ഡിസംബർ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ
സ്മാർട്ട്ഫോൺ രംഗത്തെ ഗവേഷണങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയും കുറഞ്ഞ വിലയിൽ കൂടുതൽ മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്താൻ കാരണമാകുന്നുണ്ട്. 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള പുതിയ ഫോണുകൾ പ്രീമിയം രൂപകൽപ്പനയോടൊപ്പം മികച്ച പ്രകടനവും കാഴ്ച വയ്ക്കുന്നു. 6 ജിബി റാം കപ്പാസിറ്റിയും ശേഷി കൂടിയ പ്രോസസറുകളും ഒക്കെ 20,000 റേഞ്ചിൽ ഇപ്പോഴിറങ്ങുന്ന മിക്ക ഫോണുകളിലും കാണാം. ഇത്തരത്തിൽ മികച്ച അഞ്ച് ഫോണുകളാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

ഷവോമി റെഡ്മി നോട്ട് 10 പ്രോ മാക്സ്
16,999 രൂപയ്ക്ക് സ്വപ്ന സമാനമായ ഫീച്ചറുകളുമായാണ് ഷവോമി റെഡ്മി നോട്ട് 10 പ്രോ മാക്സ് എത്തുന്നത്. ഏത് ലൈറ്റിങ് സാഹചര്യത്തിലും മനോഹരമായ ഷോട്ടുകൾ ക്ലിക്ക് ചെയ്യാൻ ശേഷിയുള്ള 108എംപി പ്രൈമറി ക്യാമറയാണ് ഈ ഫോണിന്റെ ഹൈലൈറ്റ്. 120ഹെർട്സ് ബട്ടർ-സ്മൂത്ത് റിഫ്രഷ് റേറ്റ് ഉള്ള സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ഫോണിന്റെ മിഴിവ് കൂട്ടുന്നു. ഏതാണ്ട് എല്ലാത്തരം ജോലികളും നിർവഹിക്കാൻ കഴിയുന്ന ഒക്ടാകോർ സ്നാപ്ഡ്രാഗൺ 132ജി പ്രോസസർ ഫോണിന്റെ കരുത്ത് കൂട്ടുന്നു. 5ജി ഒഴികെയുള്ള മിക്കവാറും ഫീച്ചറുകൾ എല്ലാം ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

റെഡ്മി നോട്ട് 10 പ്രോ മാക്സ് ഫീച്ചേഴ്സ്
- 6 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ്
- ഒക്ടാ കോർ (2.3 ഗിഗാഹെർട്സ്, ഡ്യുവൽ കോർ + 1.8 ഗിഗാഹെർട്സ്, ഹെക്‌സാ കോർ) സ്നാപ്ഡ്രാഗൺ 732ജി
- 6.67 ഇഞ്ച് (16.94 സെ.മീ) 395 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലേ ( 120 ഹെർട്സ് റിഫ്രഷ് റേറ്റ് )
- 108 + 8 + 5 + 2 എംപി ക്വാഡ് പ്രൈമറി ക്യാമറകൾ, 16 എംപി മുൻ ക്യാമറ
- 5020 എംഎഎച്ച് ഫാസ്റ്റ് ചാർജിങ് ബാറ്ററി
- യുഎസ്ബി ടൈപ്പ്-സി പോർട്ട്
- 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ്
- ഒക്ടാ കോർ (2.96 ഗിഗാഹെർട്സ്, സിംഗിൾ കോർ + 2.42 ഗിഗാഹെർട്സ്, ട്രൈ കോർ + 1.8 ഗിഗാഹെർട്സ്, ക്വാഡ് കോർ) സ്നാപ്ഡ്രാഗൺ 860
- 6.67 ഇഞ്ച് (16.94 സെ.മീ) 395 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലേ ( 120 ഹെർട്സ് റിഫ്രഷ് റേറ്റ് )
- 48 + 8 + 2 + 2 എംപി ക്വാഡ് പ്രൈമറി ക്യാമറകൾ, 20 എംപി ഫ്രണ്ട് ക്യാമറ
- 5,160 എംഎഎച്ച് ഫാസ്റ്റ് ചാർജിങ്
- യുഎസ്ബി ടൈപ്പ്-സി പോർട്ട്
- 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ്
- ഒക്ടാ കോർ (2.2 ഗിഗാഹെർട്സ്, ഡ്യുവൽ കോർ + 1.8 ഗിഗാഹെർട്സ്, ഹെക്സ കോർ) സ്നാപ്ഡ്രാഗൺ 730ജി
- 6.7 ഇഞ്ച് (17.02 സെ.മീ) 393 പിപിഐ, സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേ ( 60 ഹെർട്സ് റിഫ്രഷ് റേറ്റ് )
- 64 + 12 + 5 + 5 എംപി ക്വാഡ് പ്രൈമറി ക്യാമറകൾ, 32 എംപി മുൻ ക്യാമറ
- 7000 എംഎഎച്ച്, ഫാസ്റ്റ് ചാർജിങ് ബാറ്ററി
- യുഎസ്ബി ടൈപ്പ്-സി പോർട്ട്
- 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ്
- ഒക്ടാ കോർ (2.3 ഗിഗാഹെർട്സ്, ഡ്യുവൽ കോർ + 1.8 ഗിഗാഹെർട്സ്, ഹെക്‌സാ കോർ) സ്നാപ്ഡ്രാഗൺ 720ജി
- 6.4 ഇഞ്ച് (16.26 സെ.മീ) 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലേ ( 60 ഹെർട്സ് റിഫ്രഷ് റേറ്റ് )
- 108 + 8 + 2 + 2 എംപി ക്വാഡ് പ്രൈമറി ക്യാമറകൾ, 16 എംപി മുൻ ക്യാമറ
- സൂപ്പർ ഡാർട്ട് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററി
- യുഎസ്ബി ടൈപ്പ്-സി പോർട്ട്
- 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ്
- ഒക്ടാ കോർ (2.8 ഗിഗാഹെർട്സ്, സിംഗിൾ കോർ + 2.4 ഗിഗാഹെർട്സ്, സിംഗിൾ കോർ + 1.8 ഗിഗാഹെർട്സ്, ഹെക്‌സാ കോർ) സ്നാപ്ഡ്രാഗൺ 768ജി
- 6.58 ഇഞ്ച് (16.71 സെ.മീ) 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലേ ( 120 ഹെർട്സ് റിഫ്രഷ് റേറ്റ് )
- 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറകൾ, 16 എംപി മുൻ ക്യാമറ
- 4,400 എംഎഎച്ച് ഫ്ലാഷ് ചാർജിങ് ബാറ്ററി
- യുഎസ്ബി ടൈപ്പ്-സി പോർട്ട്

പോക്കോ എക്സ്3 പ്രോ
18,999 രൂപയ്ക്ക് പ്രീമിയം ഡിസൈനും ശക്തമായ പ്രോസസറും നൽകുന്ന ഫോൺ ആണ് പോക്കോ എക്സ്3 പ്രോ. മികച്ച ഡിസ്പ്ലേയും 64 എംപി പ്രൈമറി സെൻസർ ഉള്ള ശേഷി കൂടിയ ക്യാമറയും ഫോണിന്റെ പെർഫോമൻസ് വർധിപ്പിക്കുന്നു. ആകർഷകമായ ബാറ്ററി ലൈഫും പോക്കോ എക്സ്3 പ്രോ വാഗ്ദാനം ചെയ്യുന്നു. നൽകുന്ന പണത്തിന് മൂല്യമുള്ള ഏറ്റവും മികച്ച ഹാൻഡ്‌സെറ്റുകളിൽ ഒന്ന് എന്ന് നിസംശയം പോക്കോ എക്സ്3 പ്രോയെക്കുറിച്ച് പറയാം.

പോക്കോ എക്സ്3 പ്രോ ഫീച്ചേഴ്സ്

സാംസങ് ഗാലക്സി എം51
19,649 രൂപയ്ക്ക് 7,000 എംഎഎച്ച് ബാറ്ററി കരുത്തുമായാണ് സാംസങ് ഗാലക്സി എം51 വിപണിയിൽ എത്തുന്നത്. 7,000 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്ന ആദ്യത്തെ മുഖ്യധാരാ ഫോണും എം51 തന്നെ. സാംസങ് ഫോണുകളുടെ പൊതു ഫീച്ചറുകൾ ആയ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, മാന്യമായ ബിൽഡ് ക്വാളിറ്റി, ഉപഭോക്തൃ പിന്തുണ എന്നിവയ്ക്കൊപ്പം എം51 മെച്ചപ്പെട്ട ക്യാമറ പ്രകടനവും വാഗ്ദാനം ചെയ്യുന്നു. കഴിവുറ്റ പ്രോസസർ സാംസങ് ഗാലക്സി എം51 കൂടുതൽ മികച്ചതാക്കുന്നു.

സാംസങ് ഗാലക്സി എം51 ഫീച്ചേഴ്സ്

റിയൽമി 8 പ്രോ
17,999 രൂപയ്ക്ക് റിയൽമി 8 പ്രോ എത്തുന്നത് കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകളുമായാണ്. 108എംപി പ്രൈമറി സെൻസർ ആണ് ഫോണിന്റെ പ്രധാന ഫീച്ചർ. മെച്ചപ്പെട്ട ക്യാമറ ഒപ്റ്റിക്‌സും വളരെ ശ്രദ്ധേയമാണ്. ഈ ഫോൺ ഊർജസ്വലമായ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് പിന്തുണ, മിക്ക ജോലികളും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന വിശ്വസനീയമായ പ്രോസസർ എന്നിവയും വാഗ്ദാനം ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ റിയൽമി 8 പ്രോ നിങ്ങൾ നൽകുന്ന പണത്തിന് മൂല്യം നൽകുന്നു.

റിയൽമി 8 പ്രോ ഫീച്ചേഴ്സ്

ഐക്കൂ സെഡ്3
19,990 രൂപയ്ക്ക് മികച്ച പ്രോസസറുമായാണ് വിവോ ഐക്കൂ സെഡ്3 വിപണിയിൽ എത്തുന്നത്. അതിവേഗ ചാർജിങ്, 120ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ എന്നിവയും ഫോണിന്റെ പ്രത്യേകത. ഐക്കൂ സെഡ്3 നിങ്ങൾക്ക് മിഡ് റേഞ്ചിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. മിക്ക സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങൾ ക്ലിക്ക് ചെയ്യുന്ന നല്ല ക്യാമറകളും ഫോൺ വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിൽ, ഈ പ്രൈസ് റേഞ്ചിൽ വാങ്ങാവുന്ന മികച്ച ഒരു സ്മാർട്ട്ഫോണാണ് ഐക്കൂ സെഡ്3.



Click it and Unblock the Notifications








