റിയൽ‌മി സി 15 ക്വാൽകോം എഡിഷൻ അവതരിപ്പിച്ചു: ഇന്ത്യയിൽ വരുന്ന വില, സവിശേഷതകൾ

|

റിയൽ‌മി സി 15 ക്വാൽകോം എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രോസസർ ഒഴികെയുള്ള മീഡിയടെക് വേരിയന്റിന്റെ അതേ സവിശേഷതകളുമായാണ് ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്. റിയൽ‌മി സി 15 നൊപ്പം ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച റിയൽ‌മി സി 12 ൽ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസ്സർ അധികാരപ്പെടുത്തിയപ്പോൾ, പുതിയ ക്വാൽകോം വേരിയന്റിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ്. ഒരേ രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മുമ്പ് അവതരിപ്പിച്ച മീഡിയടെക് കരുത്ത് നൽകുന്ന റിയൽ‌മി സി 15യുടെ അതേ കളർ ഓപ്ഷനുകളിലും ഈ സ്മാർട്ഫോൺ വരുന്നു.

 

റിയൽ‌മി സി 15 ക്വാൽകോം എഡിഷൻ: ഇന്ത്യയിലെ വില, ലഭ്യത

റിയൽ‌മി സി 15 ക്വാൽകോം എഡിഷൻ: ഇന്ത്യയിലെ വില, ലഭ്യത

റിയൽ‌മി സി 15 ക്വാൽകോം എഡിഷൻ 3 ജിബി + 32 ജിബി വേരിയന്റിന് 9,999 രൂപയും, 4 ജിബി + 64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില വരുന്നത്. പവർ ബ്ലൂ, പവർ സിൽവർ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. റിയൽ‌മി സി 15 ക്വാൽകോം എഡിഷന് മീഡിയടെക് വേരിയന്റിനായുള്ള നിലവിലെ വിലയേക്കാൾ 500 രൂപ അധികം വരുന്നു. ഒക്ടോബർ 29 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, മെയിൻലൈൻ സ്റ്റോറുകൾ വഴി വിൽപ്പനയ്‌ക്കെത്തും. 3 ജിബി + 32 ജിബി മോഡലിന് രണ്ട് കോൺഫിഗറേഷനുകൾക്ക് 9,499 രൂപയും, 4 ജിബി + 64 ജിബി വേരിയന്റിന് 10,499 രൂപയും വില വരുന്നു.

റിയൽ‌മി സി 15 ക്വാൽകോം എഡിഷൻ: സവിശേഷതകൾ
 

റിയൽ‌മി സി 15 ക്വാൽകോം എഡിഷൻ: സവിശേഷതകൾ

നേരത്തെ സൂചിപ്പിച്ചതുപോലെ, റിയൽ‌മി സി 15 ക്വാൽകോം എഡിഷന്റെ സവിശേഷതകൾ‌ മീഡിയടെക് SoC പ്രോസസറിൽ വരുന്ന റിയൽ‌മി സി 15 ക്ക് തുല്യമാണ്. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തി റിയൽ‌മി യുഐയിലാണ് ഡ്യുവൽ സിം (നാനോ) റിയൽ‌മി സി 15 പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, 20: 9 ആസ്പെക്ടറ്റ് റേഷിയോയും 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയും വരുന്നു. 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 460 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്.

ഏസർ ഇലവൻത്ത് ജനറേഷൻ ഇന്റൽ ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾഏസർ ഇലവൻത്ത് ജനറേഷൻ ഇന്റൽ ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

റിയൽ‌മി സി 12

എഫ് / 2.2 ലെൻസിൽ വരുന്ന 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.25 അൾട്രാ വൈഡ് ആംഗിൾ വരുന്ന 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസിൽ വരുന്ന 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 "റെട്രോ" ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റിയൽ‌മി സി 15 ക്വാൽകോം എഡിഷനിൽ വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറ സെൻസർ ഇതിൽ നൽകിയിരിക്കുന്നു.

 മൈക്രോമാക്സിന്റെ തിരിച്ചു വരവിനുള്ള ഇൻ സീരിസിന് കരുത്ത് നൽകുന്നത് മീഡിയടെക് മൈക്രോമാക്സിന്റെ തിരിച്ചു വരവിനുള്ള ഇൻ സീരിസിന് കരുത്ത് നൽകുന്നത് മീഡിയടെക്

സ്നാപ്ഡ്രാഗൺ 460 SoC പ്രോസസർ

64 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജുള്ള റിയൽ‌മി സി 15 ക്വാൽകോം എഡിഷനിൽ മൈക്രോ എസ്ഡി കാർഡ് വഴി (256 ജിബി വരെ) ഒരു പ്രത്യേക സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ക്വാൽകോം എഡിഷനിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിനെ സപ്പോർട്ട് ചെയ്യുന്നത്.

Best Mobiles in India

English summary
The Realme C15 Qualcomm Edition was released in India and has the same specifications as the MediaTek version, with the exception of the processor, of course. The Realme C15 was introduced back in August in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X