Home
Mobile

റിയൽമി 8എസ്, റിയൽമി 8 ഐ സ്മാർട്ഫോണുകൾ സെപ്റ്റംബർ 9 ന് ഇന്ത്യയിൽ അവതരിപ്പിക്കും

റിയൽമി സ്മാർട്ഫോണുകൾ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ സ്വന്തമാക്കുവാൻ കഴിയുന്ന ഡിവൈസുകളാണ്. ഇതിനുള്ള പ്രധാന കാരണം അവയുടെ നിർമ്മാണരീതിയും ഉപയോഗിച്ചിരിക്കുന്ന സാങ്കേതികതയുമാണ്. അത്തരത്തിൽ ഇപ്പോൾ റിയൽമി 8 സീരിസിൽ നിന്നും രണ്ട് പുതിയ സ്മാർട്ഫോണുകൾ കൂടി ലഭ്യമാക്കുവാൻ പോവുകയാണ് ഇന്ത്യൻ വിപണിയിൽ. റിയൽമി 8എസ്, റിയൽമി 8 ഐ സ്മാർട്ട്‌ഫോണുകൾ സെപ്റ്റംബർ 9 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ രണ്ട് സ്മാർട്ട്‌ഫോണുകൾക്കും മികച്ച പ്രവർത്തനക്ഷമത നൽകുന്നത് മീഡിയടെക് ചിപ്‌സെറ്റുകളായിരിക്കും. ഡൈമെൻസിറ്റി 810 പ്രോസസ്സറുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും റിയൽമി 8എസ്, റിയൽമി 8ഐ സ്മാർട്ഫോണിൽ ഹീലിയോ ജി96 പ്രോസസ്സർ ഉപയോഗിക്കും. കമ്പനി ഈ വർഷം ആദ്യം അവതരിപ്പിച്ച റിയൽമി 8 സീരീസിൽ നിന്നുമുള്ള അവസാനത്തെ രണ്ട് സ്മാർട്ട്ഫോണുകളായിരിക്കും ഇവ.

റിയൽമി 8എസ്, റിയൽമി 8 ഐ സ്മാർട്ഫോണുകൾ സെപ്റ്റംബർ 9 ന് ഇന്ത്യയിൽ അവതരിപ്പിക്കും

റിയൽ‌മി 8 എസ് 5 ജി ഡൈനാമിക് റാം എക്‌സ്പാൻഷൻ (DRE) സാങ്കേതികവിദ്യയുമായാണ് വരുന്നത്. ഇത് റാം കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിനായി ഇന്റർനാൽ സ്റ്റോറേജിൻറെ ചില ഭാഗങ്ങൾ ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ മികച്ച പ്രകടനത്തിനുള്ള സാധ്യതയൊരുക്കുന്നു. മറുവശത്ത്, റിയൽ‌മി 8 ഐ ഡൈനാമിക് റാം എക്‌സ്പാൻഷൻ സാങ്കേതികവിദ്യയ്‌ക്ക് പുറമേ 120 ഹെർട്സ് മിനുസമാർന്ന ഡിസ്പ്ലേയും അവതരിപ്പിക്കും. ഇതിനർത്ഥം റിയൽ‌മി 8 എസിൻറെ ഡിസ്പ്ലേയിൽ ഉയർന്ന റിഫ്രഷ് റേറ്റ്‌ ഉണ്ടാകില്ല എന്നാണ്.

റിയൽ‌മി 8, റിയൽ‌മി 8 ഐ എന്നിവയുടെ സവിശേഷതകളെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പക്ഷെ, ഈ സ്മാർട്ഫോണുകളെ കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. റിയൽ‌മി 8, റിയൽ‌മി 8 ഐ എന്നിവയ്ക്ക് നിലവിലുള്ള റിയൽ‌മി 8 സീരീസ് സ്മാർട്ട്ഫോണുകളുമായി സാദൃശ്യം പുലർത്തുന്ന ഒരു ഡിസൈൻ ഉണ്ടായിരിക്കും. ഈ സ്മാർട്ഫോണിൻറെ പുറകിൽ വരുന്ന ക്യാമറ മൊഡ്യൂളിൽ എൽഇഡി ഫ്ലാഷ്ലൈറ്റിനൊപ്പം നാല് സെൻസറുകളും ഉണ്ടാകും. രണ്ട് ഫോണുകളും പിന്നിൽ വളഞ്ഞ അരികുകളുമായി വരാൻ സാധ്യതയുണ്ട്, അതേസമയം മുൻവശത്ത് മൂന്ന് വശങ്ങളിൽ നേർത്ത ബെസലുകളും പഞ്ച്-ഹോൾ ഡിസ്പ്ലേകളും ഉണ്ടാകും.

റിയൽമി 8എസ്, റിയൽമി 8 ഐ സ്മാർട്ഫോണുകൾ സെപ്റ്റംബർ 9 ന് ഇന്ത്യയിൽ അവതരിപ്പിക്കും

റിയൽമി 8 എസിന് 6.5 ഇഞ്ച് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 64 മെഗാപിക്സൽ ക്യാമറ, പിന്നിൽ രണ്ട് സെൻസറുകൾ എന്നിവയും നൽകിയേക്കും. 33W ഫാസ്റ്റ് ചാർജിംഗുള്ള 5000 എംഎഎച്ച് ബാറ്ററിയും റിയൽമി 8 എസിൽ കമ്പനി ഉൾപ്പെടുത്തും. ഇതിനുപുറമെ, റിയൽ‌മി 8 എസിൻറെ മറ്റുള്ള സവിശേഷതകളെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. റിയൽ‌മി 8 ഐയുടെ സവിശേഷതകളിൽ ഒന്ന് മുകളിൽ വലത് കോണിൽ ഒരു പഞ്ച്-ഹോളുള്ള 6.59 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്പ്ലേയാണ്. പിൻഭാഗത്തായി 2 മെഗാപിക്സൽ മാക്രോ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സംവിധാനം ഉണ്ടായിരിക്കാം.

റിയൽമി 8എസ്, റിയൽമി 8 ഐ സ്മാർട്ഫോണുകൾ സെപ്റ്റംബർ 9 ന് ഇന്ത്യയിൽ അവതരിപ്പിക്കും

സെൽഫികൾ പകർത്തുവാൻ ഈ സ്മാർട്ഫോണിൽ 16 മെഗാപിക്സൽ ക്യാമറയുമായി വന്നേക്കാം. റിയൽമി 8 ഐയിൽ കുറഞ്ഞത് 4 ജിബി റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ഉണ്ടാകും. 5000 എംഎഎച്ച് ബാറ്ററിയും ചുവടെയുള്ള യുഎസ്ബി-സി പോർട്ടിലൂടെ ഫാസ്റ്റ് ചാർജിംഗും ഉണ്ടാകാം. റിയൽ‌മി 8, റിയൽ‌മി 8 ഐ എന്നിവ സെപ്റ്റംബർ 9 ന് ഉച്ചയ്ക്ക് 12.30 മണിക്ക് അവതരിപ്പിക്കും.

More from GizBot

Best Mobiles in India

English summary
Both smartphones will be powered by MediaTek chipsets, according to the Chinese smartphone company's media invites. The Realme 8s will be the first smartphone in the world to employ the Dimensity 810 chipset, while the Realme 8i will use the Helio G96 processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X