കൂപ്പൺ ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും കിട്ടും; നാർസോ 80 സീരീസ് 5G ഫോണുകൾക്ക് ഓഫറുമായി റിയൽമി
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ നാർസോ 80 സീരീസ് 5G ഫോണുകൾക്ക് വൻ ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നു. റിയൽമി നാർസോ 80 പ്രോ 5G (realme NARZO 80 Pro 5G), നാർസോ 80x 5G (NARZO 80x 5G) എന്നിവയ്ക്കാണ് പരിമിത കാലയളവിലേക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട്, കൂപ്പൺ ഡിസ്കൗണ്ട് എന്നിവ ഉപയോഗിച്ച് യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും. ഈ രണ്ട് മോഡലുകൾക്കും ലഭ്യമായ ഡിസ്കൗണ്ടുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
റിയൽമി നാർസോ 80 പ്രോ 5ജിക്ക് ലഭ്യമായ ഓഫറുകൾ: ഇതിന്റെ 8GB + 128GB വേരിയന്റിന് ഓഫർ ഇല്ലാതെ 19,999 രൂപയാണ് വില. പ്രത്യേക ഓഫറിന്റെ ഭാഗമായി 2,500 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ 17,499 രൂപ വിലയിൽ ഇത് വാങ്ങാൻ സാധിക്കും.

റിയൽമി നാർസോ 80 പ്രോ 5ജിയുടെ 8GB + 256GB വേരിയന്റിന്റെ ഓഫർ ഇല്ലാത്ത വില 21,499 രൂപയാണ്. 2,000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം ഇത് ഇപ്പോൾ 19,499 രൂപ വിലയിൽ വാങ്ങാം. അതേപോലെ 12GB + 256GB വേരിയന്റിന്റെ വില 23,499 രൂപയാണ്. 2,000 രൂപ ഓഫർ ഡിസ്കൗണ്ടിന് ശേഷം ഇത് 21,499 രൂപ വിലയിൽ വാങ്ങാനാകും.
റിയൽമി നാർസോ 80x 5ജിയുടെ ഡിസ്കൗണ്ട് ഓഫറുകൾ: ഇതിന്റെ 6GB + 128GB വേരിയന്റിന്റെ ഓഫർ ഇല്ലാത്ത വില 13,999 രൂപയാണ്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട്, 1300 രൂപ കൂപ്പൺ ഡിസ്കൗണ്ട് എന്നിവയ്ക്ക് ശേഷം ഇത് 11,699 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.

അതേപോലെ റിയൽമി നാർസോ 80x 5ജിയുടെ 8GB + 128GB വേരിയന്റിന്റെ ഓഫർ ഇല്ലാത്ത വില 14,999 രൂപയാണ്. ഇത് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട്, 1500 രൂപ കൂപ്പൺ ഡിസ്കൗണ്ട് എന്നിവയ്ക്ക് ശേഷം വെറും 12499 രൂപ വിലയിൽ ഈ ഓഫർ കാലയളവിൽ വാങ്ങാനാകും.
റിയൽമി നാർസോ 80 പ്രോ 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ, 6.7-ഇഞ്ച് ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB /256GB (UFS 3.1) സ്റ്റോറേജ്, 6050mm² VC കൂളിംഗ് സിസ്റ്റം.
50MP മെയിൻ ക്യാമറ, 2MP മോണോക്രോം ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, AI അൾട്രാ ക്ലാരിറ്റി 2.0, AI സ്നാപ്പ് മോഡ്, AI ഇറേസർ 2.0 ഫീച്ചറുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

റിയൽമി നാർസോ 80x 5G യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 6.72 ഇഞ്ച് ഫുൾ HD+ സ്ക്രീൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ, ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ.
50MP മെയിൻ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP68+IP69 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സൂപ്പർ ലീനിയർ സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.


Click it and Unblock the Notifications








