ഇന്ത്യയിൽ റിയൽമി 8 സ്മാർട്ഫോണിൻറെ വില കുറച്ചു; പുതിയ വിലയറിയാം
ഇപ്പോൾ നിങ്ങൾ റിയൽമി 8 സ്മാർട്ഫോൺ ഇന്ത്യയിൽ നിന്നും ഫ്ലിപ്കാർട്ട് വഴി വാങ്ങുമ്പോൾ 500 രൂപ കിഴിവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 14,999 രൂപ വില വരുന്ന റിയൽമി 8 ഹാൻഡ്‌സെറ്റ് ഇപ്പോൾ നിങ്ങൾക്ക് 14,499 രൂപയ്ക്ക് ലഭിക്കുന്നതാണ്. റിയൽമി 8 പ്രോയ്‌ക്കൊപ്പം ഈ വർഷം മാർച്ചിലാണ് റിയൽമി 8 സ്മാർട്ട്ഫോൺ വിപണിയിലെത്തിയത്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടും ഇതിലുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയുള്ള മീഡിയടെക് ഹിലിയോ ജി 95 SoC പ്രോസസറാണ് റിയൽമി 8 ന് കരുത്ത് പകരുന്നത്. ഈ കിഴിവ് വിലയിൽ റിയൽമി 8 സ്മാർട്ഫോൺ റിയൽമി ഇന്ത്യ വെബ്സൈറ്റിലും പട്ടികപ്പെടുത്തിയിട്ടുണ്ട്.

റിയൽമി 8 സ്മാർട്ഫോണിന് ഇന്ത്യയിൽ വിലക്കുറവ്
റിയൽമി 8 സ്മാർട്ഫോൺ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ ഇപ്പോൾ വില വരുന്നത് 14,499 രൂപ മുതലാണ്. അതായത് ലോഞ്ച് വിലയിൽ നിന്ന് 500 കിഴിവ് ലഭിക്കും. എന്നാൽ, 15,999 രൂപ വില വരുന്ന 6 ജിബി + 128 ജിബി മോഡൽ ഇപ്പോൾ 15,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്. 16,999 രൂപ വില വരുന്ന 8 ജിബി + 128 ജിബി മോഡലും 500 രൂപ കിഴിവിൽ 16,499 രൂപയ്ക്ക് സ്വന്തമാക്കാം. സൈബർ ബ്ലാക്ക്, സൈബർ സിൽവർ നിറങ്ങളിൽ റിയൽമി 8 വിൽപ്പനയ്ക്കെത്തുന്നു. ഈ പുതിയ വില ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഈ കിഴിവ് ഇന്നും കൂടി മാത്രമേ നിങ്ങൾക്ക് ലഭ്യമാകുകയുള്ളു.

റിയൽമി 8 സ്മാർട്ഫോണിൻറെ സവിശേഷതകൾ
90.8 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷിയോ, 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് തുടങ്ങിയ ഫീച്ചറുകളുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായി റിയൽമി 8 വിപണിയിൽ വരുന്നു. മാലി-ജി 76 എംസി 4 ജിപിയുവുമായി ജോടിയായി പ്രവർത്തിക്കുന്ന ഒക്ടാകോർ മീഡിയടെക് ഹിലിയോ ജി95 SoC പ്രോസസ്സറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത് പകരുന്നത്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.1 സ്റ്റോറേജുമുണ്ട്. ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

റിയൽമി 8 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.25 ലെൻസുള്ള 19 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂയുള്ള 8 മെഗാപിക്സൽ സെൻസറും, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവ ചേർന്ന ക്വാഡ് ക്യാമറ സംവിധാനമാണ് റിയൽമി 8 ൽ നൽകിയിട്ടുള്ളത്. എഫ് / 2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 ലെൻസാണ് സെൽഫികൾ പകർത്തുവാനും, വീഡിയോ കോളിങ് ചെയ്യുവാനുമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി ഈ ഫോണിലുണ്ട്. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, മാഗ്നറ്റിക് ഇൻഡക്ഷൻ സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോ മീറ്റർ സെൻസർ എന്നിവ റിയൽമെ 8-ലെ സെൻസറുകളിൽ ഉൾപ്പെടുന്നു. കൂടാതെ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. 30W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








