സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റിനൊപ്പം റിയൽമി സി 17 നവംബറിൽ അവതരിപ്പിക്കും

|

കഴിഞ്ഞ കുറച്ച് മാസങ്ങളിൽ റിയൽമി ഒരു ഡസനോളം പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി കഴിഞ്ഞു. നവംബർ അവസാനത്തോടെ കൂടുതൽ റിയൽമി സ്മാർട്ട്ഫോണുകൾ വരാനിടയുള്ളതിനാൽ ആ സ്‌ട്രീക്ക് അവസാനിക്കില്ല. ലീക്കുകൾ പരിശോധിക്കുകയാണെങ്കിൽ, 2020 അവസാനിക്കുന്നതിന് മുമ്പ് റിയൽമി ഒരു സി സീരീസ് സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചേക്കും. സി സീരീസിന്റെ ഫ്രന്റ്ലൈൻ മോഡലായിരിക്കും ഇത്. ഈ ഹാൻഡ്സെറ്റിനെ സി 17 എന്ന് വിളിക്കുന്നു. ഇന്ത്യയിൽ റിയൽമി എക്‌സ് 7 സ്മാർഫോണോടപ്പം ഈ ഹാൻഡ്സെറ്റും അവതരിപ്പിക്കുമെന്ന് പറയുന്നു.

റിയൽമി സി 17
 

15,000 രൂപ വില വരുന്ന ഒരു സ്മാർട്ട്‌ഫോണായി ബംഗ്ലാദേശിൽ റിയൽമി സി 17 അവതരിപ്പിച്ചു. ഈ സ്മാർട്ഫോണിന്റെ ഇന്ത്യൻ വേരിയന്റിന് കൂടുതൽ വ്യത്യസങ്ങൾ വരുന്നില്ല. റിയൽമിയിൽ നിന്ന് വരാനിരിക്കുന്ന മറ്റൊരു മിഡ്‌റേഞ്ച് സ്മാർട്ട്ഫോണായ റിയൽമി എക്‌സ് 7 നൊപ്പം സി 17 അവതരിപ്പിക്കുമെന്ന് പ്രശസ്ത ടിപ്സ്റ്റർ മുകുൾ ശർമ വ്യക്തമാക്കി. മീഡിയടെക് ഡൈമെൻസിറ്റി സീരീസ് ചിപ്‌സെറ്റുകളുമായി എക്‌സ് 7 സീരീസ് ഇതിനകം ചൈനയിൽ അവതരിപ്പിച്ചുകഴിഞ്ഞു.

റിയൽമി സി 17: സവിശേഷതകൾ

റിയൽമി സി 17: സവിശേഷതകൾ

റിയൽമി സി 17 ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണായി ബംഗ്ലാദേശിൽ അവതരിപ്പിച്ചു. റിയൽമി സി 17 ന്റെ വില ബിഡിടി 15,990 ആണ്, ഇത് ഇന്ത്യയിൽ ഏകദേശം 14,000 രൂപയാണ് വില വരുന്നത്. ഇത് നാർസോ സീരീസിനും റിയൽമി 7 സീരീസ് സ്മാർട്ട്‌ഫോണുകൾക്കുമിടയിൽ വരുന്നു. 720p റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി സി 17 അവതരിപ്പിക്കുന്നത്. ഫ്രണ്ട് ക്യാമറയ്‌ക്കായി ഒരു ആധുനിക പഞ്ച്-ഹോൾ സ്റ്റൈൽ കട്ട്ഔട്ട് സവിശേഷത വരുന്നു. കൂടാതെ, 90Hz റിഫ്രഷ് റേറ്റ് പോലും ലഭിക്കുന്നു.

ഫൗ-ജി ഗെയിം നവംബറിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു

സ്നാപ്ഡ്രാഗൺ 460 SoC പ്രോസസർ

റിയൽമി സി 1 ന് ശേഷം ആദ്യത്തെ സി സീരീസ് ഫോണായി മാറുന്ന സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. സ്നാപ്ഡ്രാഗൺ 460 SoC പ്രോസസറിൽ വരുന്ന ഈ സ്മാർട്ട്ഫോൺ 6 ജിബി റാമുമായി ജോടിയാക്കുന്നു. സി 17 ന് 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജാണ് വരുന്നത്. സ്റ്റോറേജ് വർദ്ധിപ്പിക്കുവാൻ ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിരിക്കുന്നു. എല്ലാ റിയൽമി സ്മാർട്ട്ഫോണുകളിലെയും പോലെ, ഇത് റിയൽമി യുഐ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 10 ഒഎസിൽ പ്രവർത്തിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ വരുന്നത്.

റിയൽമി സി 17ൽ ഒരു ക്വാഡ് ക്യാമറ
 

റിയൽമി സി 17ൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പിനനുള്ളിൽ 13 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 119 ഡിഗ്രി എഫ്‌ഒവിയുമുണ്ട്. കൂടാതെ, 2 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും വരുന്നു. സെൽഫികൾ പകർത്തുവാൻ റിയൽമി 8 മെഗാപിക്സൽ ക്യാമറയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓപ്പോ എ33 വെറും 3,597 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിൽ

Most Read Articles
Best Mobiles in India

English summary
The Realme C17 has already been launched as a sub-Rs 15,000 smartphone in Bangladesh and the Indian version may not be different. The leak comes from noted tipster Mukul Sharma, who claims that next to the Realme X7, another upcoming midrange phone from Realme, the C17 will debut.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X