മീഡിയടെക്ക് ഹീലിയോ ജി 35 SoC പ്രോസസറുള്ള റിയൽ‌മി സി 20 എ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

പുതിയ റിയൽമി സി 20 എ സ്മാർട്ഫോൺ ബംഗ്ലാദേശിൽ അവതരിപ്പിച്ചു. ഈ പുതിയ സ്മാർട്ട്‌ഫോൺ പ്രധാനമായും റീബ്രാൻഡ് ചെയ്യ്ത റിയൽമി സി 20 യായി ജനുവരിയിൽ വിപണിയിലെത്തി. ഇതിനർത്ഥം 20: 9 ഡിസ്‌പ്ലേയും മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറുമായാണ് ഇത് വിപണിയിൽ വരുന്നത് എന്നാണ്. റിയൽമി സി 20 എ, പിന്നിലും മുൻവശത്തുമായി ഒരൊറ്റ ക്യാമറ സെൻസറുമായി വരുന്നു. കൂടാതെ, ഈ ഹാൻഡ്‌സെറ്റിന് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേയുമുണ്ട്. റിയൽമി സി 20 എ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ‌ വിൽപ്പന നടത്തുന്നു.

റിയൽമി സി 20 എ സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും

റിയൽമി സി 20 എ സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും

റിയൽമി സി 20 എയുടെ 2 ജിബി + 32 ജിബി സ്റ്റോറേജ് വേരിയന്റിന് ബിഡിടി 8,990 (ഏകദേശം 7,800 രൂപ) വില വരുന്നു. അയൺ ഗ്രേ, ലേക് ബ്ലൂ നിറങ്ങളിൽ വരുന്ന ഈ സ്മാർട്ട്ഫോൺ ബംഗ്ലാദേശിൽ ഇപ്പോൾ വിൽപ്പനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും റിയൽമി സി 20 എ വിപണിയിലെത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. റിയൽമി സി 20 ലഭ്യമായ വിപണികളിൽ റിയൽമി സി 20 എ വരുവാനുള്ള സാധ്യതയില്ല. ഇതിനുള്ള കാരണമായി പറയുന്നത് ഈ രണ്ട് സ്മാർട്ഫോണുകൾക്കുമുള്ള ഒരേ സവിശേഷതകൾ തന്നെയാണ്. റിയൽമി സി 20 ഏപ്രിലിൽ ഇന്ത്യയിൽ 6,999 രൂപയ്ക്ക് പുറത്തിറക്കി.

റിയൽമി നാർസോ 30 പ്രോ ഫ്ലിപ്പ്കാർട്ടിലൂടെ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാംറിയൽമി നാർസോ 30 പ്രോ ഫ്ലിപ്പ്കാർട്ടിലൂടെ 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം

റിയൽമി സി 20 എ സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

റിയൽമി സി 20 എ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഡ്യുവൽ നാനോ സിമ്മുള്ള റിയൽമി സി 20 എ ആൻഡ്രോയിഡ് 10 ൽ റിയൽമി യുഐയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയുള്ള 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയിലാണ് ഇത് വരുന്നത്. 2 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമിനൊപ്പം വരുന്ന ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസറാണ് ഇതിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഫോട്ടോകൾ പകർത്തുവാനും വീഡിയോകൾ എടുക്കുവാനുമായി റിയൽമി സി 20 എയ്ക്ക് പിന്നിൽ 8 മെഗാപിക്സൽ ക്യാമറയുണ്ട്, ഒപ്പം എഫ് / 2.0 ലെൻസും എൽഇഡി ഫ്ലാഷും നൽകിയിരിക്കുന്നു. മുൻവശത്ത് എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമുണ്ട്.

ഐഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് മെയ് സെയിൽ 2021ഐഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ആപ്പിൾ ഡെയ്‌സ് മെയ് സെയിൽ 2021

റിവേഴ്സ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

റിവേഴ്സ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

റിയൽമി സി 20 എയിൽ 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് ഉണ്ട്. നിങ്ങൾക്ക് സ്റ്റോറേജ് കപ്പാസിറ്റി മൈക്രോ എസ്ഡി കാർഡ് വഴി ഒരു സ്ലോട്ടിലൂടെ എക്സ്പാൻഡ് ചെയ്യാനാകും. 4 ജി എൽടിഇ, വൈ-ഫൈ 802.11 ബി / ജി / എൻ, ബ്ലൂടൂത്ത് വി 5, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഫോണിൽ വരുന്ന സെൻസറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. റിവേഴ്സ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 165.2x76.4x8.9 മില്ലിമീറ്റർ അളവുള്ള റിയൽമി സി 20 എയ്ക്ക് 190 ഗ്രാം ഭാരമുണ്ട്.

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
In Bangladesh, the Realme C20A has been issued. The new phone is basically a rebranded version of the Realme C20, which was released in January. This means it has a 20:9 display and is powered by the MediaTek Helio G35 SoC. The Realme C20A has a single camera sensor on both the back and front.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X