5,000 എംഎഎച്ച് ബാറ്ററിയുള്ള റിയൽമി സി 21 മാർച്ച് 5 ന് അവതരിപ്പിക്കും

|

ജനുവരിയിൽ അവതരിപ്പിച്ച റിയൽമി സി 20 ശേഷം കമ്പനി ഇപ്പോൾ സി-സീരീസിലേക്ക് റിയൽ‌മി സി 21 എന്ന മറ്റൊരു ബജറ്റ് ഫോൺ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ്. മാർച്ച് 5 ന് മലേഷ്യയിൽ നടക്കുന്ന റിയൽമി സി 21 ന്റെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. വലിയ ഡിസ്‌പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയ ഫീച്ചറുകൾ ഈ സ്മാർട്ഫോണിൽ വരുമെന്ന് റിയൽമി വ്യക്തമാക്കി. മറുവശത്ത്, പ്രധാന സവിശേഷതകളും വിലയും വെളിപ്പെടുത്തിക്കൊണ്ട് ഈ സ്മാർട്ഫോൺ അലിഎക്സ്പ്രസ്സ് റഷ്യയിലും പട്ടികപ്പെടുത്തിയിട്ടുണ്ട്.

റിയൽമി സി 21: പ്രധാന വിശദാംശങ്ങൾ‌

റിയൽമി സി 21: പ്രധാന വിശദാംശങ്ങൾ‌

720 X 1600 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.52 ഇഞ്ച് എൽസിഡി പാനലാണ് സി 21 ൽ വരുന്നതെന്നും ഫ്രണ്ട് ക്യാമറ സ്ഥാപിക്കാൻ മുകളിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഉണ്ടെന്നും അലിഎക്സ്പ്രസ് ലിസ്റ്റിംഗ് പറയുന്നു. 4 ജിബി റാമും 64 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ റിയൽ‌മി സി 21 ലെ പ്രോസസ്സിംഗ് ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസർ കൈകാര്യം ചെയ്യും. സ്റ്റാൻഡേർഡ് 10W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഈ ബാറ്ററി 47 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുന്നതാണ്.

റിയൽമി സി 21 ക്യാമറ സവിശേഷതകൾ

റിയൽമി സി 21 ക്യാമറ സവിശേഷതകൾ

13 എംപി പ്രൈമറി ക്യാമറയും ഫോട്ടോഗ്രാഫിക്കായി 2 എംപി സെൻസറുകളും ഉൾപ്പെടുന്ന പിൻ പാനലിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഈ ഹാൻഡ്‌സെറ്റിൽ ലഭിക്കും. സെൽഫികൾക്കും വീഡിയോകൾക്കുമായി 5 എംപി സെൻസർ ലഭിക്കും. കൂടാതെ, ഈ ഹാൻഡ്‌സെറ്റിൻറെ ക്യാമറ സവിശേഷതകളിൽ സൂപ്പർ നൈറ്റ്സ്കേപ്പ് മോഡ്, സ്ലോ മോഷൻ വീഡിയോ ഷൂട്ടിംഗ്, 1080 പിക്‌സൽ വീഡിയോ റെക്കോർഡിംഗ് എന്നിവയും ഉൾപ്പെടും. പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറും, കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്കും മൈക്രോ യുഎസ്ബി പോർട്ടും വരും.

ബ്ലാക്ക് ആൻഡ് ബ്ലൂ കളർ ഓപ്ഷനിൽ ഹാൻഡ്‌സെറ്റ് വിപണിയിൽ

ബ്ലാക്ക് ആൻഡ് ബ്ലൂ കളർ ഓപ്ഷനിൽ ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ ലഭ്യമാകും, കൂടാതെ വില ലിസ്റ്റിംഗ് അനുസരിച്ച്, 11,445.44 മുതൽ 14,993.76 വരെ റഷ്യൻ റൂബിൾ (11,259 രൂപ - 14,700 രൂപ) വില വരും. നിലവിൽ, റിയൽമി സി 21 ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. മാത്രവുമല്ല, റിയൽ‌മി സി 20 ഇതുവരെ രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യപ്പിച്ചിട്ടുമില്ല.

Best Mobiles in India

English summary
Realme launched the Realme C20 in January, and the company is now planning to release the Realme C21, another budget phone in the C-series. The Realme C21's launch has been confirmed by the company, and it will take place on March 5 in Malaysia.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X