മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

|

ഇന്ന് സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആരും പരിഗണിക്കുന്ന പ്രധാന സ്പെസിഫിക്കേഷനുകളിൽ ഒന്ന് ഡിവൈസിന്റെ ക്യാമറ കപ്പാസിറ്റിയാണ്. ഫോണിലെ റിയർ ക്യാമറ സിസ്റ്റം ഏത് കോൺഫിഗറേഷനുമായി വരുന്നു, സെൽഫി ക്യാമറ എത്രത്തോളം മികച്ച് നിൽക്കുന്നു, എന്തൊക്കെ മോഡുകളും സപ്പോർട്ടിങ്ങ് ഫീച്ചറുകളും ഡിവൈസിൽ ഉണ്ട് തുടങ്ങിയ കാര്യങ്ങൾ ചെക്ക് ചെയ്യാതെ ആരും ഇന്നൊരു സ്മാർട്ട്ഫോൺ വാങ്ങാറില്ല. പണം മുടക്കി ഫോൺ വാങ്ങി ഉപയോഗം തുടങ്ങുമ്പോഴായിരിയ്ക്കും അതിലും കുറഞ്ഞ വിലയിൽ മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഡിവൈസ് കിട്ടുമെന്ന് നാം മനസിലാക്കുന്നത്. അതിനാൽ തന്നെ പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിന് മുമ്പ് കൃത്യമായ റിസർച്ച് നടത്തേണ്ടത് അനിവാര്യമാണ്.

 

ക്യാമറ

പ്രത്യേകിച്ചും മികച്ച ക്യാമറകൾ ഉള്ള സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ. യൂസേഴ്സിന് വേണ്ടി അത്തരമൊരു റിസർച്ച് നടത്തിയിരിയ്ക്കുകയാണ് ഞങ്ങൾ. കുറച്ച് സ്മാർട്ട്ഫോണുകളും അവയുടെ സ്പെസിഫിക്കേഷനുകളും വിലയും താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ. 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളാണ് ഇവയെല്ലാം. ഇ കൊമേഴ്സ് സൈറ്റുകൾക്കും മറ്റും അനുസരിച്ച് വിലയിൽ നേരിയ വ്യത്യാസങ്ങൾ കാണാമെന്ന് മനസിലാക്കുക. റെഡ്മി, റിയൽമി, പോക്കോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾ ഇക്കൂട്ടത്തിൽ ഉണ്ട്. 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഡിവൈസുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

നോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺനോക്കിയ സി01 പ്ലസ് റിവ്യൂ: എൻട്രി ലെവൽ വിഭാഗത്തിലെ മികച്ച സ്മാർട്ട്ഫോൺ

റെഡ്മി നോട്ട് 10 പ്രോ മാക്‌സ്
 

റെഡ്മി നോട്ട് 10 പ്രോ മാക്‌സ്

വില : 19,999 രൂപ

റെഡ്മി നോട്ട് 10 പ്രോ മാക്‌സ് സ്മാർട്ട്ഫോൺ 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 732ജി ചിപ്പ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. അഡ്രീനോ 618 ജിപിയുവും 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12ൽ ആണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സ് പ്രവർത്തിക്കുന്നത്. 108 മെഗാ പിക്സൽ പ്രൈമറി ക്യാമറ, 5 മെഗാ പിക്സൽ സൂപ്പർ മാക്രോ ലെൻസ്, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, സെൽഫികൾക്കായി 16 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ എന്നിവയും ഡിവൈസിൽ ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 5020 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.

റിയൽമി 9 പ്രോ

റിയൽമി 9 പ്രോ

വില : 18,999 രൂപ

റിയൽമി 9 പ്രോ ഗ്രീൻ, ബ്ലാക്ക്, സൺറൈസ് ബ്ലൂ കളർ വേരിയന്റുകളിൽ വരുന്നു. ഡിവൈസിന് 2412x1080 പിക്സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് 120Hz അൾട്രാ സ്മൂത്ത് ഡിസ്‌പ്ലെയുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 5ജി പ്രോസസറാണ് റിയൽമി 9 പ്രോ സ്മാർട്ട്ഫോണിന്റെ എഞ്ചിൻ. 8 ജിബി വരെ റാമും 128 ജിബി സ്‌റ്റോറേജ് സ്‌പേസും ഈ ഡിവൈസ് ഓഫർ ചെയ്യുന്നു. 64 മെഗാ പിക്സൽ പ്രൈമറി സെൻസർ + 8 മെഗാ പിക്സൽ സെൻസർ + 2 മെഗാ പിക്സൽ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 9 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കായി 16 മെഗാ പിക്സൽ ക്യാമറയും ഡിവൈസിൽ ഉണ്ട്. 33W ഡാർട്ട് ചാർജ് ടെക്നോളജി സപ്പോർട്ട് ഉള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു.

റിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിറിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

IQoo Z3

IQoo Z3

വില : 19,990 രൂപ

iQoo Z3 5ജി കറുപ്പ്, നീല നിറങ്ങളിൽ വരുന്നു. 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഡിവൈസിലുള്ളത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 768 5ജി പ്രോസസറാണ് iQoo Z3യുടെ ഹൃദയം. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് സ്പേസും iQoo Z3 ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 11.1ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 64 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണവും 16 മെഗാ പിക്സൽ സെൽഫി ക്യാമറയും iQoo Z3യിൽ നൽകിയിരിയ്ക്കുന്നു. 4,400 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്.

റിയൽമി 9 5ജി എസ്ഇ

റിയൽമി 9 5ജി എസ്ഇ

വില : 19,999 രൂപ

റിയൽമി 9 5ജി എസ്ഇ 2412x1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.6 ഇഞ്ച് 144 ഹെർട്സ് ഡിസ്‌പ്ലെയാണ് പായ്ക്ക് ചെയ്യുന്നത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778 5ജി പ്രൊസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജ് സ്പേസും ലഭിക്കും. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 2.0ൽ ആണ് റിയൽമി 9 5ജി എസ്ഇ പ്രവർത്തിക്കുന്നത്. 48 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണവും 16 മെഗാ പിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 30W ഡാർട്ട് ചാർജ് സപ്പോർട്ട് ലഭിക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയും റിയൽമി 9 5ജി എസ്ഇ പായ്ക്ക് ചെയ്യുന്നു.

ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?ഗൂഗിൾ പിക്സൽ 6എ vs പിക്സൽ 5എ 5ജി: ബജറ്റ് പിക്സലുകളിൽ കേമൻ ആര്?

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

വില : 19,999 രൂപ

കറുപ്പ്, നീല, വെങ്കലം എന്നീ നിറങ്ങളിലാണ് പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. 6.67 ഇഞ്ച് എൽസിഡി ഡിസ്‌പ്ലെയാണ് ഡിവൈസിലുള്ളത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 860 ചിപ്പ്സെറ്റാണ് ഡിവൈസിൽ ഉള്ളത്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജ് സ്‌പേസും ഡിവൈസിൽ നൽകിയിരിയ്ക്കുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 11.1ൽ ആണ് പോക്കോ എക്സ്3 പ്രോ പ്രവർത്തിക്കുന്നത്. 48 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പും 20 മെഗാ പിക്സൽ റിയർ ക്യാമറയും ഈ ഡിവൈസിൽ ലഭ്യമാണ്. 5,160 എംഎഎച്ച് ബാറ്ററിയും പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

Best Mobiles in India

English summary
This article is about comparing some of the smartphones and their specifications and price. These are all smartphones priced below Rs 20,000. Please note that prices vary slightly depending on e-commerce sites and so on. This includes smartphones from brands like Redmi, Realme and Poco.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X