ഹീലിയോ ജി 35 SoC പ്രോസസർ, 5000 എംഎഎച്ച് ബാറ്ററിയുമായി റിയൽമി സി 21 മാർച്ച് 5 ന് അവതരിപ്പിക്കും

|

റിയൽമി സി 21 എന്ന് വിളിക്കുന്ന മറ്റൊരു ബജറ്റ് ഹാൻഡ്‌സെറ്റ് മാർച്ച് 5 ന് മലേഷ്യയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കമ്പനി ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ വരുന്നതെന്നും വെളിപ്പെടുത്തി. 2021 ജനുവരിയിൽ അന്താരാഷ്ട്ര വിപണിയിലെത്തിയ റിയൽമി സി 20 യുടെ പിൻഗാമിയായി ഇത് വിപണിയിൽ ലോഞ്ച് ചെയ്യും. മികച്ച ക്യാമറ മൊഡ്യൂൾ, മികച്ച പ്രോസസർ എന്നിവ ഫീച്ചർ ചെയ്യുന്ന റിയൽമി സി 12 ഉടൻതന്നെ പുറത്തിറക്കും.

റിയൽമി സി 21 വില

റിയൽമി സി 21 വില

റിയൽമി സി 21 സ്മാർട്ഫോണിൻറെ ആഗോള വില എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 2,490,000 വിയറ്റ്നാമീസ് ഡോങിൽ (ഏകദേശം 7,800 രൂപ) മുൻഗാമിയായ റിയൽമി സി 20 ൻറെ അതേ വിലയ്ക്ക് അനുസൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് എപ്പോൾ ലഭ്യമാകുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ, സി 20 ഇനിയും ഇവിടെ ലോഞ്ച് ചെയ്തിട്ടില്ലെന്ന കാര്യം കണക്കിലെടുത്താൽ കമ്പനി ഈ സ്മാർട്ട്ഫോൺ രാജ്യത്ത് വിപണിയിലെത്തിക്കാൻ സാധ്യതയില്ല.

റിയൽമി സി 21: സ്ഥിതീകരിച്ച സവിശേഷതകൾ

റിയൽമി സി 21: സ്ഥിതീകരിച്ച സവിശേഷതകൾ

5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നതെന്ന് കമ്പനി മലേഷ്യൻ ഫേസ്ബുക്ക് പേജിലെ ടീസർ പോസ്റ്റിൽ അറിയിച്ചു. 47 ദിവസം വരെ സ്റ്റാൻഡ്‌ബൈ ലൈഫ് നൽകുന്നു. അഞ്ച് ശതമാനം ബാറ്ററി ചാർജ് ഉള്ളപ്പോൾ പോലും ഈ ഹാൻഡ്‌സെറ്റ് വാട്‌സ്ആപ്പിൽ 1.43 മണിക്കൂർ വരെയും സ്‌പോട്ടിഫിൽ 4.78 മണിക്കൂർ, യൂട്യൂബിൽ 1.36 മണിക്കൂർ വരെയും നിലനിൽക്കുമെന്ന് ഈ പോസ്റ്റ് അവകാശപ്പെടുന്നു. ഇതുകൂടാതെ, വരാനിരിക്കുന്ന ഈ സ്മാർട്ഫോണിൻറെ മറ്റ് സവിശേഷതകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

റിയൽമി സി 21: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽമി സി 21: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വരാനിരിക്കുന്ന റിയൽമി സി 21 നെക്കുറിച്ച് റിയൽമി കൂടുതൽ കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓൺലൈൻ റീട്ടെയിലർ അലിഎക്സ്പ്രസ്സ് ഇതിനകം തന്നെ റഷ്യൻ വെബ്‌സൈറ്റിൽ ഈ ഹാൻഡ്‌സെറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് ഡിവൈസുകളുടെ ചിത്രങ്ങളും അതിൻറെ സവിശേഷതകളുടെ ഒരു പൂർണ്ണ പട്ടികയും നൽകുന്നു. 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി സി 21 അവതരിപ്പിക്കുന്നതെന്ന് ലിസ്റ്റിംഗ് പറയുന്നു. IMG PowerVR GE8320 GPU യുമായി ജോടിയാക്കിയ ഹിലിയോ G35 SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജിനൊപ്പം 4 ജിബി റാമും ഈ ഹാൻഡ്‌സെറ്റിൽ വരും.

10W ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി

ഷവോമി എംഐയുഐ സ്കിൻ ഗൂഗിളിൻറെ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്ന് ലിസ്റ്റിംഗ് പറയുന്നു. 10W ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ സപ്പോർട്ട് ചെയ്യുന്നത്. പിന്നിൽ കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസർ അവതരിപ്പിക്കും ഒപ്പം മുൻ ക്യാമറ മൊഡ്യൂൾ വഴി ഫേസ് റെക്കഗ്‌നിഷൻ സവിശേഷതയും ഫീച്ചർ ചെയ്‌തേക്കും. 2 മെഗാപിക്സൽ മോണോക്രോം ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസും ജോടിയാക്കിയ 13 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പും റിയൽമി സി 21ൽ അവതരിപ്പിക്കും. മുൻവശത്ത്, സെൽഫികൾ പകർത്തുന്നതിന് 5 മെഗാപിക്സൽ സെൻസറുമായി ഇത് വിപണിയിലെത്തും.

Best Mobiles in India

English summary
On March 5, Realme will launch the Realme C21, another low-cost smartphone in Malaysia. In a social media update, the company announced the launch date and revealed that the unit would have a 5,000mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X