റിയൽ‌മി സി 20 യുടെ റീബ്രാൻഡഡ്‌ മോഡലായി റിയൽ‌മി സി 20 എ മെയ് 13 ന് അവതരിപ്പിക്കും

|

റിയൽ‌മി ഈ മാസം പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്. ചില കാരണങ്ങളാൽ ഇതിനെ റിയൽ‌മി സി 20 എ എന്നും കൂടി അറിയപ്പെടുന്നു. മെയ് 13 ന് ബംഗ്ലാദേശിൽ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കും. ഇപ്പോൾ, അവതരിപ്പിക്കുന്നതിന് മുൻപുതന്നെ ഈ സ്മാർട്ഫോണിൻറെ രൂപകൽപ്പന എങ്ങനെയാണെന്നും, എന്തൊക്കെ സവിശേഷതകളാണ് വരുന്നതെന്നും റിയൽ‌മി സൂചിപ്പിക്കുന്നുണ്ട്. റിയൽ‌മി സി 20, റിയൽ‌മി സി 21 സ്മാർട്ട്‌ഫോണുകൾ‌ക്ക് കരുത്ത് പകരുന്ന മീഡിയടെക് ഹിലിയോ ജി 35 പ്രോസസറാണ് ഈ ഹാൻഡ്സെറ്റിലും നൽകിയിട്ടുള്ളത്. ഇതിനർത്ഥം, വരാനിരിക്കുന്ന റിയൽ‌മി സി 20 എ നൽകുന്ന പ്രകടനം തന്നെയാണ് ഈ രണ്ട് പുതിയ സ്മാർട്ഫോണുകൾക്കും ലഭിക്കുന്നതെന്ന് പറയുന്നു.

റിയൽ‌മി സി 20 യുടെ റീബ്രാൻഡഡ്‌ മോഡലായി റിയൽ‌മി സി 20 എ

ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ടീസർ വീഡിയോയിൽ റിയൽ‌മി സി 20 എ സ്മാർട്ഫോൺ കറുപ്പ്, നീല നിറങ്ങളിൽ എത്തുമെന്ന് റിയൽ‌മി ബംഗ്ലാദേശ് വെബ്സൈറ്റ് സ്ഥിരീകരിച്ചു. തീർച്ചയായും, ഈ രണ്ട് വേരിയന്റുകൾ അവതരിപ്പിക്കുമ്പോൾ നിർദ്ദിഷ്ട പേരുകളും ഉണ്ടായിരിക്കും. റിയൽ‌മി സി 20 എ റിയൽ‌മി സി 20 യുമായി സാദൃശ്യം പുലർത്തുന്നു. ഡിസ്പ്ലേയിൽ ഒരു ടിയർ‌ട്രോപ്പ്-സ്റ്റൈൽ നോച്ചും പിന്നിൽ സിംഗിൾ സെൻസർ ക്യാമറ മൊഡ്യൂളും കാണാം. റിയൽ‌മി സി 20 എയുടെ രൂപകൽപ്പന സി 20 യുടെ തനിപ്പകർപ്പാണെന്ന് നിങ്ങൾക്ക് സവിശേഷതകൾ പരിശോധിച്ചാൽ മനസിലാക്കാവുന്നതാണ്. അതിനാൽ ഇവിടെ നൽകിയിരിക്കുന്ന പ്രധാനപ്പെട്ട സവിശേഷതകൾ നമുക്ക് നോക്കാം.

മീഡിയടെക് ഹീലിയോ ജി 35 പ്രോസസർ
 

റിയൽ‌മി സി 20 ൽ നിങ്ങൾക്ക് ലഭിക്കുന്ന 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് റിയൽ‌മി സി 20 എയിൽ വരുന്നത്. മുമ്പ് പറഞ്ഞതുപോലെ, മീഡിയടെക് ഹീലിയോ ജി 35 പ്രോസസർ ഈ സ്മാർട്ഫോണിന് മികച്ച പ്രവത്തനക്ഷമത നൽകും. 5000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ സ്മാർട്ട്ഫോണിൽ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭ്യമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. മറ്റൊരു കാര്യം ഈ സ്മാർട്ട്ഫോണിന് ഫിംഗർപ്രിന്റ് സെൻസർ ഇല്ല, അത് നിങ്ങൾക്ക് റിയൽ‌മി സി 20 യിലും ലഭിക്കില്ല. വരാനിരിക്കുന്ന റിയൽ‌മി സി 20 എയും ഇതിനകം അവതരിപ്പിച്ച റിയൽ‌മി സി 20 ഉം തമ്മിൽ ചില സമാനതകൾ ഉണ്ടെങ്കിലും അവ എത്രത്തോളം വ്യത്യസ്തമാകുമെന്ന കാര്യം വ്യക്തമല്ല.

 ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

റിയൽ‌മി സി 20 എ

റിയൽ‌മി സി 20 എയുടെ വിലയെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. പക്ഷേ, ഇപ്പോൾ ഇത് റിയൽ‌മി സി 20 ന് സമാനമാകുമെന്ന് ഒരു ധാരണ നിലനിൽക്കുന്നു. 6,799 രൂപയ്ക്കാണ് റിയൽ‌മി സി 20 സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനാൽ ഒരുപക്ഷേ, റിയൽ‌മി സി 20 എ വില ഇതിനോടത്തുവരുമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. ബംഗ്ലാദേശിൽ ഇതിന് ബിഡിടി 7,800 രൂപയാണ് വില വരുന്നത്. കോവിഡ് കേസുകളുടെ കുത്തനെയുള്ള ഉയർച്ചയെത്തുടർന്ന് ഇന്ത്യയിലെ മൂന്നാം വാർഷികാഘോഷം മാറ്റിവയ്ക്കുന്നതായി റിയൽ‌മി അടുത്തിടെ പ്രഖ്യാപിച്ചു. റിയൽ‌മി മെയ് 4 ന് ഒരു ഇവന്റ് നടത്തേണ്ടതായിരുന്നു, എന്നാൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്. ഈ പരിപാടിയിൽ, റിയൽ‌മി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ട്‌ഫോണും 43 ഇഞ്ച് 4 കെ സ്മാർട്ട് ടിവിയും അവതരിപ്പിക്കുവാൻ പദ്ധതിയിട്ടിരുന്നു.

Best Mobiles in India

English summary
This month, Realme will release a new low-cost smartphone. For some reason, it's called the Realme C20A, and it'll be available in Bangladesh on May 13th. Realme has gone all out to share what the smartphone looks like and what features it has ahead of its launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X