Home
Mobile

റിയൽമി സി 11 ഇന്ന് ഇന്ത്യയിൽ‌ ഉച്ചയ്ക്ക് 12 മണിക്ക് വിൽ‌പനയ്ക്കെത്തും: വില, സവിശേഷതകൾ‌, ഓഫറുകൾ

റിയൽമി സി 11 ഇന്ന് ഇന്ത്യയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം രാജ്യത്ത് വിപണിയിലെത്തിയ ഈ സ്മാർട്ട്‌ഫോൺ അന്നുമുതൽ താന്നെ ഫ്ലാഷ് വിൽപ്പനയിൽ ലഭ്യമാക്കി. റിവേഴ്‌സ് ചാർജിംഗും 5,000 എംഎഎച്ച് ബാറ്ററിയും 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജും റിയൽമി സി 11 സ്മാർട്ഫോണിന്റെ ഏതാനും ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നവയാണ്. മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കാൻ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസ്സറാണ് ആണ് ഈ ഡിവൈസിൽ വരുന്നത്, 12nm പ്രോസസ്സും 2.3GHz ക്ലോക്ക് സ്പീഡും ഈ പ്രോസസറിനുണ്ട്.

റിയൽമി സി 11

പിന്നിലായി ഡ്യൂവൽ ക്യാമറ സജ്ജീകരണവുമുണ്ട്. ഒരു ദിവസം മുമ്പ് കമ്പനി റിയൽമി സി 12, റിയൽമി സി 15 സ്മാർട്ഫോണുകളും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി 35 SoC ചിപ്സെറ്റ് തന്നെയാണ് ഈ ഡിവൈസുകൾക്കും കരുത്ത് നൽകുന്നത്, കൂടാതെ അപ്ഗ്രേഡഡ് ക്യാമറകളും 6,000 എംഎഎച്ച് ബാറ്ററിയും ഈ ഫോണുകളിൽ വരുന്നു.

ഇന്ത്യയിൽ റിയൽമി സി 11: വില, വിൽ‌പന, ഓഫറുകൾ‌

ഇന്ത്യയിൽ റിയൽമി സി 11: വില, വിൽ‌പന, ഓഫറുകൾ‌

റിയൽമി സി 11 വാങ്ങാൻ‌ താൽ‌പ്പര്യമുള്ളവർ‌ക്ക് ഈ ഫോൺ‌ ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം വഴി ഉച്ചയ്ക്ക് 12 മണി മുതൽ വിൽ‌പനയ്‌ക്കെത്തും. ഇതിന്റെ സിംഗിൾ 2 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജ് മോഡലിന് 7,499 രൂപയാണ് വില വരുന്നത്. റിച്ച് സി 11 റിച്ച് ഗ്രീൻ, റിച്ച് ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ റിയൽമി ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്.

ഇന്ത്യയിൽ റിയൽമി സി 11: ഓഫറുകൾ‌

ഇന്ത്യയിൽ റിയൽമി സി 11: ഓഫറുകൾ‌

ഫ്ലിപ്കാർട്ട് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കും, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം കിഴിവും ലഭിക്കുന്നു. പ്രതിമാസം 834 രൂപയിൽ നിന്നും ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ വില്പനയിൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. റിയൽമി.കോം വഴി നിങ്ങൾ ഈ ഫോൺ വാങ്ങുകയാണെങ്കിൽ 500 മോബിക്വിക് ക്യാഷ്ബാക്ക് മാത്രമാണ് വിൽപ്പന ഓഫറായി നിങ്ങൾക്ക് ലഭിക്കുക.

റിയൽമി സി 11: സവിശേഷതകൾ

റിയൽമി സി 11: സവിശേഷതകൾ

6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) മിനി ഡ്രോപ്പ് ഡിസ്‌പ്ലേ, 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി 20: 9 ആസ്‌പെക്‌ട് റേഷ്യോയിൽ വരുന്നു. 2 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC യാണ് ഈ സ്മാർട്ട്ഫോണിന്റെ മികച്ച പ്രവർത്തനത്തിന് സഹായിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി (256 ജിബി വരെ) ഒരു പ്രത്യേക സ്ലോട്ടിലൂടെ വികസിപ്പിക്കാവുന്ന 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജും റിയൽമി സി 11ൽ വരുന്നു. ഇത് ബ്ലൂടൂത്ത് 5.0 പിന്തുണയുള്ള റിയൽമി സി 11 ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് പ്രവർത്തിക്കുന്നത്.

മീഡിയടെക് ഹെലിയോ ജി 35 SoC

റിയൽമി സി 11 ന് 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉണ്ട്. സെൽഫികൾ പകർത്തുന്നതിനായി 5 മെഗാപിക്സൽ സെൻസറും ഈ സ്മാർട്ഫോണിൽ വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി, വോൾടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. റിവേഴ്‌സ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി 11ൽ വരുന്നത്. ഇതുവരെ വിപണയിൽ ഇറങ്ങിയ റിയൽമി സ്മാർട്ഫോണുകൾക്കിടയിൽ ഏറ്റവും കൂടുതൽ ബാറ്ററി ബാക്ക് അപ്പ് സവിശേഷത ലഭ്യമാക്കുന്ന ബാറ്ററിയാണ് ഇത്.

Best Mobiles in India

English summary
The Realme C11 is all set to go on sale today in India. The smartphone was launched last month in the region, and has ever since been made available via flash sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X