റിയൽമി 9 സീരീസ്, സി35, ടെക് ലൈഫ് വാച്ച് എസ് 100, ബഡ്സ് എൻ 100; അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്ന റിയൽമി ഡിവൈസുകൾ

|

ജനപ്രിയ സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി അടുത്തിടെ നിരവധി സ്മാർട്ട്ഫോണുകൾ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. റിയൽമി 9 പ്രോ, 9 പ്രോ പ്ലസ് സ്മാർട്ട്‌ഫോണുകളാണ് റിയൽമിയുടെതായി പുറത്തിറങ്ങിയത്. റിയൽമി 9 സീരീസിൽ മാർച്ച് 10ന് പുതിയ സ്മാർട്ട്ഫോണുകൾ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. സ്റ്റാൻഡേർഡ് റിയൽമി 9, റിയൽമി 9 എസ്ഇ എന്നിവയാണ് പുതിയതായി ലോഞ്ച് ചെയ്യപ്പെടുന്നത്. അതേ ദിവസം തന്നെ, ബ്രാൻഡ് ടെക്‌ലൈഫ് വാച്ച് എസ്100, ബഡ്‌സ് എൻ100 എന്നിവയും ലോഞ്ച് ആകും. ലോഞ്ച് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

 

റിയൽമി ഇന്ത്യ

ഡെഡിക്കേറ്റഡ് മൈക്രോസൈറ്റുകളിലൂടെ മുകളിൽ പറഞ്ഞ ഉത്പന്നങ്ങളുടെ സവിശേഷതകളും ഡിസൈനും പുറത്ത് വന്നിട്ടുണ്ട്. മാർച്ച് 10ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്. റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വൈബ്സൈറ്റിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും ഇവന്റ് ലൈവ് സ്ട്രീം ചെയ്യും. മാർച്ച് 10ന് വിപണിയിൽ എത്തുന്ന സ്മാർട്ട്ഫോണുകളെക്കുറിച്ചും മറ്റുമുള്ള വിശദ വിവരങ്ങൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

അതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾഅതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

റിയൽമി 9 സീരീസ് ഫീച്ചറുകളും ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയും

റിയൽമി 9 സീരീസ് ഫീച്ചറുകളും ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയും

സ്റ്റാൻഡേർഡ് റിയൽമി 9 സ്മാർട്ട്ഫോൺ, റിയൽമി 9 എസ്ഇ സ്മാർട്ട്ഫോൺ എന്നിവയുടെ ബാക്ക് പാനൽ ഡിസൈൻ ഔദ്യോഗിക ടീസറിൽ വ്യക്തമാണ്. റിയൽമി 9 എസ്ഇ സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റം ആണ് നൽകിയിരിക്കുന്നത്. അതേ സമയം റിയൽമി 9 സ്മാർട്ട്ഫോണിന്റെ ബാക്ക് പാനലിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും കാണാം. റിയൽമി 9 സ്മാർട്ട്ഫോൺ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസറും ഫീച്ചർ ചെയ്യും.

റിയൽമി 9
 

8 ജിബി വരെയുള്ള റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴിയുള്ള അധിക സ്റ്റോറേജ് വിപുലീകരണവും റിയൽമി 9 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലെയും പുതിയ റിയൽമി 9 സ്മാർട്ട്ഫോണിൽ കാണാൻ സാധ്യതയുണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റും റിയൽമി 9 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ പ്രതീക്ഷിക്കുന്നു.

5000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ5000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ

റിയൽമി 9 സ്മാർട്ട്ഫോൺ

ആൻഡ്രോയിഡ് 12 ബേസ് ചെയ്തിട്ടുള്ള റിയൽമി യുഐയിലായിരിക്കും റിയൽമി 9 സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. റിയൽമി 9 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമായിരിക്കും ഫീച്ചർ ചെയ്യുക. 48 മെഗാ പിക്സൽ പ്രൈമറി ഷൂട്ടർ, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ, 2 മെഗാ പിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് റിയർ സെറ്റപ്പിൽ പ്രതീക്ഷിക്കപ്പെടുന്ന സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, റിയൽമി 9 സ്മാർട്ട്ഫോൺ 16 മെഗാ പിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറ സെൻസറും ഫീച്ചർ ചെയ്തേക്കും.

റിയൽമി 9 എസ്ഇ

റിയൽമി 9 എസ്ഇ സ്മാർട്ട്ഫോണിൽ 144 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. സ്നാപ്പ്ഡ്രാഗൺ 778ജി പ്രോസസറും റിയൽമി 9 എസ്ഇ സ്മാർട്ട്ഫോണിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന റിയൽമി 9 സീരീസ് സ്മാർട്ട്ഫോണുകളിൽ ഡ്യുവൽ സിം 5ജി സപ്പോർട്ട്, 8.5 എംഎം തിക്ക് ബോഡി, സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ എന്നിവ കാണുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഫോണുകളുടെയും വില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തായാലും പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് റിയൽമി 9 പ്രോ സീരീസിന് സമാനമായ വില പ്രതീക്ഷിക്കാവുന്നതാണ്.

329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ

റിയൽമി ടെക്ക്ലൈഫ് വാച്ച് എസ്100 & ബഡ്സ് എൻ100 ഫീച്ചറുകൾ

റിയൽമി ടെക്ക്ലൈഫ് വാച്ച് എസ്100 & ബഡ്സ് എൻ100 ഫീച്ചറുകൾ

റിയൽമി ടെക്ക്ലൈഫ് വാച്ച് എസ്100ന്റെ ഏതാനും ഫീച്ചറുകൾ ഡെഡിക്കേറ്റഡ് മൈക്രോസൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. റിയൽമി ടെക്ക്ലൈഫ് വാച്ച് എസ്100 വരുന്നത് ദീർഘചതുരാകൃതിയിൽ ഉള്ള ഡയലിന് ഒപ്പമാണ്. 1.69 ഇഞ്ച് വരുന്ന ഡിസ്പ്ലെയായിരിക്കും റിയൽമി ടെക്ക്ലൈഫ് വാച്ച് എസ്100 ഫീച്ചർ ചെയ്യുക. ബ്ലഡ് ഓക്‌സിജൻ മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്റർ, ബോഡി ടെമ്പറേച്ചർ മോണിറ്റർ എന്നിവയും റിയൽമി ടെക്ക്ലൈഫ് വാച്ച് എസ്100ൽ ഉണ്ടായിരിക്കും. ഐപി68 റേറ്റിങ്, 12 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവയും റിയൽമി ടെക്ക്ലൈഫ് വാച്ച് എസ്100ൽ കാണാൻ കഴിയും.

ബഡ്സ് എൻ100

മറുവശത്ത്, റിയൽമി ടെക്ക്ലൈഫ് ബഡ്സ് എൻ100 നെക്ക്ബാൻഡ് സ്റ്റൈൽ വയർലെസ് ഇയർഫോണുകളാണ്. 9.2 എംഎം ഡൈനാമിക് ബാസ് ഡ്രൈവറും റിയൽമി ടെക്ക്ലൈഫ് ബഡ്സ് എൻ100ൽ ഉണ്ട്. ബഡ്സ് എൻ100 17 മണിക്കൂർ പ്ലേബാക്ക് നൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ബ്ലൂടൂത്ത് 5.2 സപ്പോർട്ട് ഫീച്ചറും റിയൽമി ടെക്ക്ലൈഫ് ബഡ്സ് എൻ100 നെക്ക്ബാൻഡിൽ ഉണ്ടാകും. ഇയർഫോണുകളും ഐപിഎക്‌സ് 4 സെർട്ടിഫൈഡ് ആയിരിക്കും. ഈ ഉൽപ്പന്നങ്ങളുടെ വിലയും ലഭ്യതയും ലോഞ്ച് ഇവന്റിൽ ആയിരിക്കും പുറത്ത് വരിക.

ആൻഡ്രോയിഡ് 12വിലെ ലൈവ് ക്യാപ്ഷൻ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംആൻഡ്രോയിഡ് 12വിലെ ലൈവ് ക്യാപ്ഷൻ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

റിയൽമി സി35 ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും

റിയൽമി സി35 ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും

റിയൽമി 9, റിയൽമി 9 എസ്ഇ സ്മാർട്ട്ഫോണുകൾക്ക് മുന്നേ ഒരു സി സീരീസ് സ്മാർട്ട്ഫോൺ കൂടി റിയൽമി രാജ്യത്ത് അവതരിപ്പിക്കുന്നുണ്ട്. റിയൽമി സി35 ആണ് ഈ സ്മാർട്ട്ഫോൺ. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ മാസം തന്നെ സി35 സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരുന്നു. മാർച്ച് 7 ന്, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30നാണ് റിയൽമി സി35 സ്മാർട്ട്ഫോണിന്റെ ലോഞ്ച് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Popular smartphone maker realme has recently launched a number of smartphones in the country. Realme 9 Pro and 9 Pro Plus smartphones have been launched by realme. The company is all set to launch new smartphones in the country on March 10 in the Realme 9 series. Standard realme 9 and realme 9 SE are the new launches.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X