റിയൽമി 8 സീരീസ് പ്രീ-ഓർഡർ ആരംഭിച്ചുക്കഴിഞ്ഞു; എങ്ങനെ പ്രീ-ബുക്ക് ചെയ്യാം?
റിയൽമി ഇതിനകം തന്നെ നിരവധി ഹാൻഡ്‌സെറ്റുകൾ ഈ വർഷം പുറത്തിറക്കിയിട്ടുണ്ട്. പുതിയ നാർസോ സീരീസ് പുറത്തിറക്കി ആഴ്ചകൾ കഴിഞ്ഞപ്പോൾ ഈ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവ് റിയൽമി 8 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഈ സ്മാർട്ട്‌ഫോൺ സീരീസ് മാർച്ച് 24 ന് രാജ്യത്ത് അവതരിപ്പിക്കും. ലോഞ്ച് ഇവന്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കമ്പനി റിയൽമി ഇൻഫിനിറ്റിയുടെ വിൽപ്പന പ്രഖ്യാപിച്ചത്. ഇത് ഉപഭോക്താക്കളെ റിയൽമി 8 അല്ലെങ്കിൽ റിയൽമി 8 പ്രോ മുൻകൂട്ടി ബുക്ക് ചെയ്യാൻ അനുവദിക്കും.

ഇന്ന് മുതൽ ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിച്ച റിയൽമി 8 സീരീസ് പ്രീ-ഓർഡർ മാർച്ച് 22 വരെ തത്സമയമാകും. റിയൽമി രൂപകൽപ്പന ഉൾപ്പെടെ ചില പ്രധാന വിശദാംശങ്ങൾ ബ്രാൻഡ് ഇതിനകം തന്നെ വെളിപ്പെടുത്തിയിരിക്കാം. റിയൽമി 8, റിയൽമി 8 പ്രോ എന്നിവയുടെ പ്രീ-ഓർഡറുകൾ ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവയിൽ ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു.

റിയൽമി 8 സീരീസ് എങ്ങനെ പ്രീ-ബുക്ക് ചെയ്യാം ?
1,080 രൂപ അഡ്വാൻസ് പേയ്‌മെന്റ് നടത്തി ഉപയോക്താക്കൾക്ക് റിയൽമി 8, റിയൽമി 8 പ്രോ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് ചൈനീസ് സ്മാർട്ട്‌ഫോൺ അറിയിച്ചു. ഈ രണ്ട് സ്മാർട്ട്ഫോണുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്രീ-ബുക്കിംഗ് ചെയ്യുമ്പോൾ സമ്മാനങ്ങൾ ലഭിക്കുമെന്നും റിയൽമി പറഞ്ഞു.

റിയൽമി 8 അല്ലെങ്കിൽ റിയൽമി 8 പ്രോ മുൻകൂട്ടി ഓർഡർ ചെയ്യുന്നതിനായി നിങ്ങൾ റിയൽമി.കോമിലേക്ക് ലോഗിൻ ചെയ്യ്ത് റിയൽമി 8 സീരീസ് ബാനറിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. തുടർന്ന് "ഇൻഫിനിറ്റ് സെയിൽ: ലൈവ് നൗ" പ്രദർശിപ്പിച്ചിരിക്കുന്ന ഒരു പേജിലേക്ക് റീഡയറക്‌റ്റ് ചെയ്യും. ഇൻഫിനിറ്റി സെയിലിൽ ക്ലിക്ക് ചെയ്തതിനുശേഷം ഒരു യൂണിറ്റ് പ്രീ-ബുക്ക് ചെയ്യുന്നതിനായി 1,080 രൂപ നൽകേണ്ടിവരും. ഇവിടെ റീഫണ്ടിനായി അഭ്യർത്ഥിക്കാനും ഉപയോക്താക്കൾക്ക് അവസരമുണ്ട്. പ്രീ-ഓർഡർ ക്യാൻസൽ ചെയ്യ്ത് കഴിഞ്ഞാൽ 1,080 രൂപ തിരികെ നൽകുന്നതാണ്.

റിയൽമി 8 സീരീസ് സവിശേഷതകൾ
ലോഞ്ച് ഇവന്റിന് മുന്നോടിയായി റിയൽമി 8 സീരീസ് സ്മാർട്ട്‌ഫോണുകളെക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 108 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനവും 50W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉപയോഗിച്ച് ബ്രാൻഡ് റിയൽമി 8 പ്രോ സ്ഥിരീകരിച്ചു. 64 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനവും സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും റിയൽമി 8 അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി. ഈ സ്മാർട്ട്ഫോണുകളിൽ ഒരു കോർണർ പഞ്ച്-ഹോൾ ക്യാമറ, ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂൾ, പിന്നിൽ ‘ഡെയർ ടു ലീപ്പ്' ബ്രാൻഡിംഗ് എന്നിവ ഉൾപ്പെടും. റിയൽമി 8 ന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി ചിപ്‌സെറ്റ് ലഭിച്ചേക്കും. റിയൽമി 8 പ്രോ സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസർ ഇതിൽ ഉപയോഗിക്കും. റിയൽമി 8 സീരീസ് സ്മാർട്ട്ഫോണുകൾക്ക് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ലഭിക്കുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








