6999 രൂപക്ക് നോച്ച്, ഇരട്ട ക്യാമറ, 4230 mAh ബാറ്ററി.. ഞെട്ടിച്ചുകൊണ്ട് റിയൽമീ C1!

|

ഓപ്പോ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ എല്ലാ വിഭാഗത്തിൽ പെട്ട ഫോണുകളും അവതരിപ്പിച്ചുകൊണ്ട് കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. പ്രീമിയ ഫോൺ ആയ ഓപ്പോ ഫൈൻഡ് എക്സ് മുതൽ ഇങ്ങു താഴെ പത്തായിരത്തിന് ലഭ്യമാകുന്ന റിയൽ മീ 2 മുതൽ ഇപ്പോൾ ഇറങ്ങിയ റിയൽ മീ 2 പ്രൊ വരെ ഇതിൽ ചേർത്ത് വായിക്കാം. ഇപ്പോഴിതാ കുറഞ്ഞ വിലയിൽ മറ്റൊരു മികച്ച ഫോണുമായി ഓപ്പോ എത്തിയിരിക്കുകയാണ്.

 

 കുറഞ്ഞ വില കൂടുതൽ സവിശേഷതകൾ

കുറഞ്ഞ വില കൂടുതൽ സവിശേഷതകൾ

രാജ്യത്ത് ഷവോമിയും വാവേയും എല്ലാം തന്നെ പഴറ്റുന്ന തന്ത്രമായ കുറഞ്ഞ വിലക്ക് കൂടുതൽ സവിശേഷതകൾ എന്ന ആശയം സ്വീകരിച്ചുകൊണ്ടാണ് ഒപ്പോയും തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ആയ ഓപ്പോ റിയൽ മീ C1 അവതരിപ്പിച്ചിരിക്കുന്നത്. 6999 രൂപക്ക് ഇരട്ട ക്യാമറയും നോച്ചും 4230 mAh ബാറ്ററിയും അടക്കം ഗംഭീര സവിശേഷതകൾ ആണ് ഫോൺ നൽകുന്നത്.

ഓപ്പോ റിയൽ മീ C1

ഓപ്പോ റിയൽ മീ C1

ഓപ്പോളുടെ റിയൽ മീ സീരീസിൽ പെട്ട റിയൽ മീ 1, റിയൽ മീ 2, റിയൽ മീ 2 പ്രൊ എന്നിവയ്ക്ക് ശേഷം ഓപ്പോ അവതരിപ്പിക്കുന്ന റിയൽ മീ മോഡലാണ് റിയൽ മീ C1. റിയൽ മീ 1, റിയൽ മീ 2, റിയൽ മീ 2 പ്രൊ എന്നിവയിൽ നിന്നും മാറി അല്പം കൂടെ കുറഞ്ഞ വിലയിലുള്ള ഒരു ബജറ്റ് ഫോൺ ആണ് റിയൽ മീ C1. എന്നാൽ ഒരു ബജറ്റ് ഫോണിൽ ഉണ്ടായിരിക്കേണ്ടതിനേക്കാൾ അധികം സവിശേഷതകൾ ഈ ഫോണിൽ ഉണ്ട് എന്നത് ഹന്നെയാണ് എടുത്തുപറയേണ്ട ഏറ്റവും വലിയ പ്രത്യേകത.

പ്രധാന സവിശേഷതകൾ
 

പ്രധാന സവിശേഷതകൾ

നേരത്തെ മുകളിൽ പറഞ്ഞല്ലോ ഓപ്പോ റിയൽ മീ C1 എത്തുന്നത് നോച്ചും 4230 mAh ബാറ്ററിയും ഒപ്പം ഇരട്ട ക്യാമറ സെറ്റപ്പും ആയിട്ടാണെന്ന്. അവ കൂടാതെയുള്ള മറ്റു സവിശേഷതകൾ നോക്കാം. Snapdragon 450 പ്രോസസറിൽ എത്തുന്ന ഫോണിലെ റാം 2 ജിബിയും മെമ്മറി 16 ജിബിയും ആണ്. മൈക്രോ എസ്ഡി വഴി 256 ജിബി വരെ അധികാരിപ്പിക്കാനും സാധിക്കും. കളർ ഒഎസ് 5.1 അധിഷ്ഠിത ആൻഡ്രോയിഡ് 8.1 ആണ് ഫോണിൽ ഉള്ളത്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

ഡിസ്‌പ്ലെയുടെ കാര്യത്തിൽ 6.2 ഇഞ്ചിന്റെ ഭീമൻ ഡിസ്പ്ളേ ആണ് ഫോണിൽ ഉള്ളത്. ഒപ്പം നോച്ചും ഉണ്ട്. ക്യാമറയുടെ കാര്യത്തിൽ പിറകുവശത്ത് 13 മെഗാപിക്സലിന്റെ ഒരു ക്യാമറയും 2 മെഗാപിക്സലിന്റെ രണ്ടാം ക്യാമറയുമാണ് ഫോണിൽ ഉള്ളത്. സെൽഫി ആവശ്യങ്ങൾക്കായി മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയും സ്ഥിതി ചെയ്യുന്നുണ്ട്.

ലഭ്യതയും ഓഫറുകളും

ലഭ്യതയും ഓഫറുകളും

ഒക്ടോബർ 11 മുതൽ ഫ്ലിപ്കാർട്ട് വഴി മാത്രമാണ് ഫോൺ ലഭ്യമാകുക. 6,999 രൂപ വിലയിട്ടിരിക്കുന്ന ഈ ഫോണിന് ജിയോ ഓഫറുകളും ലഭ്യമാണ്. ഇത് പ്രകാരം 4450 രൂപയുടെ 1.1 ടിബി 4ജി ഡാറ്റ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഇതിന് പുറമെ എച്ച്ഡിഎഫ്‌സി കാർഡ് വഴി വാങ്ങുന്നവർക്ക് പല ഓഫറുകളും വേറെയും ലഭ്യമാകും.

വിപ്ലവം സൃഷ്ടിക്കാന്‍ എത്തുന്നു ജിയോ 5ജി, അറിയേണ്ട പ്രധാന കാര്യങ്ങള്‍..!വിപ്ലവം സൃഷ്ടിക്കാന്‍ എത്തുന്നു ജിയോ 5ജി, അറിയേണ്ട പ്രധാന കാര്യങ്ങള്‍..!


Best Mobiles in India

Read more about:
English summary
Realme C1 with notch display, dual camera, 4230 mAh battery launched

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X