മാർച്ച് മാസത്തിൽ സ്വന്തമാക്കാൻ മിഡ്റേഞ്ച് സെഗ്മെന്റിലെ അടിപൊളി ഫോണുകൾ

|

2022ന്റെ തുടക്കം മുതൽ സ്മാർട്ട്ഫോൺ കമ്പനികൾ നിരവധി പുതിയ ഡിവൈസുകൾ അവതരിപ്പിച്ചിരുന്നു. ഈ മാസവും ഒട്ടനവധി പുതിയ ഡിവൈസുകൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഫ്ലാഗ്ഷിപ്പുകളേക്കാളും മിഡ് റേഞ്ചിൽ വരുന്ന സ്മാർട്ട്ഫോണുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതായി ഏറ്റവും പുതിയ സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിൽ വില വരുന്ന സ്മാർട്ട്ഫോണുകളാണ് ഈ സെഗ്മെന്റിൽ വരുന്നത്. മാർച്ച് മാസത്തിൽ വാങ്ങാവുന്ന, 30,000 രൂപയിൽ താഴെ വില വരുന്ന ചില മികച്ച സ്മാർട്ട്ഫോണുകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

 

പ്രീമിയം

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകളുടെ പട്ടികയിൽ വൺപ്ലസ്, റിയൽമി, ഓപ്പോ, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്. ലിസ്റ്റിലെ എല്ലാ സ്മാർട്ട്ഫോണുകളും 5ജി സപ്പോർട്ടും ഫീച്ചർ ചെയ്യുന്നു. മൾട്ടിപ്പിൾ ക്യാമറ സിസ്റ്റങ്ങളും ഈ ഡിവൈസുകളുടെ പ്രത്യേകതയാണ്. അതിവേഗ ചാർജിങ് സപ്പോർട്ട് നൽകുന്ന മികച്ച ബാറ്ററികളും ഈ സ്മാർട്ട്ഫോണുകൾ പായ്ക്ക് ചെയ്യുന്നു. പ്രീമിയം ഡിസൈനും മാന്യമായ ബിൽഡ് ക്വാളിറ്റിയും ഈ കാറ്റഗറിയിലെ സ്മാർട്ട്ഫോണുകളിൽ ഉണ്ട്. ഈ സ്മാർട്ട്ഫോണുകളെക്കുറിച്ചും അവയുടെ ഫീച്ചറുകളെക്കുറിച്ചും കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

ഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ

30,000 രൂപയ്ക്ക് താഴെ വിലയുള്ള സ്മാർട്ട്‌ഫോൺ വിപണിയിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 90Hz റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

വൺപ്ലസ് നോർഡ് സിഇ 2 5ജി
 

മീഡിയടെക് ഡൈമെൻസിറ്റി 900 പ്രോസസറാണ് ഈ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. മൾട്ടിടാസ്‌ക്കിങ്ങിന് അനുയോജ്യമായ സ്മാർട്ട്ഫോൺ കൂടിയാണിത്. 64 മെഗാ പിക്സൽ ക്യാമറ അനുഭവം ചിലപ്പൊഴൊക്കെ അത്ര പോരെന്ന് പറയേണ്ടി വരും. പകൽ വെളിച്ചത്തിൽ ആകർഷകമായ ഫോട്ടോകൾ എടുക്കാനും ഇതിന് കഴിയും. എന്നിരുന്നാലും, അതേ സമയം അൾട്ര വൈഡ് ക്യാമറ അത്ര മികച്ചതല്ല. 4,500 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യാൻ 15 മിനുറ്റ് മതിയെന്നാണ് വൺപ്ലസിന്റെ വാദം. വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിന് 23,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

സ്‌മാർട്ട്‌ഫോൺ ക്യാമറകളിലെ ഇമേജ് സെൻസറുകളെക്കുറിച്ച് അറിയേണ്ടതെല്ലാംസ്‌മാർട്ട്‌ഫോൺ ക്യാമറകളിലെ ഇമേജ് സെൻസറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ

റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ

30,000 രൂപയ്ക്ക് താഴെയുള്ള സെഗ്‌മെന്റിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമായി വരുന്ന ഒരേയൊരു സ്മാർട്ട്ഫോൺ ആണ് റിയൽമി 9 പ്രോ പ്ലസ്. ഡിവൈസിന്റെ ഫ്ലാഗ്ഷിപ്പ് 50 മെഗാ പിക്സൽ സോണി ക്യാമറകൾ നല്ല വിശദാംശങ്ങളോടെ അതിശയിപ്പിക്കുന്ന ഫോട്ടോകൾ ക്ലിക്ക് ചെയ്യുന്നു. റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോൺ 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ 120Hz റിഫ്രഷ് റേറ്റും നൽകുന്നു. വേഗതയേറിയ മീഡിയടെക് ഡൈമൻസിറ്റി 920 ചിപ്പ്സെറ്റാണ് ഈ ഡിവൈസിൽ ഉള്ളത്. 4,500 എംഎഎച്ച് ബാറ്ററി ഒരു ദിവസം മുഴുവൻ ചാർജ് നിൽക്കാൻ സഹായിക്കുന്ന 60 W ഫാസ്റ്റ് ചാർജിങും റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

റിയൽമി 9 പ്രോ പ്ലസ്

റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിന് 24,999 രൂപ മുതലാണ് വില തുടങ്ങുന്നത്. ഫോട്ടോഗ്രാഫി പ്രേമികൾക്ക് കൂടുതലായി ഇണങ്ങുന്ന സ്മാർട്ട്ഫോൺ കൂടിയാണ് റിയൽമി 9 പ്രോ പ്ലസ്. 50 മെഗാ പിക്സൽ ക്യാമറയ്ക്ക് അതിശയകരമായ ഫോട്ടോകൾ ക്ലിക്ക് ചെയ്യാൻ കഴിയും. അതേ സമയം സ്ട്രീറ്റ് മോഡ് പോലുള്ള അധിക ഫ്രില്ലുകളും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുകളും മികച്ച് നിൽക്കുന്നു. അതേ സമയം വേഗതയേറിയ പ്രോസസർ കൂടുതൽ മികച്ച പെർഫോമൻസും നൽകുന്നു.

അസൂസ് 8Z vs വൺപ്ലസ് 9ആർടി vs ഷവോമി 11ടി പ്രോ 5ജി: അഫോഡബിൾ പ്രീമിയം സെഗ്മെന്റിലെ കരുത്തനാര്?അസൂസ് 8Z vs വൺപ്ലസ് 9ആർടി vs ഷവോമി 11ടി പ്രോ 5ജി: അഫോഡബിൾ പ്രീമിയം സെഗ്മെന്റിലെ കരുത്തനാര്?

ഷവോമി എംഐ 11ഐ ഹൈപ്പർചാർജ്

ഷവോമി എംഐ 11ഐ ഹൈപ്പർചാർജ്

30,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും വേഗതയേറിയ ചാർജിങ് ഫീച്ചറുമായി വരുന്ന സ്മാർട്ട്ഫോൺ ആണ് ഷവോമി എംഐ 11ഐ ഹൈപ്പർചാർജ്. 120 വാട്ട് ചാർജിങ് സപ്പോർട്ടാണ് ഡിവൈസിൽ ഉള്ളത്. ഇത് സ്മാർട്ട്ഫോണിന്റെ 4,500 എംഎഎച്ച് ബാറ്ററി 15 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഷവോമി എംഐ 11ഐ ഹൈപ്പർചാർജ് 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും നൽകുന്നു. കൂടാതെ ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കുന്നു.

ഷവോമി എംഐ 11ഐ

മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസറാണ് ഷവോമി എംഐ 11ഐ ഹൈപ്പർചാർജ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ദൈനം ദിന ജോലികൾ നിർവഹിക്കാൻ ശേഷിയുള്ള സ്മാർട്ട്ഫോൺ പക്ഷെ ഹൈ എൻഡ് ഗെയിമിങിന് അനുയോജ്യമല്ല. 26,999 രൂപ മുതലാണ് ഷവോമി എംഐ 11ഐ ഹൈപ്പർചാർജിന് വിലയാരംഭിക്കുന്നത്. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയും ക്യാമറയുടെ പ്രകടനവും ഉയർന്ന ചാർജിങ് വേഗവും ഏറെ മികച്ച് നിൽക്കുന്നു.

മാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോൺ

ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോൺ

കളർഫുളായ, തിളങ്ങുന്ന ഡിസൈനുമായി വിപണിയിൽ എത്തിയ ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോൺ 30,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിലെ മികച്ച ചോയിസുകളിൽ ഒന്നാണ്. ഫോണിന്റെ ബാക്ക് പാനലിൽ കളർ ചേയ്ഞ്ച് ഓപ്ഷനുള്ള മാറ്റ് ഫിനിഷിങാണ് നൽകിയിരിക്കുന്നത്. ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോണിന് ദൈനംദിന ജോലികൾ കൈകാര്യം ചെയ്യാനും ആസ്വാദ്യകരമായ ഗെയിമിങ് അനുഭവം നൽകാനും സാധിക്കും.

ഓപ്പോ റെനോ 7 5ജി

6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 90Hz റിഫ്രഷ് റേറ്റും ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നു. അതേ സമയം 64 മെഗാ പിക്സൽ മെയിൻ ക്യാമറകൾ അടിപൊളി ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോണിലെ 32 മെഗാ പിക്സൽ സെൽഫി ക്യാമറയും മികച്ച ചിത്രങ്ങൾ പകർത്തുന്നു. 4,500 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോണിലുള്ളത്. 65W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്.

Asus 8z Vs iQOO 9; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ കരുത്തനാര്?Asus 8z Vs iQOO 9; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ കരുത്തനാര്?

Best Mobiles in India

English summary
Since the beginning of 2022, smartphone companies have introduced a number of new devices. A number of new devices are being launched in the market this month as well. The latest survey reports indicate that mid-range smartphones are gaining more acceptance than flagships.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X