റിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടം

|

ദിവസങ്ങൾക്ക് മുമ്പാണ് പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഏപ്രിൽ 5 മുതൽ ഫ്ലിപ്പ്കാർട്ട് വഴി പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫെബ്രുവരി മാസം വിപണിയിൽ എത്തിയ റിയൽമി സ്മാർട്ട്ഫോൺ ആണ് റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ. പോക്കോ എക്സ്4 പ്രോ 5ജിയും റിയൽമി 9 പ്രോ 5ജിയും ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്നു. അടിപൊളി ഫീച്ചറുകളുമായി വിപണിയിൽ എത്തുന്ന ഈ രണ്ട് സ്മാർട്ട്ഫോണുകളും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

ഡിസ്പ്ലെ

ഡിസ്പ്ലെ

രണ്ട് സ്മാർട്ട്ഫോണുകളും ഉപയോക്താക്കൾക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്ന ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. പോക്കോ എക്സ്4 പ്രോ 5ജിയുടെയും റിയൽമി 9 പ്രോ 5ജിയുടെയും ഡിസ്പ്ലെകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങളും ഉണ്ട്. ഡിസ്പ്ലെകളിലെ ഈ വ്യത്യാസങ്ങൾ ഈ രണ്ട് ഡിവൈസുകളുടെയും യൂസർ എക്സ്പീരിയൻസിലും മാറ്റങ്ങൾ കൊണ്ട് വരുന്നു. കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

പിടിവിടാതെ സാംസങ്, ഈ ആഴ്ചയും ട്രെന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ ഗാലക്സി എ സീരിസ് തന്നെപിടിവിടാതെ സാംസങ്, ഈ ആഴ്ചയും ട്രെന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ ഗാലക്സി എ സീരിസ് തന്നെ

പ്രോ

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഒരു സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. അതേ സമയം റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ എൽസിഡി ഡിസ്പ്ലെയും പായ്ക്ക് ചെയ്യുന്നു. ടച്ച് സാമ്പിൾ സപ്പോർട്ടിന്റെ കാര്യം പരിഗണിക്കുമ്പോൾ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിനാണ് മുൻഗണന. 360 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റാണ് പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമായിരിക്കുന്നത്. അതേ സമയം റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ 240 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും നൽകുന്നു.

ചിപ്‌സെറ്റ്
 

ചിപ്‌സെറ്റ്

നേരത്തെ പറഞ്ഞത് പോലെ പോക്കോ എക്സ്4 പ്രോ 5ജിയും റിയൽമി 9 പ്രോ 5ജിയും ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയാണ് ഫീച്ചർ ചെയ്യുന്നത്. എങ്കിലും 5ജി ബാൻഡ് സപ്പോർട്ടിന്റെ കാര്യത്തിൽ രണ്ട് ഡിവൈസുകളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ട്. പോക്കോ എക്സ് 4 പ്രോ 5ജി സ്മാർട്ട്ഫോൺ ഏഴ് 5ജി ബാൻഡുകളെ സപ്പോർട്ട് ചെയ്യുന്നു. റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ അഞ്ച് 5ജി ബാൻഡുകളെ മാത്രമാണ് സപ്പോർട്ട് ചെയ്യുന്നത്. പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഒരു ഐപി53 റേറ്റിങുമായി വരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

റിയൽമി ജിടി നിയോ 3, ഓപ്പോ എ76 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾറിയൽമി ജിടി നിയോ 3, ഓപ്പോ എ76 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണും റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണും സമാനമായ ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായി വിപണിയിൽ എത്തുന്നു. ഈ രണ്ട് സ്മാർട്ട്ഫോണുകളും പിന്നിൽ 64 മെഗാ പിക്സൽ സെൻസർ, 8 മെഗാ പിക്സൽ വൈഡ് ആംഗിൾ സെൻസർ, 2 മെഗാ പിക്സൽ മാക്രോ സെൻസർ എന്നിവ ഫീച്ചർ ചെയ്യുന്നു. സെൽഫികൾക്കായി, രണ്ട് സ്മാർട്ട്‌ഫോണുകളും മുൻ വശത്ത് 16 എംപി സെൻസർ പായ്ക്ക് ചെയ്യുന്നു. പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണും റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണും ഒരേ ക്യാമറ ഹാർഡ്‌വെയർ പായ്ക്ക് ചെയ്യുന്നുവെങ്കിലും അവ പകർത്തുന്ന ചിത്രങ്ങളുടെ ക്വാളിറ്റി വളരെ വ്യത്യസ്തമായിരിക്കും.

ബാറ്ററിയും സ്പെക്സും

ബാറ്ററിയും സ്പെക്സും

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണും റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണും ഒരേ ശേഷിയുള്ള ബാറ്ററിയും പായ്ക്ക് ചെയ്യുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ രണ്ട് ഡിവൈസുകളിലും ഉള്ളത്. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയിലാണ് പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണും റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണും തമ്മിലുള്ള പ്രധാന വ്യത്യാസം. പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ 67 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വിപണിയിൽ എത്തുന്നത്. അതേ സമയം റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ 33 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓഫർ ചെയ്യുന്നു.

അതിവേഗ ചാർജിങ് ഫീച്ചറും താങ്ങാനാകുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്അതിവേഗ ചാർജിങ് ഫീച്ചറും താങ്ങാനാകുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്

പ്രോ 5ജി

രൂപകൽപ്പനയുടെ കാര്യത്തിലും രണ്ട് സ്മാർട്ട്ഫോണുകളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ട്. പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ബാക്ക് പാനൽ ഗ്ലാസ് മെയ്ഡ് ആണ്. അതേ സമയം റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോണിൽ പ്ലാസ്റ്റിക്ക് ബാക്ക് പാനലും നൽകിയിരിക്കുന്നു. കൂടാതെ, പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുമായാണ് വരുന്നത്. അതേ സമയം റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ ഓഡിയോ ഔട്ട്‌പുട്ടിനായി ഒരൊറ്റ സ്പീക്കറും പായ്ക്ക് ചെയ്യുന്നു.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ മൂന്ന് മെമ്മറി വേരിയന്റുകളിൽ വരുന്നു.

 • 6 ജിബി + 64 ജിബി = 18,999 രൂപ
 • 6 ജിബി + 128 ജിബി = 19,999 രൂപ
 • 8 ജിബി + 128 ജിബി = 21,999 രൂപ
 • ലേസർ ബ്ലൂ, ലേസർ ബ്ലാക്ക്, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും.

  സാംസങ് ഗാലക്സി എ13 vs സാംസങ് ഗാലക്സി എ12; സമാനതകളും വ്യത്യാസങ്ങളുംസാംസങ് ഗാലക്സി എ13 vs സാംസങ് ഗാലക്സി എ12; സമാനതകളും വ്യത്യാസങ്ങളും

  സ്മാർട്ട്ഫോൺ

  റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ രണ്ട് മെമ്മറി വേരിയന്റുകളിൽ വരുന്നു.

  • 6 ജിബി + 128 ജിബി = 17,999 രൂപ
  • 8 ജിബി + 128 ജിബി = 20,999 രൂപ
  • സൺറൈസ് ബ്ലൂ, അറോറ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും.

Best Mobiles in India

English summary
The Poco X4 Pro 5G smartphone was launched in India a few days back. Sales of the smartphone will start from April 5. The Realme 9 Pro 5G is a Realme smartphone launched in February. The Poco X4 Pro 5G and Realme 9 Pro 5G feature the Qualcomm Snapdragon 695 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X