റിയൽമി 9 പ്രോ പ്ലസ് 5ജി Vs ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി; കരുത്തനാര്?
ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ റിയൽമി രാജ്യത്ത് അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് റിയൽമി 9 പ്രോ പ്ലസ് 5ജി. സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 5ജി സപ്പോർട്ട്, തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകൾ റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫാൺ പായ്ക്ക് ചെയ്യുന്നു. 30,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിൽ റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ ഏറ്റവും കനത്ത മത്സരം നേരിടുന്നത് മറ്റൊരു ചൈനീസ് ബ്രാൻഡ് ആയ ഷവോമിയിൽ നിന്നാണ്. ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണാണ് റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന് വെല്ലുവിളി ഉയർത്തുന്നത്. 30,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ ഈ കിടിലൻ സ്മാർട്ട്ഫോണുകളുടെ ഡിസൈനും ഫീച്ചറുകളും വിലയും തമ്മിൽ താരതമ്യം ചെയ്ത് നോക്കാം.

വിലയും വേരിയന്റുകളും
ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനുമായിട്ടാണ് വരുന്നത്. വില 26,999 രൂപയും. 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 28,999 രൂപയും വില വരുന്നു. മറുവശത്ത് റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ വരുന്നത് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനുമായിട്ടാണ്. 24,999 രൂപയാണ് ഈ മോഡലിന് വിലയിട്ടിരിക്കുന്നത്. റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 26,999 രൂപയും 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് വേരിയന്റിന് 28,999 രൂപയും വില വരും.

റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിനേക്കാൾ കൂടുതൽ വേരിയന്റുകളുമായിട്ടാണ് വരുന്നത്. കൂടാതെ ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് റിയൽമി 9 പ്രോ പ്ലസ് 5ജിയുടെ ബേസ് മോഡലിനേക്കാൾ വിലയും നൽകണം. 30,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ ആണ് രണ്ട് സ്മാർട്ട്ഫോണുകളും വരുന്നത്. റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന്റെയും ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിന്റെയും ഫീച്ചറുകളും മറ്റും അറിയാൻ താഴേക്ക് വായിക്കുക.

ഡിസൈനും ഡിസ്പ്ലേയും
റിയൽമി 9 പ്രോ പ്ലസ് നിറം മാറുന്ന ഒരു ബാക്ക് പാനൽ പായ്ക്ക് ചെയ്യുന്നു. സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും പുതിയ ട്രെൻഡുകളിൽ ഒന്നാണിത്. 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയും റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 1080 x 2400 പിക്സൽസ് റെസലൂഷനും റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ ഉണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയും റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. ഹാർട്ട് റേറ്റ് മോണിട്ടറായും ഉപയോഗിക്കാവുന്ന ഇരട്ടിയാക്കുന്ന ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്.

മറുവശത്ത്, ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോൺ 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്നു. 1080 x 2400 പിക്‌സൽസ് റെസല്യൂഷൻ 395 പിപിഐ പിക്‌സൽ ഡെൻസിറ്റി, 1200 നിറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാമ്പ്ലിങ് റേറ്റും ഷവോമി 11ഐ ഹൈപ്പർചാർജിൽ ഉണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് 20:9 ആസ്പക്റ്റ് റേഷ്യോയും അനുഭവിക്കാൻ കഴിയും. ഐപി53 റേറ്റിങും ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിൽ ലഭിക്കും.

ഹാർഡ്‌വെയർ പെർഫോമൻസ്
മീഡിയടെക് ഡൈമൻസിറ്റി 920 ചിപ്പ്സെറ്റാണ് റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ലഭ്യമാണ്. മെമ്മറി വിപുലീകരണത്തിനായി മൈക്രോ എസ്ഡി കാർഡ് ഇല്ല. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദ ബോക്‌സ് ബേസ് ചെയ്തുള്ള റിയൽമി യുഐ 3.0യിലാണ് റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസർ തന്നെയാണ് ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിലും ഉള്ളത്. 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ലഭ്യമാണ്. 1ടിബി വരെ മെമ്മറി കൂട്ടാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ടെന്നത് ഷവോമി 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. അൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 12.5 എൻഹാൻസ്ഡ് എഡിഷനിലാണ് ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ ഫീച്ചറുകൾ
റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ 50 മെഗാ പിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാ പിക്സൽ മാക്രോ ഷൂട്ടർ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് പായ്ക്ക് ചെയ്യുന്നു. കൂടാതെ, മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്.

മറുവശത്ത്, ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിലും ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് ഉള്ളത്. എന്നാൽ കൂടുതൽ ശക്തമായ 108 മെഗാ പിക്സൽ പ്രൈമറി ഷൂട്ടറാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിലെ മറ്റ് സെൻസറുകളിൽ 8 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാ പിക്സൽ മാക്രോയും ഉൾപ്പെടുന്നു. 16 മെഗാ പിക്സൽ സെൽഫി ക്യാമറയും ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിലുണ്ട്.

റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണും ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണും 4,500 എംഎഎച്ച് ബാറ്ററി ഫീച്ചർ ചെയ്യുന്നു. ഈ രണ്ട് ഡിവൈസുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഫാസ്റ്റ് ചാർജിങ് ഫീച്ചറിലാണ്. കൂടാതെ, റിയൽമി 9 പ്രോ പ്ലസ്, ഷവോമി 11ഐ ഹൈപ്പർചാർജ്ജ് എന്നിവയും 4,500 mAh ബാറ്ററിയാണ്. എന്നിരുന്നാലും, പ്രധാന വ്യത്യാസം അവരുടെ ഫാസ്റ്റ് ചാർജിംഗ് കഴിവിലാണ്. റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ 60W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉൾപ്പെടുന്നു, അതേ സമയം ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിൽ 120W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ലഭിക്കുന്നു. രണ്ട് ഫോണുകളെയും താരതമ്യം ചെയ്യുമ്പോൾ ഈ ഫീച്ചർ ആയിരിക്കും ഡീൽ ബ്രേക്കർ ആകുന്നത്.

റിയൽമി 9 പ്രോ പ്ലസ് 5ജി Vs ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി
ഷവോമി 11ഐ ഹൈപ്പർചാർജിൽ 108 മെഗാ പിക്സൽ പ്രൈമറി ക്യാമറയും 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പോലുള്ള മെച്ചപ്പെടുത്തിയ രണ്ട് ഫീച്ചറുകൾ ഉണ്ട്. അതായത്, റിയൽമി റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്‌ഫോണിലും ഫീച്ചറുകൾ കുറവല്ല, പ്രത്യേകിച്ച് അതിന്റെ ഇമ്മേഴ്സീവ് ഡിസ്‌പ്ലേയും ശക്തമായ ക്യാമറകളും. എന്നിരുന്നാലും, നിങ്ങൾ 30,000 രൂപയിൽ രൂപയ്ക്ക് താഴെയുള്ള സ്മാർട്ട്ഫോൺ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഷവോമി 11ഐ ഹൈപ്പർചാർജ് തന്നെയാണ് ഏറ്റവും നല്ല ഓപ്ഷൻ. അതിന്റെ സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സവിശേഷത മാത്രം പരിഗണിച്ചാൽ തന്നെ.


Click it and Unblock the Notifications