ഹെലിയോ ജി 35 SoC പ്രോസസറുമായി റിയൽമി സി 20 അവതരിപ്പിച്ചു: വില, സവിശേഷതകൾ
കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ഫോൺ റിയൽമി സി 20 അവതരിപ്പിച്ചു. വിയറ്റ്നാമീസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ ഹാൻഡ്‌സെറ്റിന് ഒരു ബജറ്റ് വിലയും എൻട്രി ലെവൽ സവിശേഷതകളുമാണ് വരുന്നത്. മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസർ വരുന്ന ഈ സ്മാർട്ട്ഫോണിന് 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. റിയൽമി സി 20 3.5 എംഎം ഓഡിയോ ജാക്കും ബ്ലൂടൂത്ത് 5.1 ഉം സപ്പോർട്ട് ചെയ്യുന്നു. ഒരൊറ്റ 8 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാപിക്സൽ മുൻ ക്യാമറയും സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിരിക്കുന്നു.

റിയൽമി സി 20: വിലയും, വിൽപനയും
വിഎൻഡി 2,490,000 (ഏകദേശം 7,800 രൂപ) വിലയ്ക്കാണ് പുതിയ റിയൽമെ സി 20 സ്മാർട്ഫോൺ വിയറ്റ്നാമിൽ അവതരിപ്പിച്ചത്. ഫോൺ ബ്ലൂ, ഗ്രേ കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. എന്നാൽ, ഈ സ്മാർട്ട്ഫോൺ മറ്റ് ആഗോള വിപണികളിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.

റിയൽമി സി 20: സവിശേഷതകൾ
റിയൽമി സി 20 യിൽ ഒരു എൻട്രി ലെവൽ ഹാർഡ്‌വെയറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്‌റ്റം അടിസ്ഥാനമാക്കി റിയൽമി യുഐയിൽ ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നു. 20:9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷത. 2 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ ഇതിൽ കൂടുതൽ എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനുമായി വരുന്ന ഈ ഫോണിൽ 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്.

റിയൽമി സി 20: ക്യാമറ സവിശേഷതകൾ
വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും ചുവടെ വരുന്ന ചെറിയ ച്ചിനും റിയൽമി സി 20 സ്മാർട്ഫോണിൻറെ സവിശേഷതയാണ്. ഒരൊറ്റ സെൻസറും ഫ്ലാഷുമായി വരുന്ന ഈ സ്മാർട്ട്ഫോണിന് പിന്നിൽ ചതുരാകൃതിയിലുള്ള മൊഡ്യൂളാണ് വരുന്നത്. റിയൽമി സി 20 സ്മാർട്ഫോണിൻറെ പിന്നിൽ ഒരൊറ്റ 8 മെഗാപിക്സൽ ക്യാമറ സെൻസറും മുകളിൽ എഫ് / 2.0 ലെൻസും ഒപ്പം എൽഇഡി ഫ്ലാഷും വരുന്നു. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി 20ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈക്രോ-യുഎസ്ബി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഫോണിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








