നിരോധനങ്ങൾ മറന്നേക്കൂ, കളികൾ ഇനിയും ബാക്കിയുണ്ട്, വൻ ഡിസ്കൗണ്ടുള്ള ഗെയിമിങ് ഫോണുകൾ...

|

ഇന്ന് നല്ലൊരു ഗെയിമിങ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമില്ലാത്തവരായി ആരുണ്ടാകും? ഗെയിമുകൾ കളിക്കാനേ അറിയാത്തവർ എന്നായിരിക്കും ചിലരുടെയെങ്കിലും ഉത്തരം. എന്നാൽ ഗെയിമുകൾ കളിക്കാൻ ഇഷ്ടമുള്ളവർക്ക്, പ്രത്യേകിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും നല്ലൊരു ഗെയിമിങ് സ്മാർട്ട്ഫോൺ സ്വന്തമാക്കണമെന്ന് വലിയ ആഗ്രഹമുണ്ടാകും. എന്നാൽ ​ഗെയിമിങ് ഡിവൈസുകൾ വാങ്ങാമെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി ഇവയുടെ വിലയായിരിക്കും. ഈ പ്രതിസന്ധി പരിഹരിക്കുന്നതെങ്ങനെയെന്ന് അറിയാൻ തുട‍ർന്ന് വായിക്കുക Gaming Smartphone.

 

ഓൺലൈൻ റീട്ടെയിൽ

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകളായ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഉത്സവകാല മെഗാ സെയിലുകൾ പൊടി പൊടിക്കുകയാണ്. സ്മാർട്ട്ഫോണുകളും ഗാഡ്ജറ്റുകളും തുടങ്ങി സകലമാന വസ്തുക്കൾക്കും വൻ ഡിസ്കൌണ്ടുകളും ഡീലുകളും സ്പെഷ്യൽ ഓഫറുകളും ലഭ്യമാണ്. കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്ന ഗാഡ്ജറ്റുകൾ സ്വന്തമാക്കാൻ ഉള്ള അവസരമാണ് ഈ സെയിലുകളിലൂടെ യൂസേഴ്സിന് സ്വന്തമാകുന്നത്.

​ഗെയിമിങ് സ്മാര്‍ട്ട്ഫോണുകൾ

​ഗെയിമിങ് സ്മാര്‍ട്ട്ഫോണുകൾക്കും വലിയ ഡിസ്കൗണ്ടുകൾ ഇപ്പോൾ ഓഫ‍ർ ചെയ്യപ്പെടുന്നുണ്ട്. അത്യാവശ്യം ​ഗെയിമുകൾ എല്ലാം റൺ ചെയ്യുന്ന മാന്യമായ പെ‍ർഫോമൻസും മറ്റ് സ്പെക്സും ഫീച്ചറുകളുമുള്ള എതാനും ഡിവൈസുകൾ പരിചയപ്പെടാം. ഇവയെല്ലാം 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ ആണെന്ന കാര്യവും യൂസേഴ്സ് അറിഞ്ഞിരിക്കണം.

എല്ലാം സെറ്റാണ്; മോട്ടോ ജി72 ​ഒക്ടോബർ 3 ന് ഇന്ത്യയിലെത്തുംഎല്ലാം സെറ്റാണ്; മോട്ടോ ജി72 ​ഒക്ടോബർ 3 ന് ഇന്ത്യയിലെത്തും

പോക്കോ എക്സ്4 പ്രോ 5ജി
 

പോക്കോ എക്സ്4 പ്രോ 5ജി

20,000 രൂപയിൽ താഴെ വില വരുന്ന പ്രൈസ് സെഗ്മെന്റിലെ പോക്കോയുടെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് പോക്കോ എക്സ്4 പ്രോ 5ജി. ഫ്ലിപ്പ്കാർട്ടിൽ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റ്15,499 രൂപയ്ക്കും 6 ജിബി റാം, 128 ജിബി വേരിയന്റ് 16,499 രൂപയ്ക്കും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റ് 18,499 രൂപയ്ക്കും വാങ്ങാൻ കഴിയും. ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,250 രൂപ ഡിസ്കൌണ്ടും ലഭിക്കും.

ഐക്കൂ Z6 പ്രോ 5ജി

ഐക്കൂ Z6 പ്രോ 5ജി

23,999 രൂപയ്ക്കാണ് ഐക്കൂ Z6 പ്രോ 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയത്. ആമസോണിൽ നിന്നും നിലവിൽ 20,999 രൂപയ്ക്ക് ഐക്കൂ Z6 പ്രോ 5ജി സ്വന്തമാക്കാൻ സാധിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. മറ്റ് ഉയർന്ന വേരിയന്റുകളുടെ വില ഇതിലും ഉയരും. നാല് ദിവസം കൂടി മാത്രമാണ് നിലവിലെ ഓഫ‍ർ ഉണ്ടാകുക എന്നത് അറിഞ്ഞിരിക്കണം.

ഉഗ്രൻ സെഞ്ച്വറിക്കാർ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾഉഗ്രൻ സെഞ്ച്വറിക്കാർ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

റിയൽമി 9 പ്രോ 5ജി

റിയൽമി 9 പ്രോ 5ജി

18,999 രൂപ പ്രൈസ് ടാ​ഗിലാണ് റിയൽമി 9 പ്രോ 5ജി സ്മാ‍ർട്ട്ഫോൺ ആദ്യം വിപണിയിൽ അവതരിപ്പിച്ചത്. മെ​ഗാ സെയിലിന്റെ ഭാ​ഗമായി റിയൽമി 9 പ്രോ 5ജി സ്മാ‍ർട്ട്ഫോണിന് ഇപ്പോൾ 16,999 രൂപ മാത്രമാണ് വില വരുന്നത്. ഫ്ലിപ്പ്കാ‍ർട്ടിലാണ് ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആക്സിസ് ബാങ്ക് ക്രഡിറ്റ് കാ‍‍ർഡ് ഉപയോ​ഗിക്കുന്ന കസ്റ്റമേഴ്സിന് 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.

റെഡ്മി നോട്ട് 11ടി 5ജി

റെഡ്മി നോട്ട് 11ടി 5ജി

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വാങ്ങാൻ ലഭിക്കും. ലോഞ്ച് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് രണ്ടിടത്തും ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിൽ 15,499 രൂപയ്ക്കും ഫ്ലിപ്പ്കാർട്ടിൽ 15,309 രൂപയ്ക്കും റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. 1,000 രൂപ വിലയുള്ള ആമസോൺ കൂപ്പണും ഉപയോഗപ്പെടുത്താൻ സാധിക്കും.

മടക്കാൻ താൽപര്യമുണ്ടോ? വിവോ എക്സ് ഫോൾഡ് പ്ലസ് പുറത്തിറങ്ങിയിട്ടുണ്ട്!; വിശേഷങ്ങൾ ഇതാ...മടക്കാൻ താൽപര്യമുണ്ടോ? വിവോ എക്സ് ഫോൾഡ് പ്ലസ് പുറത്തിറങ്ങിയിട്ടുണ്ട്!; വിശേഷങ്ങൾ ഇതാ...

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ്

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോണിന് ആമസോണിലാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. നിലവിൽ 18,999 രൂപയ്ക്കാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ വിൽക്കുന്നത്. നേരത്തെ ഇത് 19,999 രൂപയായിരുന്നു. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ എസ്ബിഐ ബാങ്ക് ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും യൂസേഴ്സിന് ലഭിക്കും.

Best Mobiles in India

English summary
Who wouldn't want to buy a good gaming smartphone today? Those who love games, especially students and youngsters, have a great desire to own a good gaming smartphone. But when it comes to gaming devices, the biggest problem is the price of the devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X