ഡൈമൻസിറ്റി 700 ചിപ്പ്സെറ്റുമായി റിയൽമി 8 5 ജി സ്മാർട്ഫോൺ ഏപ്രിൽ 22 ന് അവതരിപ്പിക്കും
റിയൽമി 8 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്നുള്ള കാര്യം ഒടുവിൽ കമ്പനി വെളിപ്പെടുത്തി. റിയൽമി 8 സീരീസിൻറെ 5 ജി എഡിഷൻ ഏപ്രിൽ 22 ന് വിപണിയിലെത്തും. മീഡിയടെക് ഡൈമെൻസിറ്റി 700 5 ജി SoC പ്രോസസറുള്ള രാജ്യത്തെ ആദ്യത്തെ സ്മാർട്ട്ഫോണായിരിക്കും റിയൽമി 8 5 ജി എന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതിനൊപ്പം റിയൽമി പ്രോ 5 ജി, റിയൽമി 8 ഐ സ്മാർട്ഫോണുകളും കമ്പനി അവതരിപ്പിക്കുമെന്ന് സംസാരമുണ്ട്. എന്നാൽ, ഈ മോഡലുകൾ രാജ്യത്ത് എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

റിയൽമി 8 5 ജി ലോഞ്ച് ഇവന്റ്
റിയൽമി 8 5 ജിയുടെ ലോഞ്ച് ഏപ്രിൽ 22 ന് ഉച്ചയ്ക്ക് കൃത്യം 12:30 മണിക്ക് റിയൽമിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യും. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വഴിയും വിൽപ്പനയ്ക്കായി കമ്പനി ലഭ്യമാക്കും.

റിയൽമി 8 5 ജി സ്ഥിരീകരിച്ച സവിശേഷതകൾ
ഫ്ലിപ്കാർട്ട് ടീസർ അനുസരിച്ച്, 90 ഹെർട്സ് അൾട്രാ മിനുസമാർന്ന ഡിസ്പ്ലേയും എഫ്എച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യുന്നതുമാണ് ഈ ഹാൻഡ്‌സെറ്റ്. കൂടാതെ, 600 നൈറ്സ് വരെ ഉയർന്ന ബറൈറ്നെസ്സ്, 180Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഇത് സപ്പോർട്ട് ചെയ്യും. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ കൂടുതൽ സ്റ്റോറേജ് എക്സ്പാൻഡ് സപ്പോർട്ട് ചെയ്യുന്ന ഈ ഹാൻഡ്‌സെറ്റിൽ 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് ചിപ്‌സെറ്റുമായി ജോടിയാക്കും. റിയൽമി യുഐ 2.0 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും റിയൽമി 8 5 ജി പ്രവർത്തിക്കുന്നത്.

നേരത്തെ, ഔദ്യോഗിക ടീസർ വീഡിയോ ഹാൻഡ്‌സെറ്റിൻറെ പിൻ പാനൽ കാണിച്ചു. സെൽഫി ക്യാമറയ്‌ക്കായി മുകളിൽ ഇടത് കോണിൽ പഞ്ച്-ഹോൾ കട്ട്‌ഔട്ട് ഫോണിൽ ഉണ്ടെന്നും റിയൽമി 8 4 ജി മോഡൽ പോലുള്ള ബ്രാൻഡിൻറെ ടാഗ്‌ലൈൻ ഇതിലില്ലെന്നും വീഡിയോ പറയുന്നു. കൂടാതെ, 5 ജി മോഡലിൻറെ ബാക്ക് പാനലിൽ സമാന ഗ്രേഡിയന്റ് സർഫേസും ക്വാഡ് സെൻസറുകളുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളും ഉൾപ്പെടുത്തും.

ഇതുകൂടാതെ, മറ്റ് വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല; എന്നാൽ, ഈ ഫോൺ റിയൽമി വി 13 5 ജി യുടെ പുനർനാമകരണം ചെയ്തതായി അഭ്യൂഹമുണ്ട്. റിയൽമി 8 5 ജി യുടെ അതേ 90 ഹെർട്സ് ഡിസ്‌പ്ലേ റിയൽമി വി 13 5 ജിയിൽ ഉണ്ടെന്ന് ഫ്ലിപ്പ്കാർട്ട് ടീസർ വെളിപ്പെടുത്തിയിരുന്നു. അതിനാൽ, ബാറ്ററി, ക്യാമറ സെൻസർ തുടങ്ങിയ മറ്റ് സവിശേഷതകളും റിയൽമി വി 13 5 ജിക്ക് തുല്യമാണെന്ന് പറയുന്നു. റിയൽമി വി 13 5 ജിയിൽ 48 എംപി പ്രൈമറി സെൻസറും 8 എംപി സെൽഫി ക്യാമറയുമുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകിയിട്ടുള്ളത്.


Click it and Unblock the Notifications