15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

|

ഇന്നത്തെക്കാലത്ത് സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ നാം ആദ്യം പരിഗണിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് ഡിവൈസിലെ ക്യാമറകൾ. ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകൾ നൽകുന്ന ഡിവൈസുകളാണ് ഏവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. വിപണിയിൽ ലഭ്യമാകുന്ന ഏതാനും മികച്ച ക്യാമറ സ്മാർട്ട്ഫോണുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതും 15,000 രൂപയിൽ താഴെ മാത്രം വില വരുന്ന ഡിവൈസുകൾ. ഈ സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

റിയൽമി 9ഐ

റിയൽമി 9ഐ

റിയൽമി 9ഐ സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റും 1080 x 2400 പിക്‌സൽ റെസലൂഷനുമാണ് റിയൽമി 9ഐ ഫോണിന്റെ ഡിസ്പ്ലെയിൽ ഉള്ളത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 എസ്ഒസിയുടെ കരുത്തിലാണ് റിയൽമി 9ഐ പ്രവർത്തിക്കുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് റിയൽമി 9ഐ സ്മാർട്ട്ഫോൺ വരുന്നത്. 1 ടിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും റിയൽമി 9ഐ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

നിങ്ങളുടെ ഫോൺ നിരീക്ഷിക്കപ്പെടുന്നുണ്ടോ? അറിയേണ്ടതെല്ലാംനിങ്ങളുടെ ഫോൺ നിരീക്ഷിക്കപ്പെടുന്നുണ്ടോ? അറിയേണ്ടതെല്ലാം

റിയൽമി

ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0 ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒപ്‌റ്റിക്‌സിന്റെ കാര്യത്തിൽ, 50 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട്, 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുകളും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് റിയൽമി 9ഐയിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, സ്മാർട്ട്‌ഫോണിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5,000mAh ബാറ്ററിയാണ് റിയൽമി 9ഐ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

റെഡ്മി നോട്ട് 10എസ്

റെഡ്മി നോട്ട് 10എസ്

2400 × 1080 പിക്സൽസ് റെസല്യൂഷനോട് കൂടിയ 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ ഉള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ ഡിസ്‌പ്ലെയിൽ ലഭ്യമാണ്. മീഡിയാടെക് ഹീലിയോ ജി95 എസ്ഒസിയുടെ കരുത്തിലാണ് റെഡ്മി നോട്ട് 10എസ് പ്രവർത്തിക്കുന്നത്. 6 ജിബി റാമിനൊപ്പം 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഡിവൈസ് വരുന്നത്.

വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടംവിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം

റെഡ്മി നോട്ട്

ഐപി53 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്, ഹൈ റെസ് ഓഡിയോ സർട്ടിഫിക്കേഷനോട് കൂടിയ സ്റ്റീരിയോ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയ്ക്കൊപ്പം 64 മെഗാപിക്സൽ പ്രൈമറി വൈഡ് ആംഗിൾ സെൻസറും അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 10 എസ് സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾ പകർത്തുന്നതിനായി 13 മെഗാപിക്സൽ സെൽഫി സെൻസറും റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ ഉണ്ട്.

ഓപ്പോ കെ10

ഓപ്പോ കെ10

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെയാണ് ഓപ്പോ കെ10 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും ഓപ്പോ കെ10 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ഓപ്പോ കെ10 സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജും ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് കൂട്ടാനും ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ സാധിക്കും.

മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ

ഓപ്പോ

ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന കളർഒഎസ് 11.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഓപ്പോ കെ10 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം പായ്ക്ക് ചെയ്യുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറുമാണ് ഈ ക്യാമറ സജ്ജീകരണത്തിലെ സെൻസറുകൾ. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 33W ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5,000mAh ബാറ്ററിയും ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

iQoo Z6

iQoo Z6

iQoo Z6 സ്മാർട്ട്ഫോൺ 6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയുമായാണ് വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രൊസസറും iQoo Z6 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 8 ജിബി റാമും 4 ജിബി എക്സ്റ്റൻഡഡ് റാമും iQoo Z6 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. iQoo Z6 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും അവതരിപ്പിക്കുന്നു.

കിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

സ്മാർട്ട്ഫോൺ

50 എംപി പ്രൈമറി സെൻസർ, 2 എംപി ബൊക്കെ സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലെ സെൻസറുകൾ. മുൻവശത്ത്, iQoo Z6 സ്മാർട്ട്ഫോണിൽ 16 എംപി സെൽഫി ക്യാമറയും ലഭ്യമാണ്. 44W ഫ്ലാഷ് ചാർജ് സപ്പോർട്ട് ലഭിക്കുന്ന 5,000mAh ബാറ്ററിയാണ് iQoo Z6 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.

Best Mobiles in India

English summary
Cameras on the device are one of the first features we consider when buying smartphones. Everyone wants to own the devices that offer the best cameras at the lowest prices. Today we are introducing some of the best camera smartphones available in the market. Those also cost less than Rs 15,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X