Home
Mobile

റിയൽമി സി 15 സ്മാർട്ട്ഫോൺ ജൂലൈ 28ന് പുറത്തിറങ്ങും; വിലയും സവിശേഷതകളും

ലോകമെമ്പാടും റിയൽമി സ്മാർട്ട്‌ഫോണുകൾ അതിവേഗത്തിൽ അവതരിപ്പിക്കപ്പെടുന്ന ഒരു കാഴ്ച്ചയാണ് ഈ കൊറോണ വ്യാപനസമയത്ത് കാണപ്പെടുന്നത്. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ബജറ്റ് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്നതിന് പ്രശസ്തമാണ്. ഇപ്പോൾ മറ്റൊരു സ്മാർട്ട്‌ഫോണായ റിയൽമി സി 15 പുറത്തിറക്കാൻ പോകുകയാണ്. കഴിഞ്ഞയാഴ്ച ബജറ്റ് നിരക്കിൽ ഇന്ത്യയിൽ പുറത്തിറക്കിയ റിയൽമി സി 11 ന്റെ പിൻഗാമിയാണിത്.

 റിയൽമി C15

ജൂലൈ 24 ന് റിയൽമി 6 ഐ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. റിയൽമി സി 15 ജൂലൈ 28 ന് ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യും. സ്മാർട്ട്‌ഫോൺ നിർമ്മാതാവ് അതിന്റെ ഇന്തോനേഷ്യൻ വെബ്‌സൈറ്റിലും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഉൽപ്പന്നത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടപ്പോൾ റിയൽമി ഇത് സ്ഥിരീകരിച്ചു. ഈ സ്മാർട്ട്‌ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

റിയൽമി സി 15: സവിശേഷതകൾ‌

റിയൽമി സി 15: സവിശേഷതകൾ‌

റിയൽമി സി 15 നെക്കുറിച്ച് സ്ഥിരീകരിച്ച സവിശേഷതകളൊന്നുമില്ല. എന്നാൽ റിയൽമി പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച് 6,000 എംഎഎച്ച് ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാകും. ഗ്രേയ്‌, ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ കാണുമെന്ന് ഇന്തോനേഷ്യൻ റിയൽമി വെബ്‌സൈറ്റ് പറയുന്നു. അതോടൊപ്പം, മുൻ സ്‌ക്രീനിൽ സെൽഫി ക്യാമറയ്ക്ക് അനുയോജ്യമായ ഒരു ചെറിയ നോട്ടും പിന്നിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണവുമുണ്ട്. ക്യാമറയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്മാർട്ഫോണിന്റെ പിൻഭാഗത്ത് ഒരു ഫിംഗർപ്രിന്റ് സ്കാനർ ദൃശ്യമാണ് കൂടാതെ റിയൽമി സി 15 ന് 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉൾപ്പെടുത്തിയിരിക്കുന്നതായും പറയുന്നു.

റിയൽമി സി 15 ലോഞ്ച്: തീയതിയും വിലയും

റിയൽമി സി 15 ലോഞ്ച്: തീയതിയും വിലയും

റിയൽമി സി 15 ഇന്തോനേഷ്യയിൽ ജൂലൈ 28 ന് പ്രാദേശിക സമയം 1 മണിക്ക് (11:30 AM IST) ലോഞ്ച് ചെയ്യും. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് (4:30 PM IST) സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. ഈ ഫോണിന്റെ അന്തർദ്ദേശീയ ലോഞ്ച് റിയൽമി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള റിയൽമി സി 11 കഴിഞ്ഞയാഴ്ച ഇന്ത്യയിൽ 7,499 രൂപയ്ക്ക് വിപണിയിലെത്തിച്ചു.

റിയൽമി സി 15:  മീഡിയടെക് ജി 35 ചിപ്‌സെറ്റ്

അതിനാൽ റിയൽമി സി 15 ന്റെ വില ഏകദേശം ഇതിൻറെ അടുത്തായി വരുന്നു. അല്ലെങ്കിൽ‌ ഇതിൽ‌ നിന്നും അൽ‌പ്പം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ലഭ്യമായ വിവരങ്ങളിൽ നിന്ന്, കൂടുതൽ ക്യാമറകൾ, വലിയ ബാറ്ററി, വേഗതയേറിയ ചാർജിംഗ് പിന്തുണ, ഫിംഗർപ്രിന്റ് റീഡർ എന്നിവയുള്ള റിയൽമി സി 11 ആയി റിയൽമി സി 15 രൂപപ്പെടുത്തുന്നു. റിയൽമി സി 15 ന് മീഡിയടെക് ജി 35 അല്ലെങ്കിൽ ജി 70 ചിപ്‌സെറ്റ് ലഭിച്ചേക്കാം. ആദ്യത്തേത് റിയൽമി സി 11 ൽ വരുന്നു, രണ്ടാമത്തേത് റിയൽമി സി 3 ന് പ്രവർത്തനക്ഷമത നൽകുന്നു.

Best Mobiles in India

English summary
Despite the COVID-19 slowdown, Realme has been launching smartphones at high speed across the globe. The Chinese smartphone manufacturer is known for bringing onto the market budget smartphones. Now it will be launching another smartphone that is the Realme C15.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X