റിയല്‍മീ C1, റിയല്‍മീ 2 എന്നിവയുടെ വില ഇന്ത്യയില്‍ വര്‍ദ്ധിപ്പിച്ചു..!

|

റിയല്‍മീ തങ്ങളുടെ രണ്ടു സ്മാര്‍ട്ട്‌ഫോണുകളുടെ വില ഇന്ത്യയില്‍ വര്‍ദ്ധിപ്പിച്ചു. ദീപാവലിക്കു ശേഷം ഫോണുകളുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കമ്പനി സിഇഒ മാധവ് സേത്ത് നേരത്തെ അറിയിച്ചിരുന്നു.

 
റിയല്‍മീ C1, റിയല്‍മീ 2 എന്നിവയുടെ വില ഇന്ത്യയില്‍ വര്‍ദ്ധിപ്പിച്ചു..!

ഫ്‌ളിപ്കാര്‍ട്ടില്‍ റിയല്‍മീ C1, റിയല്‍മീ 2 എന്നിവയുടെ വില 1,000 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അങ്ങനെ എന്‍ട്രി ലെവല്‍ റിയല്‍മീ C1ന്റെ വില 7,999 രൂപയും ബേസ് വേരിയന്റ് റിയല്‍മീ 2ന്റെ വില 9,499 രൂപയുമാണ്.

 

ഓഗസ്റ്റ് മാസത്തിലാണ് റിയല്‍മീ 2 (3ജിബി റാം, 32ജിബി വേരിയന്റ്) 8,900 രൂപയ്ക്ക് എത്തിയത്. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണിന്റെ വില 9,499 രൂപയാണ്. എന്നാല്‍ 4ജിബി റാം, 64ജിബി വേരിയന്റിന് 10,990 രൂപ തന്നെ, അതില്‍ ഒരു മാറ്റവും ഇല്ല. 6,999 രൂപയ്ക്ക് സെപ്തംബറിലാണ് റിയല്‍മീ C1 പുറത്തിറങ്ങിയത്. എന്നാല്‍ റിയല്‍മീ 1ന്റെ വിലയ്ക്കും റിയല്‍മീ 2 പ്രോയുടെ വിലയ്കും ഒരു മാറ്റവുമില്ല.

റിയല്‍മീ C1, റിയല്‍മീ 2 എന്നിവയുടെ വിലയില്‍ മാത്രമേ വര്‍ദ്ധനവ് ഉണ്ടായിട്ടുളളൂ എന്ന് മാധവ് സേത്ത് പ്രത്യേകം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആമസോണ്‍ ഇന്ത്യയില്‍ വില്‍പന നടത്തുന്ന റിയല്‍മീ 1ന്റെ വിലയ്ക്ക് ഒരു മാറ്റവും ഇല്ല, 10,999 രൂപ തന്നെയാണ്. അതു പോലെ തന്നെ റിയല്‍ മീ പ്രോയുടെ വിലയ്ക്കും ഒരു മാറ്റവുമില്ല, തുടക്കത്തില്‍ തന്നെ ഈ ഫോണിന്റെ വില 13,990 രൂപ തന്നെ.

ഡിസ്‌പ്ലേയിലും അതു പോലെ ഹാര്‍ഡ്‌വയറിലും റിയല്‍മീ 2വും റിയല്‍മീ C1ഉും ഒരു പോലെയാണ്. ഈ രണ്ടു ഫോണിനും നോച്ചോടു കൂടിയ 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. അതു പോലെ സ്‌നാപ്ഡ്രാഗണ്‍ 450 ചിപ്‌സെറ്റും, 4230എംഎഎച്ച് ബാറ്ററിയും ഈ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടു ഫോണുകളിലും 13എംപി+2എംപി പിന്‍ ക്യാമറയാണ്. എന്നാല്‍ റിയല്‍മീ 2ന്റെ മുന്‍ ക്യാമറ 8എംപി സെന്‍സറും റിയല്‍മീ C1ന് 5എംപി സെന്‍സറുമാണ്.

ദീപാവലിയോടനുബന്ധിച്ച് മറ്റു ഫോണുകളുടെ വിലവര്‍ദ്ധനവിനെ കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. പുതിയ Helio P70 ചിപ്‌സെറ്റ് ഉള്‍പ്പെടുത്തിയ ആദ്യത്തെ ഫോണ്‍ ഈ വര്‍ഷം അവസാനം അവതരിപ്പിക്കുമെന്നും കമ്പനി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
Realme C1, Realme 2 price in India increased on Flipkart

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X