Home
Mobile

സ്മാർട്ട്ഫോണുകൾക്ക് 23,000 രൂപ വരെ ഡിസ്കൗണ്ടുമായി റിയൽമി ഫെസ്റ്റിവൽ സെയിൽ പ്രഖ്യാപിച്ചു; ഡീലുകൾ ഇതാ

ഫെസ്റ്റിവൽ സീസൺ സ്മാർട്ട്ഫോൺ വിൽപ്പനയുടെ ഉത്സവമാക്കി മാറ്റാൻ ഒരുങ്ങി റിയൽമി (Realme). തങ്ങളുടെ സ്മാർട്ട്ഫോണുകൾക്കും മറ്റ് ​ഉൽപ്പന്നങ്ങൾക്കും വൻ ഡിസ്കൗണ്ടുകളും കൂപ്പണുകളും ലഭ്യമാക്കി റിയൽമി ഫെസ്റ്റിൽ ഓഫർ സെയിൽ പ്രഖ്യാപിച്ചു. ഒക്ടോബർ 26 മുതൽ 31 വരെയാണ് റിയൽമി ഫെസ്റ്റിവൽ ഡെയ്സ് സെയിൽ നടക്കുക.

എംആർപിയെക്കാൾ വളരെ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കാൻ ബാങ്ക് ഓഫറുകളും സ്പെഷ്യൽ ഡിസ്കൗണ്ടുകളും സ്പെഷ്യൽ കൂപ്പണുകളും എക്സ്ചേഞ്ച് ഓഫറും സജ്ജമാക്കിയിട്ടുണ്ട്. റിയൽമി 11 പ്രോ 5ജി, റിയൽമി 11 5ജി, റിയൽമി സി സീരീസ്, റിയൽമി ജിടി സീരീസ്, റിയൽമി ആക്സറീസ് എന്നിവയ്ക്കെല്ലാം ഡിസ്കൗണ്ട് ലഭ്യമാകും.

സ്മാർട്ട്ഫോണുകൾക്ക് 23,000 രൂപ വരെ ഡിസ്കൗണ്ടുമായി റിയൽമി

റിയൽമി ഓഫർ സെയിലിൽ ഡിസ്കൗണ്ടിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ചിലത് ഇതാ. റിയൽമി 11 5ജി: 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷന് യഥാർത്ഥ വില 18,999 രൂപയാണ്. റിയൽമി ഫെസ്റ്റീവ് ഡേയ്‌സ് സെയിലിൽ ഇത് 15,999 രൂപയ്ക്ക് ലഭ്യമാകും.

റിയൽമി 11 പ്രോ 5G: 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന്റെ യഥാർഥ വില 23,999 രൂപയാണ്. റിയൽമി ഫെസ്റ്റീവ് ഡേയ്‌സ് സെയിലിൽ ഇത് 20,999 രൂപയ്ക്ക് ലഭ്യമാകും. റിയൽമി C53: ഈ ബജറ്റ് സ്മാർട്ട്‌ഫോണിന്റെ അ‌ടിസ്ഥാന മോഡലിന്റെ യഥാർത്ഥ വില 10,999 രൂപയായിരുന്നു, എന്നാൽ ഇതിപ്പോൾ 9,499 രൂപയ്ക്ക് ലഭ്യമാണ്.

റിയൽമി ജിടി 2 പ്രോ: ഈ പ്രീമിയം സ്മാർട്ട്ഫോണിന്റെ 8GB RAM + 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷന് 49,999 രൂപയാണ് യഥാർത്ഥ വില. എന്നാൽ റിയൽമി ഫെസ്‌റ്റീവ് ഡേയ്‌സ് സെയിലിൽ 23,000 രൂപ ഡിസ്കൗണ്ടോടെ ഈ ഫോൺ വെറും 26,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.

റിയൽമി C55: അ‌ടിസ്ഥാന മോഡലിന്റെ യഥാർത്ഥ വില 10,999 രൂപ, റിയൽമി ഫെസ്‌റ്റീവ് ഡേയ്‌സ് സെയിലിൽ ഇത് വെറും 8,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാകും. റിയൽമി 11 പ്രോ പ്ലസ് 5G: 8GB റാം + 256GB സ്റ്റോറേജ് ഓപ്ഷന്റെ യഥാർത്ഥ വില 27,999 രൂപയാണ്. ഫെസ്റ്റീവ് ഡേയ്സിൽ ഇത് 24,999 രൂപയ്ക്ക് ലഭിക്കും.

റിയൽമി ജിടി നിയോ 3: ഈ പ്രീമിയം സ്മാർട്ട്‌ഫോണിന്റെ അ‌ടിസ്ഥാന മോഡലിന്റെ യഥാർത്ഥ വില 36,999 രൂപയാണ്. റിയൽമി ഫെസ്‌റ്റീവ് ഡേയ്‌സ് സെയിലിൽ ഇത് 30,999 രൂപയ്ക്ക് ലഭ്യമാകും. റിയൽമി C51: യഥാർത്ഥ വില 8,999 രൂപ, ഓഫർ സെയിലിൽ വെറും 7,999 രൂപയ്ക്ക് വാങ്ങാം.

റിയൽമി നാർസോ 60X 5G: 6GB RAM + 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുള്ള ഈ നാർസോ സീരീസ് സ്മാർട്ട്‌ഫോണിന്റെ യഥാർത്ഥ വില 14,999 രൂപയാണ്. എങ്കിലും റിയൽമി ഫെസ്‌റ്റീവ് ഡേയ്‌സ് സെയിലിൽ ഇത് 12,999 രൂപയ്ക്ക് വാങ്ങാം. നാർസോ N55: യഥാർത്ഥ വില 12,999 രൂപ, ഇപ്പോൾ 10,999 രൂപയ്ക്ക് കിട്ടും.

റിയൽമി നാർസോ 60 പ്രോ 5G: 12GB RAM + 1TB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുള്ള ഈ നാർസോ സീരീസ് സ്മാർട്ട്‌ഫോണിന്റെ യഥാർത്ഥ വില 29,999 രൂപയാണ്. പക്ഷേ, റിയൽമി ഫെസ്റ്റീവ് ഡേയ്‌സ് സെയിലിൽ ഇത് 25,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാകും.

സ്മാർട്ട്ഫോണുകൾക്ക് 23,000 രൂപ വരെ ഡിസ്കൗണ്ടുമായി റിയൽമി

റിയൽമി നാർസോ 60 5G: 8GB RAM + 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുള്ള ഈ നാർസോ സീരീസ് സ്മാർട്ട്‌ഫോണിന്റെ യഥാർത്ഥ വില 17,999 രൂപയാണ്. റിയൽമി ഫെസ്‌റ്റീവ് ഡേയ്‌സ് സെയിലിൽ ഇത് 15,499 രൂപയ്ക്ക് വാങ്ങാം. നാർസോ N53: യഥാർത്ഥ വില 8,999 രൂപയാണ്, ഫെസ്റ്റീവ് ഡേയ്‌സ് സെയിലിൽ 7,999 രൂപയ്ക്ക് വാങ്ങാം.

റിയൽമി ഫെസ്റ്റീവ് ഡേ സെയിൽ ഓഫറുകൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും റിയൽമി ഓൺ​ലൈൻ സ്റ്റോറിലും ലഭ്യമാണ്. ഒക്ടോബർ 21 മുതൽ തന്നെ ഫ്ലിപ്പ്കാർട്ടിലെ ഉപയോക്താക്കൾക്ക് ഈ റിയൽമി ഓഫറുകൾ ലഭ്യമാകും. ആമസോണിൽ ഒക്ടോബർ 22 പുലർച്ചെ 12 മണി മുതൽ ഈ ഓഫറുകൾ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Realme has announced a festive day sale for its customers from October 26 to 31. Realme is offering discounts of up to Rs 23,000 on smartphones in this festival sale. These Realme offers will be available to Flipkart users from October 21. These offers will be available on Amazon from 12 AM on October 22.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X