Home
Mobile

റിയൽ‌മി സി21 വൈ സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഇന്ത്യയിൽ ആഗസ്റ്റ് 30 ന് നടക്കും

ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റിയൽ‌മി സി21 വൈ സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ആഗസ്റ്റ് 30 ന് കൃത്യം ഉച്ചയ്ക്ക് 12:00 മണിക്ക് നടക്കും. ഫ്ളിപ്പ്കാർട്ടിൽ നടക്കുവാൻ പോകുന്ന ഈ സ്മാർട്ഫോൺ വിൽപ്പന നിങ്ങൾക്ക് റിയൽ‌മി സി21 വൈ സ്വന്തമാക്കുവാനുള്ള ഒരു അവസരമാണ് ഒരുക്കുന്നത്. 8,999 രൂപ മുതൽ വിലയാരംഭിക്കുന്ന ഈ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, ഒക്ടാകോർ യൂണിസോക്ക് ടി 6110 SoC പ്രോസസർ തുടങ്ങിയ മികച്ച സവിശേഷതകളുണ്ട്. നിരവധി ബാങ്ക് ഓഫറുകളും, ഇഎംഐ ഓപ്ഷനുകളും നിങ്ങൾക്ക് ഈ സ്മാർട്ഫോൺ വാങ്ങുമ്പോൾ പ്രയോജനപ്പെടുത്താവുന്നതാണ്.

റിയൽ‌മി സി21 വൈ സ്മാർട്ഫോണിൻറെ സവിശേഷതകൾ

റിയൽ‌മി സി21 വൈ സ്മാർട്ഫോണിൻറെ സവിശേഷതകൾ

റിയൽ‌മി സി21 വൈ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എച്ച്ഡി+ (720 x 1,600 പിക്‌സൽ) ഡിസ്പ്ലേയാണുള്ളത്. 20: 9 ആസ്പെക്റ്റ് റേഷിയോയുള്ള ഈ ഡിസ്‌പ്ലേയിൽ 88.7 ശതമാനം സ്ക്രീൻ ടു ബോഡി റേഷിയോ ഉണ്ട്. റിയൽമി സി സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ യൂണിസോക്ക് ടി 6110 SoC പ്രോസസറാണ്. ഇതിനൊപ്പം മാലി-ജി 52 ജിപിയുവും 4 ജിബി വരെ റാമും ഈ സ്മാർട്ഫോണിൽ നൽകിയിട്ടുണ്ട്. 8,999 രൂപ വില വിഭാഗത്തിൽ വരുന്ന ഈ സ്മാർട്ട്ഫോണുകളെ വച്ച് നോക്കുമ്പോൾ ഇത് നിങ്ങൾക്ക് ലഭിക്കുന്ന മറ്റൊരു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന സ്മാർട്ഫോണാണ്.

റിയൽ‌മി സി21 വൈ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

റിയൽ‌മി സി21 വൈ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

പുറകിലായി മൂന്ന് ക്യാമറകളാണ് റിയൽമി സി21 വൈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തെ ക്യാമറ 13 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം 2 മെഗാപിക്സൽ മോണോക്രോം സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും കമ്പനി ഈ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി റിയൽ‌മി സി21 വൈ സ്മാർട്ട്ഫോണിൽ 5 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. എഫ്/ 2.4 ലെൻസോടുകൂടിയ സെൽഫി ക്യാമറയാണ് ഇവിടെയുള്ളത്.

റിയൽ‌മി സി21 വൈ സ്മാർട്ഫോണിൻറെ ആദ്യത്തെ വിൽപ്പന ഇന്ത്യയിൽ ആഗസ്റ്റ് 30 ന് ഫ്ലിപ്പ്കാർട്ടിൽ നടക്കും

ഡ്യുവൽ നാനോ സിം വരുന്ന റിയൽമി സി21വൈ സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽ‌മി യുഐയാണ് നൽകിയിട്ടുള്ളത്. 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് വരുന്ന ഈ ഹാൻഡ്‌സെറ്റിൽ നിങ്ങൾക്ക് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് v5.0, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ- യുഎസ്ബി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയും കണക്റ്റിവിറ്റി ഓപ്ഷനുകളായി നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഉണ്ട്. കൂടാതെ, മികച്ച സുരക്ഷാ ഉറപ്പാക്കുവാൻ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. റിവേഴ്സ് വയർഡ് ചാർജിങ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്.

Best Mobiles in India

English summary
The first sale of the Realme C21Y smartphone launched in India will take place on August 30 at 12:00 noon. This smartphone sale that is going to take place on Flipkart is going to give you a chance to own the Realm C21Y.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X