Home
Mobile

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽമി 9 പ്രോ, റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

റിയൽമി 9 പ്രോ 5ജി, റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ശക്തമായ പ്രോസസറുകളും ക്യാമറ ഫീച്ചറുകൾക്കുമൊപ്പം സവിശേഷമായ ഡിസൈൻ ഫീച്ചറുകളും രണ്ട് ഫോണുകളും പായ്ക്ക് ചെയ്യുന്നു. സൂര്യ പ്രകാശത്തിൽ നിറം മാറാൻ കഴിയുന്ന ലൈറ്റ് ഷിഫ്റ്റ് ഫീച്ചറാണ് ഡിസൈനിലെ ഹൈലൈറ്റ്. സ്മാർട്ട്ഫോണുകളുടെ സൺറൈസ് ബ്ലൂ കളർ വേരിയന്റിലാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. സൂര്യപ്രകാശം അല്ലെങ്കിൽ അൾട്രാ വയലറ്റ് ലൈറ്റ് അടിക്കുമ്പോൾ നീല നിറം ചുവപ്പായി മാറും. രണ്ട് സ്മാർട്ട്ഫോണുകളും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. ഡയനാമിക് റാം എക്സ്പാൻഷൻ ഫീച്ചറും പായ്ക്ക് ചെയ്യുന്നു. സ്റ്റോറേജ് സ്പേസ് ഉപയോഗിച്ച് റാം കപ്പാസിറ്റി അധികമായി 5 ജിബി വരെ കൂട്ടാൻ കഴിയുന്ന ഫീച്ചർ ആണിത്.

റിയൽമി 9 പ്രോ പ്ലസ് 5ജി ഫീച്ചറുകൾ

റിയൽമി 9 പ്രോ പ്ലസ് 5ജി ഫീച്ചറുകൾ

മീഡിയാടെക്ക് ഡൈമൻസിറ്റി 920 5ജി ചിപ്പ്സെറ്റ് റിയൽമി 9 പ്രോ പ്ലസ് ഫീച്ചർ ചെയ്യുന്നു. മാലി - ജി68 എംസി4 ജിപിയുവും 8 ജിബി വരെയുള്ള റാമും ഡിവൈസിൽ നൽകിയിരിക്കുന്നു. ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോർമൻസും പവർ എഫിഷ്യൻസിയും റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നുണ്ട്. ഓവർ ഹീറ്റിങ് തടയാനും പേർഫോർമൻസും സ്റ്റെബിലിറ്റിയും നിലനിർത്താനും വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റവും റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്ന സൂപ്പർ അമോലെഡ് ഡിസ്പ്ലേയും ഡിവൈസിൽ നൽകിയിരിക്കുന്നു. 4.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ( 1,080 x 2,400 പിക്സൽസ് ) ഡിസ്പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും 180 ഹെർട്സ് ടച്ച് സാമ്പ്ളിങ് റേറ്റും നൽകിയിരിക്കുന്നു. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറിനൊപ്പം ഹാർട്ട് റേറ്റ് സെൻസറും റിയൽമി ഓഫർ ചെയ്യുന്നു.

റിയൽമി

റിയൽമി 9 പ്രോ പ്ലസിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. പ്രൈമറി ക്യാമറ 50 എംപി സോണി ഐഎംഎക്സ്766 സെൻസറാണ്. ഒഐഎസും ഈ ക്യാമറ ഫീച്ചർ ചെയ്യുന്നു. ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ, വൺപ്ലസ് 9ആർടി പോലെയുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള സെൻസർ ആണിത്. പുതിയ സെൻസർ മാത്രമല്ല, മികച്ച സോഫ്റ്റ്വെയർ ഒപ്റ്റിമൈസേഷനും ഡിവൈസ് കാഴ്ച വയ്ക്കുന്നു. 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയും നൽകിയിരിക്കുന്നു. പ്രോലൈറ്റ് ഇമേജിങ് സാങ്കേതികവിദ്യ ചിത്രങ്ങൾക്ക് കൂടുതൽ മിഴിവ് നൽകുന്നു. എഐ നോയിസ് റിഡക്ഷൻ സാങ്കേതികവിദ്യയും ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്.

ക്ലിയർ ഫ്യൂഷൻ അൽഗോരിതം

ക്ലിയർ ഫ്യൂഷൻ അൽഗോരിതം സപ്പോർട്ട് ഉള്ള 16 എംപി പ്രൈമറി ക്യാമറയും ഡിവൈസിൽ ഉണ്ട്.റിയൽമി 9 പ്രോ പ്ലസിൽ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു സവിശേഷതയാണ് സട്രീറ്റ് ഫോട്ടോഗ്രാഫി മോഡ് 2.0. ഫോട്ടോസ് എടുക്കുമ്പോൾ. സാച്ചുറേഷനും കോൺട്രാസ്റ്റ് ലെവലും ഓൾട്ടർ ചെയ്യുന്ന ഫീച്ചറാണിത്. ഇങ്ങനെ ചിത്രങ്ങൾക്ക് കൂടുതൽ വിന്റേജ് എഫക്ട് നൽകും. ഒപ്പം ക്രിയേറ്റീവായ മറ്റ് എഫക്റ്റുകളും ഈ മോഡ് പായ്ക്ക് ചെയ്യുന്നു. 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്. 60 വാട്ട് സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങും റിയൽമി 9 പ്രോ പ്ലസ് ഫീച്ചർ ചെയ്യുന്നു.

റിയൽമി 9 പ്രോ 5ജി ഫീച്ചറുകൾ

റിയൽമി 9 പ്രോ 5ജി ഫീച്ചറുകൾ

റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ 120 ഹെർ്ട്സ് റിഫ്രഷ് റേറ്റ് നൽകുന്ന 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേ പാനൽ പായ്ക്ക് ചെയ്യുന്നു. ഒക്ടാ കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസറാണ് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഏറ്റവും പുതിയ 6എൻഎം പ്രോസസിങ് ടെക്നോളജിയുടെ സഹായത്തോടെ ഊർജക്ഷമത നില നിർത്തുന്നു. ഒപ്പം സിപിയു പെർഫോമൻസ് 15 ശതമാനവും ജിപിയു എനർജി എഫിഷ്യൻസി 30 ശതമാനവും കൂട്ടുന്നു. 8 ജിബി വരെ റാമും അഡ്രീനോ 619 ജിപിയുവും ഡിവൈസിൽ ഉണ്ട്.

9 പ്രോ

റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 64 എംപി അൾട്രാ ഹൈ റെസല്യൂഷൻ നൈറ്റ്സ്കേപ്പ് ക്യാമറ ഫീച്ചർ ചെയ്യുന്നു. 9 പ്രോ പ്ലസിലെ സട്രീറ്റ് ഫോട്ടോഗ്രാഫി മോഡ് 2.0 റിയൽമി 9 പ്രോ 5ജിയിലും കൊടുത്തിട്ടുണ്ട്. 8 എംപി വൈഡ് ആങ്കിൾ ഷൂട്ടർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയും റിയൽമി 9 പ്രോ 5ജിയുടെ പിൻ ക്യാമറ സെറ്റപ്പിൽ വരുന്നു. സെൽഫികൾ എടുക്കാൻ 16 എംപി സെൻസറും നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമിയുഐ 3.0യിലാണ് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 33 വാട്ട് ഡാർട്ട് ചാർജിങ് സപ്പോർട്ടും ലഭ്യമാണ്. മൂന്ന് കളറുകളിലാണ് റിയൽമി 9 പ്രോ പ്ലസ് 5ജി, റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നത്. സൺറൈസ് ബ്ലൂ, അറോറ ഗ്രീൻ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ കളറുകളാണിവ.

റിയൽമി 9 പ്രോ

റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ വേരിയന്റുകൾക്ക് 17,999 രൂപ മുതലാണ് വിലയാരംഭിക്കുന്നത്. റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ വേരിയന്റുകൾക്ക് 24,999 രൂപയിലും വിലയാരംഭിക്കും. റിയൽമി 9 പ്രോ പ്ലസ് 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും വില വരും. 8 ജിബി റാം 256 ജിബി വേരിയന്റിന് 28,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപ വില വരും. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,999 രൂപയും വില വരും. ഫെബ്രുവരി 21 മുതലാണ് റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിന്റെ വിൽപ്പനയാരംഭിക്കുന്നത്. റിയൽമി 9 പ്രോയുടെ വിൽപ്പന ഫെബ്രുവരി 23നും ആരംഭിക്കും.

Best Mobiles in India

English summary
Realme 9 Pro 5G and Realme 9 Pro Plus 5G smartphones have been officially launched in India. Both phones pack unique design features along with powerful processors and camera features. The highlight of the design is the light shift feature that can change color in sunlight. This feature is available in the Sunrise Blue color variant of the smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X