റിയൽമി 8, 8 പ്രോ 5 ജി മിഡ്റേഞ്ച് സ്മാർട്ഫോണുകൾ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും
ഈ ആഴ്ച ആദ്യം റിയൽമി പുതിയ റിയൽമി 8 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ ബ്രാൻഡ് 5 ജി വേരിയന്റുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. പുതിയ 5 ജി മോഡലുകൾ അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളുടെ പട്ടികയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ സ്ഥിരീകരണത്തിനുപുറമെ, തായ്‌ലാൻഡിൻറെ എൻബിടിസി വെബ്‌സൈറ്റിലും റിയൽമി 8 5 ജി പ്രത്യക്ഷപ്പെട്ടിരുന്നു. റിയൽമി 8 സീരീസിൻറെ 5 ജി വേരിയന്റുകൾ പരീക്ഷിക്കുന്നതിൻറെ അവസാന ഘട്ടത്തിലാണ് കമ്പനി ഇപ്പോൾ റിയൽമി ഇന്ത്യയും യൂറോപ്പ് സിഇഒ മാധവ് ഷെത്തും സ്ഥിരീകരിച്ചത്. ഈ ഹാൻഡ്സെറ്റുകളിൽ ഏത് പ്രോസസ്സർ നൽകും അല്ലെങ്കിൽ അവതരിപ്പിച്ച തീയതി എന്നിവ സംബന്ധിച്ച വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇതുകൂടാതെ, റിയൽമി 8 5 ജി യ്ക്കുള്ള ഒരു ലിസ്റ്റിംഗ് അടുത്തിടെ എൻബിടിസി വെബ്‌സൈറ്റിൽ RMX3241 എന്ന മോഡൽ നമ്പറിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. 4 ജി റിയൽമി 8 മോഡൽ നമ്പർ ആർഎംഎക്സ് 3085 ആണ്. എന്നാൽ, വരാനിരിക്കുന്ന ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതകളൊന്നും ലിസ്റ്റിംഗ് നൽകുന്നില്ല. ഇതിനൊപ്പം, സമാനമായ മോഡൽ നമ്പറായ RMX3242 വരുന്ന ഒരു സ്മാർട്ട്ഫോൺ അടുത്തിടെ ഇന്ത്യൻ ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്.

റിയൽമി 8 4 ജി: വിശദാംശങ്ങൾ
റിയൽമി 8 4 ജിബി റാം / 128 ജിബി സ്റ്റോറേജ് ഓപ്ഷന് 14,999 രൂപയും 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ് വില വരുന്നത്. 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ് വില. സൈബർ ബ്ലാക്ക്, സൈബർ സിൽവർ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് വ്യപണിയിൽ നിന്നും ലഭിക്കുന്നതാണ്.

2400 × 1080 പിക്‌സൽ റെസല്യൂഷനും 1,000 നിറ്റ്സ് പീക്ക് ബറൈറ്നെസുമുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്സെറ്റിനുള്ളത്. മാലി-ജി 76 എംസി 4 ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി ഇന്റേണൽ സ്റ്റോറേജിനൊപ്പം 8 ജിബി വരെ റാമും ഈ ഹാൻഡ്സെറ്റിനുണ്ട്. കമ്പനിയുടെ സ്വന്തം റിയൽമി യുഐ 2.0 സ്കിൻ ഉപയോഗിച്ച് ഇത് ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. കമ്പനിയുടെ സ്വന്തം 30W ഡാർട്ട് ചാർജ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോർട്ടുമായി വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുമായി ജോടിയാക്കിയ 64 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന റിയൽമി 8 പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾ പകർത്തുന്നതിനായി 16 മെഗാപിക്സൽ സെൻസറൂം അവതരിപ്പിക്കുന്നു.


Click it and Unblock the Notifications








