മീഡിയടെക് ഹീലിയോ ജി 35 ഒക്ട കോർ പ്രോസസറുമായി റിയൽമി സി 12 അവതരിപ്പിച്ചു: വില, സവിശേഷതകൾ
റിയൽമി സി 12 ഓഗസ്റ്റ് 18 ന് ഇന്ത്യയിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. എന്നാൽ അതിനുമുൻപ് ഇന്തോനേഷ്യയിൽ ഇത് ഔദ്യോഗികമാക്കി കഴിഞ്ഞു. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമാണ് ഈ ബജറ്റ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. ഫോണിന്റെ മുകളിൽ ഇടത് മൂലയിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ സ്ഥാപിച്ചിരിക്കുന്നു. 6,000 എംഎഎച്ച് ബാറ്ററിയും മീഡിയടെക് ഹീലിയോ ജി 35 SoCയും റിയൽമി സി 12ൻറെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

റിയൽമി സി 12: വില
സിംഗിൾ 3 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് റിയൽമി സി 12 ന് ഇന്തോനേഷ്യയിൽ ഐഡിആർ 1,899,000 (ഏകദേശം 10,000 രൂപ) ആണ് വില വരുന്നത്. മറൈൻ ബ്ലൂ, കോറൽ റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ബജറ്റ് സ്മാർട്ട് ഫോൺ വരുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ, ഈ സ്മാർട്ഫോൺ അടുത്തയാഴ്ച ഇന്ത്യയിൽ വിപണിയിലെത്തും.

റിയൽമി സി 12: സവിശേഷതകൾ
ആൻഡ്രോയിഡ് 10 അധിഷ്‌ഠിത റിയൽമി യുഐയിലാണ് ഡ്യുവൽ സിം (നാനോ) റിയൽമി സി 12 പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേ, 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും കോർണിംഗ് ഗോറില്ല ഗ്ലാസ് പരിരക്ഷണവുമാണ് ഈ ഫോണിന്റെ സവിശേഷത. 2.3GHz ക്ലോക്ക് ചെയ്ത മീഡിയടെക് ഹീലിയോ ജി 35 ഒക്ടാ കോർ പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. റിയൽമി സി 12 3 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായി വരുന്നു. കൂടുതൽ സ്റ്റോറേജ് വിപുലീകരണത്തിനായി ഈ സ്മാർട്ഫോണിന് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും വരുന്നു.

ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.2 അപ്പേർച്ചർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് റിയൽമി സി 12 ന് ഉള്ളത്. ബ്യൂട്ടി മോഡ്, എച്ച്ഡിആർ, പനോരമിക് വ്യൂ, പോർട്രെയിറ്റ് മോഡ്, ടൈം-ലാപ്സ്, എച്ച്ഡിആർ, സ്ലോ മോഷൻ, നൈറ്റ്സ്കേപ്പ് എന്നിവയും ഈ ഫോണിൻറെ ക്യാമറ സവിശേഷതകളിൽ ഉൾപ്പെടുന്നു. എഫ് / 2.0 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറ സജ്ജീകരണമാണ് റിയൽമി സി 12 ന് ഉള്ളത്.

10W ചാർജിംഗുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി 12ൽ വരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് വി 5, വൈ-ഫൈ 802.11 ബി / ജി / എൻ, ജിപിഎസ്, മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഈ ഫോണിന്റെ ഭാരം 209 ഗ്രാം ആണ്. റിയർ ഫിംഗർപ്രിന്റ് സെൻസറും റിയൽമി സി 12ൻറെ സവിശേഷതകളിൽ വരുന്നു.


Click it and Unblock the Notifications








