റിയൽമി 8 ഐ, റിയൽമി 8 എസ് സ്മാർട്ട്‌ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും
റിയൽമി 8 സീരീസിൻറെ ഭാഗമായി റിയൽമി 8 ഐ, റിയൽമി 8 എസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങുന്ന 'ആസ്ക് മാധവ്' എപ്പിസോഡിൻറെ ഭാഗമായി കമ്പനിയുടെ സിഇഒ മാധവ് ഷെത്ത് ഈ സ്മാർട്ട്ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. റിയൽമി ജിടി ഇന്ത്യയിൽ ഓഗസ്റ്റ് 18 ന് അവതരിപ്പിക്കുവാൻ പോകുന്ന കാര്യം വ്യക്തമാക്കിയതിന് ശേഷമാണ് റിയൽമി പുതിയ റിയൽമി 8 ഐ, റിയൽമി 8 സ്മാർട്ഫോണുകൾ അവതരിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.
റിയൽമി 8 ഐ, റിയൽമി 8 സ്മാർട്ഫോണുകൾ ഇന്ത്യയിൽ നിലവിലുള്ള റിയൽമി 8, 8 പ്രോ, 8 5 ജി എന്നിവയിൽ ചേരും. ഈ സ്മാർട്ട്ഫോണുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ വ്യക്തമല്ലെങ്കിലും ഇതിനെ കുറിച്ചുള്ള ഏതാനും അഭ്യൂഹങ്ങൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. 90 ഹെർട്സ് റിഫ്രെഷ് റേറ്റ് വരുന്ന 6.5 ഇഞ്ച് ഡിസ്പ്ലേയാണ് റിയൽമി 8 എസിൽ നൽകിയിട്ടുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 810 പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്ത് നൽകുന്നത്. ഈ ഹാൻഡ്‌സെറ്റിന് 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഡ്യൂവൽ പിൻ ക്യാമറകൾക്കുള്ള സപ്പോർട്ട് (64 മെഗാപിക്സൽ, 16 മെഗാപിക്സൽ) ഈ സ്മാർട്ഫോണിലുണ്ടാകും. എന്നാൽ, മറ്റ് ക്യാമറ വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് മിക്കവാറും 5 ജിയെ സപ്പോർട്ട് ചെയ്യുവാനും റിയൽമി യുഐ 2.0ൽ ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കാനും സാധ്യതയുണ്ട്. റിയൽമി 8 ഐയെ കുറിച്ച് ഇതുവരെ കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല. പക്ഷേ, റിയൽമി 8 എസ് പോലെ 5,000 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തുവാൻ സാധ്യതയുണ്ട്. പക്ഷേ, ഇത് 4 ജി നെറ്റ്വർക്ക് മാത്രമേ സപ്പോർട്ട് ചെയ്യുവാൻ സാധ്യതയുള്ളൂ.

വരാനിരിക്കുന്ന ഈ രണ്ട് റിയൽമി സ്മാർട്ട്ഫോണുകളും ബജറ്റ് വില വിഭാഗത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഈ സ്മാർട്ഫോണുകൾ കൃത്യമായി എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്മാർട്ഫോണുകളുടെ കൂടുതൽ വിശദാംശങ്ങൾക്കായി നമ്മൾ ഇനിയും കാത്തിരിക്കേണ്ടതായി വരും. റിയൽമി ജിടി ഒടുവിൽ ഈ മാസം അവതരിപ്പിക്കുമെന്ന് ഉറപ്പാക്കി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ, 120Hz ഡിസ്പ്ലേ, 64 മെഗാപിക്സൽ റിയർ ക്യാമറകൾ, 65W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ സവിശേഷതകൾ ഉണ്ടാകും. ഐക്യുഒ 7 ലെജന്റ്, എംഐ 11 എക്‌സ് പ്രോ എന്നിവയുമായി വിപണിയിൽ മത്സരിക്കാൻ ഇതിന് 30,000 രൂപയിൽ താഴെ വില നൽകുമെന്ന് പറയുന്നു. ഒരു റിയൽമി ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ഫോണും പുറത്തിറക്കുവാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








