ഡൈമെൻസിറ്റി 700 ചിപ്‌സെറ്റുമായി ഇന്ന് ഇന്ത്യയിൽ റിയൽമി 8 5 ജി സ്മാർട്ഫോൺ അവതരിപ്പിക്കും
പുതിയ റിയൽമി 8 5 ജി സ്മാർട്ഫോൺ ഏപ്രിൽ 21 ബുധനാഴ്ച തായ്‌ലൻഡിൽ വിപണിയിലെത്തി. ഈ മിഡ് റേഞ്ച് സ്മാർട്ഫോണിന് കരുത്തേകുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറും 5 ജി കണക്റ്റിവിറ്റിക്ക് പുറമെ 90 ഹെർട്സ് റിഫ്രഷ് റേറ്റിലുള്ള ഫുൾ എച്ച്ഡി ഡിസ്‌പ്ലേയും ഉണ്ട്. റിയൽമി 8 5 ജിയിൽ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിൽ 48 മെഗാപിക്സൽ പ്രൈമറി "നൈറ്റ്സ്കേപ്പ്" സെൻസറുണ്ട്. ഇന്ത്യയിൽ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:30 മണിക്ക് ഈ പുതിയ റിയൽമി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. ഈ സ്മാർട്ഫോൺ ഇപ്പോൾ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്ക്ക് ലഭ്യമാക്കി കഴിഞ്ഞു.

റിയൽമി 8 5 ജിയുടെ വിലയും, ലഭ്യതയും
പുതിയ റിയൽമി സ്മാർട്ട്ഫോൺ ഒരൊറ്റ റാമിലും സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. റിയൽമി 8 5 ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് തായ്‌ലൻഡിൽ ടിഎച്ച്ബി 9,999 (ഏകദേശം 24,000 രൂപ) ആണ് വില നൽകിയിട്ടുള്ളത്. സൂപ്പർ ഓർഡോണിക് ബ്ലാക്ക്, സൂപ്പർസോണിക് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ നിലവിൽ ജെഡി.കോം, ഷോപ്പി എന്നിവയുൾപ്പെടെ വിവിധ ഓൺലൈൻ റീട്ടെയിലർമാർ വഴി പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. മെയ് 3 മുതൽ ഇത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. റിയൽമി തായ്‌ലൻഡ് വെബ്‌സൈറ്റിൽ 4 ജിബി, 6 ജിബി എന്നിങ്ങനെ രണ്ട് വ്യത്യസ്ത റാം ഓപ്ഷനുകളുള്ള റിയൽമി 8 5 ജിയെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായിട്ടുള്ള രണ്ട് ഓപ്ഷനുകളായി ഔദ്യോഗിക വെബ്സൈറ്റ് 64 ജിബിയും 128 ജിബിയുമായി പട്ടികപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ചില്ലറ വ്യാപാരികളുടെ ലിസ്റ്റിംഗുകൾ അവരുടെ വെബ്സൈറ്റുകളിൽ ഹാൻഡ്‌സെറ്റിൻറെ 8 ജിബി + 128 ജിബി വേരിയൻറ് ഉള്ളതായി പറയുന്നു.

റിയൽമി 8 5 ജി സവിശേഷതകൾ
90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 405 പിപി പിക്‌സൽ ഡെൻസിറ്റി, 600 പീക്ക് ബറൈറ്നെസ്സ് നൈറ്റ്‌സ് എന്നിവയുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി (1,080 × 2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി 8 5 ജിക്ക് നൽകിയിട്ടുള്ളത്. എആർഎം മാലി-ജി 57 ജിപിയു, 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാം, 128 ജിബി യുഎഫ്‌എസ് 2.1 സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഈ 5 ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഇതിൽ വരുന്ന മെമ്മറി സ്ലോട്ട് ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയും സാധിക്കും. ആൻഡ്രോയിഡ് 11 റിയൽമി യുഐ 2.0 സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ ഇത് പ്രവർത്തിക്കുന്നു.

റിയൽമി 8 5 ജി ക്യാമറ സവിശേഷതകൾ
റിയൽമി 8 5 ജിയിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ എഫ് / 2.4 മോണോക്രോം പോർട്രെയിറ്റ് ലെൻസും മറ്റൊരു 2 മെഗാപിക്സൽ എഫ് / 2.4 മാക്രോ ലെൻസും ഉൾപ്പെടുന്നു. എഐ ബ്യൂട്ടി ഫിൽട്ടറുകൾക്ക് പുറമെ കുറഞ്ഞ ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സൂപ്പർ നൈറ്റ്സ്കേപ്പ് മോഡുമായാണ് ഇതിൻറെ പിൻ ക്യാമറ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഈ സ്മാർട്ട്ഫോണിലുണ്ട്. അത് സൂപ്പർ നൈറ്റ്സ്കേപ്പ് മോഡിനെ സപ്പോർട്ട് ചെയ്യുന്നു. മുന്നിലും പിന്നിലുമുള്ള ക്യാമറകൾ 1080 പിക്‌സൽ വീഡിയോ റെക്കോർഡിംഗിനെ 30fps വരെ സപ്പോർട്ട് ചെയ്യുന്നു.

18W ക്വിക്ക് ചാർജ് ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിക്ക് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് പുതിയ റിയൽമി സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, എൻഎഫ്‌സി, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട്, 5 ജി സപ്പോർട്ട്, കൂടാതെ 4 ജി എൽടിഇ എന്നിവ ഉൾപ്പെടുന്നു. 162.5x74.8x8.5 മില്ലിമീറ്റർ അളവിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിൻറെ ഭാരം 185 ഗ്രാം ആണ്.


Click it and Unblock the Notifications