Home
Mobile

പുതിയ റിയൽ‌മി സി 11 2021 ബജറ്റ് സ്മാർട്ട്‌ഫോൺ എഫ്‌സി‌സിയിൽ കണ്ടെത്തി

റിയൽ‌മി സി സീരീസിൽ റിയൽ‌മി സി 11 2021 എന്ന പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ സ്മാർട്ട്‌ഫോൺ അടുത്തിടെ എഫ്‌സിസി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയിരുന്നു. ഇതിന് എന്ത് സവിശേഷതകൾ ലഭിക്കുമെന്നതിനെക്കുറിച്ചുള്ള ഏതാനും വിവരങ്ങൾ ഇപ്പോൾ ലഭ്യമാണ്. റിയൽ‌മി സ്മാർട്ട്‌ഫോൺ ബി‌ഐ‌എസിലും എൻ‌ബി‌ടി‌സി സർ‌ട്ടിഫിക്കേഷൻ‌ വെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഇത് വരുന്നത്. ഈ ഹാൻഡ്‌സെറ്റ് ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

റിയൽ‌മി സി 11 2021 പ്രത്യകതകൾ, ചോർന്ന സവിശേഷതകൾ

റിയൽ‌മി സി 11 2021 പ്രത്യകതകൾ, ചോർന്ന സവിശേഷതകൾ

അറിയപ്പെടുന്ന ടിപ്പ്സ്റ്റർ മുകുൾ ശർമ കണ്ടെത്തിയതുപോലെ റിയൽ‌മി സി 11 2021 എഫ്‌സി‌സിയിൽ കണ്ടെത്തി. ഈ ഹാൻഡ്‌സെറ്റിന് ലഭിച്ചേക്കാവുന്ന ചില സവിശേഷതകൾ ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. റിയൽ‌മി സി 11 2020 യുടെ പിൻ‌ഗാമിയായ റിയൽ‌മി സി 11 2021ൽ 5,000 എംഎഎച്ച് ബാറ്ററിയും, ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുകയും ചെയ്യുമെന്നാണ് സൂചന.165.2 x 76.4 x 8.9 മില്ലിമീറ്റർ അളവും 190 ഗ്രാം ഭാരവുമുള്ളതാണ് ഈ സ്മാർട്ട്ഫോൺ. റിയൽ‌മി സി 11 2021 ന് എഫ്‌സി‌സി സർ‌ട്ടിഫിക്കേഷൻ‌ ലഭിച്ചിട്ടുണ്ട്.

മീഡിയടെക് ഹിലിയോ ജി 35 SoC പ്രോസസർ

ഈ വിശദാംശങ്ങൾക്ക് പുറമെ, വി ആകൃതിയിലുള്ള നോച്ചിൻറെ സാന്നിധ്യത്തിൽ ടിപ്പ് ചെയ്യുന്ന ഈ സ്മാർട്ട്‌ഫോണിൻറെ ചോർന്ന ചിത്രവും ഉണ്ട്. മറ്റ് വിശദാംശങ്ങൾ‌ ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ റിയൽ‌മി സി 11 2021 2020 എഡിഷൻ പോലെ ബജറ്റ് വില വിഭാഗത്തിൽ‌ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഹാൻഡ്‌സെറ്റിന് മുൻഗാമിയെക്കാൾ ചില മെച്ചപ്പെടുത്തലുകൾ വരുമെന്നും പറയുന്നുണ്ട്. അതായത്, മികച്ച ചിപ്പ്സെറ്റ്, കൂടുതൽ റാം / സ്റ്റോറേജ് ഓപ്ഷനുകൾ, മികച്ച ക്യാമറകൾ എന്നിവ ഇതിൽ ഉണ്ടാകാം.

ഒറ്റനോട്ടത്തിൽ റിയൽ‌മി സി 11 2020 സ്മാർട്ഫോണിനെ അറിയാം

ഒറ്റനോട്ടത്തിൽ റിയൽ‌മി സി 11 2020 സ്മാർട്ഫോണിനെ അറിയാം

റിയൽ‌മി സി 11 ന് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് വരുന്നത്. ഇതിൽ മീഡിയടെക് ഹിലിയോ ജി 35 SoC പ്രോസസറാണ് നൽകിയിരിക്കുന്നത്. 2 ജിബി / 32 ജിബി, 3 ജിബി / 32 ജിബി എന്നിങ്ങനെ ഈ ഹാൻഡ്‌സെറ്റ് 2 റാം/ സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. ക്യാമറയുടെ മുൻവശത്ത്, 13 മെഗാപിക്സലും 2 മെഗാപിക്സലും വരുന്ന ഡ്യുവൽ റിയർ ക്യാമറകളും, മുൻവശത്ത്, സെൽഫികൾക്കായി 5 മെഗാപിക്സൽ ക്യാമറയുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് പ്രവർത്തിക്കുന്നത്. റിയൽ‌മി സി 11 ൻറെ വില ആരംഭിക്കുന്നത് 6,999 രൂപ മുതലാണ്. നിലവിൽ, കമ്പനിയുടെ വെബ്‌സൈറ്റ് വഴി വാങ്ങാൻ 2 ജിബി റാം / 32 ജിബി സ്റ്റോറേജ് വേരിയൻറ് മാത്രമേ ലഭ്യമാകൂകയുള്ളൂ. കൂടുതൽ വിശദാംശങ്ങൾക്കായി നിങ്ങൾ ഇനിയും കാത്തിരിക്കേണ്ടതായി വരും.

Best Mobiles in India

English summary
The smartphone was recently discovered on the FCC certification platform, which gives us an idea of what features and specifications it may have. This comes after the Realme smartphone was recently listed on the BIS and NBTC certification websites, indicating that it could be released soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X