ഒരു തിരഞ്ഞെടുപ്പ് കൂടി ആയാലോ? റിയൽമി നാർസോ എൻ 63 എത്തിയിട്ടുണ്ട്..
വിപണികളിൽ റിയൽമി C63 അവതരിപ്പിച്ചതിന് ശേഷം, ഇന്ത്യയിൽ നാർസോ (NARZO) എൻ സീരീസിലെ കമ്പനിയുടെ ഏറ്റവും പുതിയ മറ്റൊരു ബജറ്റ് കേന്ദ്രീകൃത സ്മാർട്ട്‌ഫോണായ നാർസോ (NARZO) എൻ 63 പുറത്തിറക്കി. ഈ സ്മാർട്ട്ഫോൺ അടുത്തിടെ പുറത്തിറക്കിയ എൻ 65 5 ജിയുടെ സീരിസ് ഉൾപെടുന്നവയാണ്. ഒരു ബഡ്ജറ്റ് റേഞ്ച് ഡിവൈസ് ആണെങ്കിലും, നാർസോ എൻ 63ക്ക് വെഗൻ ലെതർ ബാക്ക് ഉള്ള മെലിഞ്ഞ 7.74 എംഎം ഡിസൈൻ, റെയിൻവാട്ടർ സ്മാർട്ട് ടച്ച് ടെക്നോളജി, ഭേദമായ ഫാസ്റ്റ് ചാർജിംഗ് റേറ്റ് എന്നിവ പോലുള്ള ധാരാളം ഫീച്ചറുകൾ ഉണ്ട്.
റിയൽമി നാർസോ എൻ 63യുടെ സവിശേഷതകൾ, വിലനിർണ്ണയം, ലഭ്യത എന്നിവ പരിശോധിക്കാം. ആദ്യം റിയൽമി നാർസോ എൻ 63യുടെ സ്പെസിഫിക്കേഷനുകൾ നോക്കാം. റിയൽമി നാർസോ എൻ 63ക്ക് 6.74 ഇഞ്ച് LCD പാനലും 90Hz റീഫ്രഷ് റേറ്റും 560nits പീക്ക് ബ്രിറ്റ്നസ്സും ഉണ്ട്. 4 ജിബി റാമും 128 ജിബി വരെ ഇൻ്റേണൽ സ്റ്റോറേജും ജോടിയാക്കിയ UniSoC T612 പ്രോസസറാണ് ഈ ഉപകരണം നൽകുന്നത്.

ഇമേജിംഗിനായി, 50 എംപി പിൻ ക്യാമറയും 8 എംപി സെൽഫി ക്യാമറ സെൻസറും ഉണ്ട്. 45W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5,000 mAh ബാറ്ററിയും ഈ ഉപകരണം പായ്ക്ക് ചെയ്യുന്നു. സോഫ്‌റ്റ്‌വെയറിലേക്ക് വരുമ്പോൾ, ഇത് റിയൽമി യുഐ ഉള്ള ആൻഡ്രോയിഡ് 14 ഒഎസിലാണ് പ്രവർത്തിക്കുന്നത്.
മാത്രമല്ല, പൊടി, ജല പ്രതിരോധം (water resistance) എന്നിവയ്ക്കുള്ള IP54 റേറ്റിംഗ്, TUV റെയിൻലാൻഡ് സേഫ് ഫാസ്റ്റ് ചാർജിംഗ് സിസ്റ്റം സർട്ടിഫിക്കേഷൻ, 48 മാസത്തെ ഫ്ലൂൻസി സർട്ടിഫിക്കേഷൻ, ഡൈനാമിക് റാം, എയർ ജെസ്റ്ററുകൾ, മിനി ക്യാപ്‌സ്യൂൾ 2.0, അൾട്രാ ബൂം സ്പീക്കറുകൾ എന്നിവയോടെയാണ് റിയൽമി നാർസോ എൻ 63 വരുന്നത്. കൂടാതെ, ഇതിന് വെറും 7.74 മില്ലിമീറ്റർ കനം മാത്രമാണ് ഉള്ളത്.
റിയൽമി നാർസോ എൻ 63 ഇന്ത്യയിലെ വിലയും വിൽപ്പനയും എങ്ങനെ ആണെന്ന് നോക്കാം. റിയൽമി നാർസോ എൻ 63യുടെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിലെ വില 8,499 രൂപയിൽ ആരംഭിക്കുന്നു. അതേ സമയം, 4 ജിബി റാം / 128 ജിബി സ്റ്റോറേജ് ഓപ്ഷന് 8,999 രൂയാണ് വില വരുന്നത്. ലോഞ്ച് ഓഫറിൻ്റെ ഭാഗമായി, 500 രൂപ കൂപ്പൺ കിഴിവ് ഉണ്ട്.
ഇത് പ്രാരംഭ വില 7,999 രൂപയായി കുറയ്ക്കുന്നു. ആമസോണിലൂടെയും ബ്രാൻഡിൻ്റെ ഔദ്യോഗിക സൈറ്റിലൂടെയും ജൂൺ 10 മുതൽ ഫോൺ വിൽപ്പനക്ക് എത്തും. കൂടാതെ, ഇത് രണ്ട് കളർ ഓപ്ഷനുകളിൽ ആണ് വരുന്നത്. ട്വിലൈറ്റ് പർപ്പിൾ, ലെതർ ബ്ലൂ എന്നിവയാണ് ഈ ഫോണിന്റെ കളർ ഓപ്‌ഷനുകൾ.
അതേപോലെ, ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയ എൻ 65 മോഡലിന്റെ, അടിസ്ഥാന 4 ജിബി/ 128 ജിബി മോഡലിന് 11,499 രൂപയിൽ ആണ് ആരംഭിക്കുന്നത്. അതേ സമയം 6 ജിബി /128 ജിബി വേരിയൻ്റിന് 12,499 രൂപ വിലയുണ്ട്. ഏറ്റവും പുതിയ 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രാപ്തമാക്കുന്ന പുതിയ മോഡലിന് 1604 x 720 പിക്സൽ റെസല്യൂഷനോടു കൂടിയ 6.67 ഇഞ്ച് HD+ ഡിസ്പ്ലേ ആണ് ഉള്ളത്.
50/60/90/120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 625 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഗ്രാഫിക്‌സിനായി Mali-G57 MC2 GPU ഉള്ള MediaTek Dimensity 6300 6nm പ്രൊസസറാണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 4 ജിബി /6 ജിബി LPDDR4x റാമും 128GB UFS 2.2 സ്റ്റോറേജുമായും ചിപ്‌സെറ്റ് ജോടിയാക്കിയിരിക്കുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്നതാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications