാപിക്‌സൽ ക്യാമറ സെൻസറും മോട്ടോ ജി60 അവതരിപ്പിക്കുന്നു. 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെൻ്റിലെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് മോട്ടറോളയുടെ മോട്ടോ ജി60.

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

ലോഞ്ച് ചെയ്ത് ഏകദേശം ഒരു വർഷത്തിന് ശേഷം റെഡ്മി നോട്ട് 10 പ്രോ മാക്‌സ് പട്ടികയിൽ ഇടംനേടുന്നു എന്നത് തന്നെയാണ് ഈ ഫോണിന്റെ പ്രത്യേകത. 5ജി സപ്പോർട്ട് ഇല്ലെന്നതാണ് റെഡ്മി നോട്ട് 10 പ്രോ മാക്സിന്റെ ഏക പോരായ്മ. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 7732ജി പ്രോസസറും 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റും 108 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണവും സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റെഡ്മി നോട്ട് 10 പ്രോ മാക്സ് ഫീച്ചർ ചെയ്യുന്നു. പ്രീമിയം ഗ്ലാസ് ഫിനിഷും റെഡ്മി നോട്ട് 10 പ്രോ മാക്സിന്റെ സവിശേഷതയാണ്. 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെൻ്റിലെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ്.

Best Mobiles in India

English summary
Recently, several smartphones have been introduced in the smartphone segment priced below Rs 20,000. Realme 9 Series and Redmi Note 11 Series are coming soon. Once these are released, the segment will become more active. Also, with the arrival of more new smartphones, the market is likely to see a drop in prices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X