Home
Mobile

റിയൽമി സി 11 ഇന്ന്‌ ഉച്ചയ്ക്ക്‌ 12 മണിക്ക് ഫ്ലിപ്പ്കാർട്ടിൽ വിൽ‌പന നടത്തും; വില, സവിശേഷതകൾ, ഓഫറുകൾ

നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബജറ്റ് സ്മാർട്ഫോണായ റിയൽമി സി 11 ഇന്ന് ഇന്ത്യയിൽ വീണ്ടും ഉച്ചയ്ക്ക് 12:00 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി വിൽപ്പനയ്‌ക്കെത്തും. റിയൽമി സി സീരിസിൽ വരുന്ന ഈ സ്മാർട്ട്‌ഫോൺ ജൂലൈയിൽ വിപണിയിൽ എത്തിയതുമുതൽ നിരവധി തവണ ഫ്ലാഷ് വിൽപ്പന നടന്നു. ഒരു ബജറ്റ് സ്മാർട്ഫോൺ എന്ന നിലയിൽ വളരെയധികം ജനപ്രീതി നേടിയ റിയൽമിയുടെ ഹാൻഡ്സെറ്റുകളിൽ ഒന്നാണ് ഇത്. റിവേഴ്‌സ് ചാർജിങ്ങ് സപ്പോർട്ട് വരുന്ന ഈ ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി 35 SoC, 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവ പ്രധാന സവിശേഷതകളാണ്.

റിയൽമി സി 11

വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചുള്ള ഈ സ്മാർട്ട്‌ഫോൺ റിച്ച് ഗ്രീൻ, റിച്ച് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. നാർസോ സീരീസും റിയൽമി എക്‌സ് 3 സീരീസും പുറത്തിറക്കിയ ശേഷം കമ്പനി ബജറ്റ് വിഭാഗത്തിൽ അവതരിപ്പിച്ച സ്മാർട്ഫോണാണ് റിയൽമി സി 11. റിയൽമി സി 11 ഹാൻഡ്സെറ്റിനെ സവിശേഷതകളും മറ്റ് വിശദാംശങ്ങളും ഇവിടെ പരിശോധിക്കാം.

റിയൽമി സി 11: വില

റിയൽമി സി 11: വില

10,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിലാണ് റിയൽമി സി 11 വരുന്നത്. റിയൽമി സി 11 സ്മാർട്ഫോൺ ഒരു സ്റ്റോറേജ് വേരിയന്റായി ഇന്ത്യയിൽ അവതരിപ്പിച്ചു. 32 ജിബി സ്റ്റോറേജും 2 ജിബി റാമുമുള്ള ഈ വേരിയന്റിന് 7,499 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി വിൽപ്പനയ്‌ക്കെത്തുന്ന ഈ സ്മാർട്ഫോൺ വാങ്ങുമ്പോൾ ഏതാനും ഓഫറുകളും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

റിയൽമി സി 11: ഓഫറുകൾ

റിയൽമി സി 11: ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി നിങ്ങൾ ഫോൺ വാങ്ങുകയാണെങ്കിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, പ്രതിമാസം 834 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകൾ എന്നി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. റിയൽമി.കോമിലെ സെയിൽ ഓഫറുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 500 രൂപ വരെ മോബിക്വിക് ക്യാഷ്ബാക്ക് ലഭിക്കുന്നു.

റിയൽമി സി 11: സവിശേഷതകൾ

റിയൽമി സി 11: സവിശേഷതകൾ

ഒറ്റ സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമായി ലഭ്യമാകുന്ന ഈ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡിനായി പ്രത്യേകം സ്ലോട്ട് നൽകിയിട്ടുണ്ട്. ഇത് വഴി 256 ജിബി വരെ വികസിപ്പിക്കാൻ സാധിക്കും.1600 x 720 പിക്‌സൽ എച്ച്ഡി + റെസല്യൂഷൻ, 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ എന്നീ പ്രത്യകതകൾ വരുന്ന ഈ ഹാൻഡ്‌സെറ്റിൽ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി 35 SoC ചിപ്സെറ്റാണ് റിയൽമി സി 11ൻറെ സുഗമമായ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്.

മീഡിയടെക് ഹീലിയോ ജി 35 SoC

12nm പ്രോസസ്സും 2.3GHz ക്ലോക്ക് സ്പീഡും ഈ ചിപ്സെറ്റിനുണ്ട്. 2 ജിബി എൽപിപിഡിആർ 4 റാം, 32 ജിബി സ്റ്റോറേജ്, 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി തുടങ്ങിയ സവിശേഷതകൾ ഈ ബജറ്റ് സ്മാർട്ഫോണിനെ മറ്റുള്ളവയിൽ നിന്നും ഏറെ വ്യത്യസ്തമാക്കുന്നു. ബജറ്റ് സെഗ്മെന്റിൽ വരുന്ന ഒരു ഹാൻഡ്‌സെറ്റിന് ഇത്തരത്തിലുള്ള സവിശേഷതകൾ ലഭിക്കുന്നത് അത്ഭുതപ്പെടുത്തുന്നു.

റിയൽമി സി 11: ക്യാമറ

റിയൽമി സി 11: ക്യാമറ

ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് റിയൽമി സി 11 സ്മാർട്ഫോണിൽ വരുന്നത്. എഫ് / 2.2 അപ്പേർച്ചറും ക്രോമ ബൂസ്റ്റ് സപ്പോർട്ടുമുള്ള 13 മെഗാപിക്സൽ ഷൂട്ടറാണ് പ്രൈമറി ക്യാമറയിലുണ്ട്. പോർട്രെയ്റ്റിനായി 2 മെഗാപിക്സൽ ക്യാമറയും ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു. മുൻവശത്തായി, എഫ് / 2.4 അപ്പർച്ചർ, എഐ ബ്യൂട്ടി മോഡ് തുടങ്ങിയവ വരുന്ന 5 മെഗാപിക്സൽ ഷൂട്ടറും ഉണ്ട്.

 5,000 എംഎഎച്ച് ബാറ്ററി

ബ്ലൂടൂത്ത് 5.0 വരുന്ന റിയൽമി സി 11 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം റിയൽമി യുഐ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. 40 ദിവസത്തെ സ്റ്റാൻഡ്‌ബൈ ലഭിക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിന് കമ്പനി നൽകിയിരിക്കുന്നത്. റിയൽമി സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും കൂടുതൽ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന ഒരു ബാറ്ററി എന്ന സവിശേഷതയും ഇതിനുണ്ട്. 4 ജി, വോൾട്ട്, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. റിയൽമി സി 11ൽ ഫിംഗർ‌പ്രിൻറ് സെൻ‌സർ വരുന്നില്ല.

Best Mobiles in India

English summary
Realme C11 will go on sale again in India today, via Flipkart and Realme.com, from 12 pm (noon). Since its launch in July the smartphone has been on flash sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X