റിയൽമി 8 പ്രോ ഇല്ല്യൂമിനറ്റിംഗ് യെല്ലോ മോഡൽ വിൽപ്പനയ്ക്കെത്തുന്നു: വില, സവിശേഷതകൾ
കഴിഞ്ഞയാഴ്ച അവതരിപ്പിച്ച റിയൽമി 8 പ്രോ ഇല്ല്യൂമിനറ്റിംഗ് യെല്ലോ വേരിയൻറ് ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. പിൻഭാഗത്തായി ഇരുട്ടിൽ പ്രകാശിക്കുന്ന ഒരു ഫിനിഷുമായി ഈ സ്മാർട്ട്‌ഫോൺ വരുന്നു. റിയൽമി 8 പ്രോ ഇല്യുമിനേറ്റിംഗ് യെല്ലോ മോഡൽ കഴിഞ്ഞ മാസത്തെ യഥാർത്ഥ റിയൽമി 8 പ്രോ വേരിയന്റുകളിൽ അവതരിപ്പിച്ച അതേ സവിശേഷതകളുമായി വരുന്നു. ഇതിനർത്ഥം റിയൽമി സ്മാർട്ട്ഫോണിന് ഒരു ഫുൾ-എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുമുണ്ട്. സ്റ്റാൻഡേർഡായി 128 ജിബി ഓൺബോർഡ് സ്റ്റോറേജും റിയൽമി 8 പ്രോയിൽ ഉണ്ട്.

ഇന്ത്യയിൽ റിയൽമി 8 പ്രോ ഇല്ല്യൂമിനറ്റിംഗ് യെല്ലോയുടെ വിലയും, ലഭ്യതയും
കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചതുപോലെ, ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിംഗ് യെല്ലോ കളർ വേരിയന്റ് ലഭ്യമാണ്. ഈ ഹാൻഡ്‌സെറ്റിൻറെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയും, 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയുമാണ് വില വരുന്നത്. മഞ്ഞ നിറത്തിന് തിളക്കം നൽകുന്നതിനൊപ്പം സൈബർ ബ്ലാക്ക്, സൈബർ സിൽവർ ഷേഡുകളും ഈ റിയൽമി 8 പ്രോ സ്മാർട്ഫോൺ ലഭ്യമാണ്.

റിയൽമി 8 പ്രോ ഇല്ല്യൂമിനറ്റിംഗ് യെല്ലോയുടെ സവിശേഷതകൾ
റിയൽമി 8 പ്രോ ഇല്യുമിനേറ്റിംഗ് യെല്ലോയ്ക്ക് മഞ്ഞ നിറമുള്ള ക്യാമറ മൊഡ്യൂളും അതുപോലെ തന്നെ നിറമുള്ള ഡെയർ ടു ലീപ് ബ്രാൻഡിംഗും പിന്നിലായി ഇരുട്ടിൽ തിളങ്ങുന്നത് നിങ്ങൾക്ക് കാണാനാകും. ഈ ഫോണിൻറെ ബാക്ക് പാനലിന്റെ ബാക്കി ഭാഗങ്ങൾക്കും മഞ്ഞ നിറം നൽകിയിട്ടുണ്ട്. പക്ഷേ, ആദ്യത്തേത് പോലെ പ്രകാശിപ്പിക്കുന്നതല്ല.

റിയൽമി 8 പ്രോ ഇല്ല്യൂമിനറ്റിംഗ് യെല്ലോ
റിയൽമി 8 പ്രോ ഇല്യുമിനേറ്റിംഗ് യെല്ലോ നിലവിലുള്ള റിയൽമി 8 പ്രോ ഓപ്ഷനുകൾക്ക് തുല്യമാണ്. ഇതിനർത്ഥം ഈ ഹാൻഡ്‌സെറ്റിന് 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസർ, 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്. 108 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും റിയൽമി 8 പ്രോയിൽ ഉണ്ട്. ഈ സ്മാർട്ട്ഫോണിൻറെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 50W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി 8 പ്രോ ഇല്യുമിനേറ്റിംഗ് യെല്ലോ മോഡലിൽ വരുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും വരുന്ന ഈ ഹാൻഡ്‌സെറ്റിന് 176 ഗ്രാം ഭാരമാണുള്ളത്.


Click it and Unblock the Notifications








