108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി

|

കാത്തിരിപ്പിനൊടുവിൽ റിയൽമി 9 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തി. 9 സീരീസിലെ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി റിയൽമി 9 ഒരു 4ജി സ്മാർട്ട്ഫോൺ ആണ്. റിയൽമി 9 5ജി അല്ലെങ്കിൽ റിയൽമി 9 5ജി സ്പീഡ് എഡിഷൻ തുടങ്ങി 6 മോഡലുകളാണ് 9 സീരീസിൽ ഉള്ളത്. റിയൽമി 8 പ്രോയ്‌ക്കൊപ്പം കമ്പനി കഴിഞ്ഞ വർഷം അവതരിപ്പിച്ച 108 മെഗാ പിക്‌സൽ ക്യാമറ റിയൽമി 9 4ജി സ്മാർട്ട്ഫോണിലൂടെ കമ്പനി തിരികെ കൊണ്ട് വന്നിട്ടുണ്ട്. സാംസങ് ഐസോസെൽ എച്ച്എം6 സെൻസർ ഉള്ള 108 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് റിയൽമി 9 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. എഫ്1.75 അപ്പർച്ചറും ഈ സെൻസറിനുണ്ട്. റിയൽമി 9 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും വിലയും അടക്കമുള്ള വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി 9 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെ വില

റിയൽമി 9 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെ വില

റിയൽമി 9 4ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. റിയൽമി 9 4ജിയുടെ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫി​ഗറേഷനും ഉള്ള ബേസ് വേരിയന്റിന് 17,999 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയുമാണ് വില. എന്നാൽ നിങ്ങൾ ആദ്യ വിൽപ്പനയിൽ തന്നെ റിയൽമി 9 4ജി സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ, 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. മുൻകൂർ, ഇഎംഐ പേയ്‌മെന്റുകൾക്കായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവ‍‍ർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഫ്ലാഗ്ഷിപ്പ് വിപണി പിടിക്കാൻ റിയൽമി ജിടി2 പ്രോ ഇന്ത്യയിലെത്തിഫ്ലാഗ്ഷിപ്പ് വിപണി പിടിക്കാൻ റിയൽമി ജിടി2 പ്രോ ഇന്ത്യയിലെത്തി

ഡിസ്കൌണ്ട്
 

ഡിസ്കൌണ്ട് ലഭിക്കുന്നവർ റിയൽമി 9 സ്മാർട്ട്ഫോണിന്റെ മുകളിൽ പറഞ്ഞ വേരിയന്റുകൾക്ക് യഥാക്രമം 15,999 രൂപയും 16,999 രൂപയും നൽകേണ്ടി വരും. മീറ്റിയോർ ബ്ലാക്ക്, സൺബസ്റ്റ് ഗോൾഡ്, സ്റ്റാർ ഗേസ് വൈറ്റ് എന്നീ നിറങ്ങളിലാണ് റിയൽമി 9 4ജി സ്മാർട്ട്ഫോൺ വരുന്നത്. റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റ ആദ്യ വിൽപ്പന ഏപ്രിൽ 12ന് ആരംഭിക്കും. ഏപ്രിൽ 12ന് ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന തുടങ്ങുക. ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ ഓൺലൈൻ സ്റ്റോറിലും നിങ്ങളുടെ അടുത്തുള്ള ഷോപ്പുകളിലും റിയൽമി 9 4ജി സ്മാർട്ട്ഫോൺ വാങ്ങാൻ കിട്ടും. റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി 9 4ജി പ്രൊസസറും പെർഫോമൻസും

റിയൽമി 9 4ജി പ്രൊസസറും പെർഫോമൻസും

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറാണ് റിയൽമി 9 4ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി വരെയുള്ള റാം ഓപ്ഷനുകളും 128 ജിബി ഓൺബോർഡ് സ്റ്റോറേജും റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കൂട്ടാനും റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ ഓപ്ഷൻ ഉണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0യിൽ ആണ് റിയൽമി 9 4ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സോഫ്റ്റ്‌വെയറിൽ ബ്ലോട്ട്വെയറും ഉണ്ട്.

iQOO 9 സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിൽ പുതിയ ഫീനിക്സ് ഓറഞ്ച് കളറിലും ലഭ്യമാകുംiQOO 9 സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിൽ പുതിയ ഫീനിക്സ് ഓറഞ്ച് കളറിലും ലഭ്യമാകും

റിയൽമി 9 4ജി ഡിസ്പ്ലെ

റിയൽമി 9 4ജി ഡിസ്പ്ലെ

റിയൽമി 4ജി സ്മാർട്ട്ഫോൺ 6.4 ഇഞ്ച് ഫുൾഎച്ച്‌ഡി ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. 90 Hz റിഫ്രഷ് റേറ്റും റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്. 90.8 ശതമാനം വരുന്ന സ്ക്രീൻ ടു ബോഡി റേഷ്യോ, പരമാവധി 1000 നിറ്റ്‌സ് ബ്രൈറ്റ്നസ് എന്നിവയും റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. റിയൽമി 9 4ജി സ്മാർട്ട്ഫോൺ 5000 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്നു. 33 വാട്ട് ക്വിക്ക് ചാർജിങ് സപ്പോർട്ടും റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്.

റിയൽമി 9 4ജി ക്യാമറ ഫീച്ചറുകൾ

റിയൽമി 9 4ജി ക്യാമറ ഫീച്ചറുകൾ

റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സംവിധാനം ആണ് നൽകിയിരിക്കുന്നത്. സാംസങ് ഐസോസെൽ എച്ച്എം6 സെൻസർ ഉള്ള 108 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. മറ്റ് രണ്ട് ക്യാമറകൾ എഫ്2.2 അപ്പേർച്ചറുള്ള 119 ഡിഗ്രി ലെൻസും എഫ്2.4 അപ്പേർച്ചറുള്ള 4സിഎം മാക്രോ ലെൻസും ആണ്.

സാംസങ് ഗാലക്സി എ33 5ജി; വിലയും ലഭ്യതയും ഫീച്ചറുകളുംസാംസങ് ഗാലക്സി എ33 5ജി; വിലയും ലഭ്യതയും ഫീച്ചറുകളും

സെൽഫി

സെൽഫികൾക്കും വീഡിയോ കോളുകൾക്കും ആയി , റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ സോണി ഐഎംഎക്സ്471 സെൻസറുള്ള 16 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ പോലുള്ള സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളും റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ ലഭിക്കും. കൂടാതെ റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും കമ്പനി നൽകിയിട്ടുണ്ട്.

റിയൽമി 9 4ജി സ്മാർട്ട്ഫോൺ

ഒരു പക്ഷെ റിയൽമി 9 4ജി സ്മാർട്ട്ഫോൺ, 9 സീരീസിലെ അവസാന മോഡൽ ആയിരിക്കാനും സാധ്യതയുണ്ട്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ റിയൽമി 9ഐ ആയിരുന്നു സീരീസിലെ ആദ്യ മോഡൽ. 9 സീരീസിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ മോഡൽ കൂടിയായിരുന്നു റിയൽമി 9ഐ. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ റിയൽമി ഈ സീരീസിലേക്ക് കൂടുതൽ ഡിവൈസുകൾ അവതരിപ്പിച്ചിരുന്നു. റിയൽമി 9 5ജി, റിയൽമി 9 പ്രോ, റിയൽമി 9 പ്രോ പ്ലസ്, റിയൽമി 9 5ജി സ്പീഡ് എഡിഷൻ എന്നിവയെല്ലാം അടുത്തിടെ പുറത്തിറങ്ങിയവയാണ്. റിയൽമി 9 4ജി സ്മാർട്ട്ഫോൺ കൂടി വിപണിയിൽ എത്തിയതോടെ സീരീസിലെ മൊത്തം ഫോണുകളുടെ എണ്ണം ആറായി.

വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവുംവൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

Best Mobiles in India

English summary
Realme 9 4G smartphone arrives in India Unlike the other smartphones in the 9 series, the Realme 9 is a 4G smartphone. The 9 Series comes in 6 models, including the Realme 9 5G or Realme 9 5G Speed Edition. The company has brought back the 108 mega pixel camera with the Realme 9 4G smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X