വില കൂട്ടാൻ റിയൽമിയും, റിയൽമി സി21വൈ എന്ന ജനപ്രിയ സ്മാർട്ട്ഫോണിനും വില വർധിക്കുന്നു

|

റിയൽമിയുടെ ബഡ്ജറ്റ് സ്മാർട്ട്ഫോൺ സെക്ഷനിലെ പ്രധാന അട്രാക്ഷനുകളിൽ ഒന്നാണ് സി21വൈ മോഡൽ. പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സി21വൈ മോഡലിന്റെ വില കൂട്ടാൻ ഒരുങ്ങുകയാണ് റിയൽമി. കമ്പോണന്റ്സിന്റെ ക്ഷാമം തുടങ്ങിയത് മുതൽ സ്മാർട്ട്ഫോണുകളുടെ വിലക്കയറ്റം സാധാരണമായിരിക്കുകയാണ്. കമ്പോണന്റ്സ് ക്ഷാമം തങ്ങളുടെ പ്രീമിയം മോഡലുകളെ ബാധിക്കാതിരിക്കാൻ കമ്പനികൾ വളരെയധികം ശ്രദ്ധിക്കുന്നുമുണ്ട്. ഈ പ്രതിസന്ധിയുടെ ഭാരം മുഴുവൻ എൻട്രി ലെവൽ, ബഡ്ജറ്റ് സ്‌മാർട്ട്‌ഫോണുകളിലേക്കാണ് കമ്പനികൾ ലോഡ് ചെയ്യുന്നത്. ബാധിക്കപ്പെടുന്നത് ബഡ്ജറ്റ് സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്ന സാധാരണക്കാരെയും.

സി21വൈ

സി21വൈ റിയൽമി അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. ബഡ്ജറ്റ് വേരിയന്റുകളിലെ എറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണെന്നതും സി21വൈയുടെ പ്രത്യേകതയാണ്. നിങ്ങൾ ഈ ഫോൺ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നവരാണെങ്കിൽ, അതിന് പറ്റിയ ഏറ്റവും നല്ല സമയമാണിത്, ഇനിയും കാത്തിരുന്നാൽ പിന്നെ അധിക വില നൽകേണ്ടി വരും. പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച്, റിയൽമി സി21വൈ യുടെ വില എല്ലാ വേരിയന്റുകൾക്കും 1,000 രൂപ വീതം വർധിപ്പിച്ചേക്കാം, ഇത് ഉപഭോക്താക്കളെ അത്ര ആകർഷിക്കുന്ന കാര്യമല്ല.

നോർഡ് സീരീസ് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി വൺപ്ലസ്നോർഡ് സീരീസ് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി വൺപ്ലസ്

റിയൽമി

അടുത്തിടെ റിയൽമി സി11 2021 മോഡലിന്റെ വിലയും കൂട്ടിയിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു സി സീരീസ് ഫോണിന്റെ വില കൂടി കൂട്ടാൻ ഒരുങ്ങുകയാണ് കമ്പനി. ഈ വർഷം ആദ്യമാണ് മിതമായ സവിശേഷതകളോടെ റിയൽ‌മി സി21വൈ ഇന്ത്യയിൽ അവതരിപ്പിച്ചത്. വില ഉയർത്തുന്നത് കമ്പനിയ്ക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ല. കാരണം 1,000 രൂപ വർധനവോടെ റിയൽ‌മി സി21വൈ പുതിയ പ്രൈസ് സെഗ്മെന്റിലേക്കാണ് എത്തിപ്പെടുന്നത്. അവിടെയാണെങ്കിൽ മികച്ച സ്പെക്സും ശേഷിയുമുള്ള ധാരാളം സ്മാർട്ട്ഫോണുകൾ ഇപ്പോൾ തന്നെ ലഭ്യമാണ്. പ്രത്യേകിച്ചും മോട്ടറോള മോട്ടോ ജി30 പോലുള്ളവ.

റിയൽമി സി21വൈ

റിയൽമി സി21വൈ സ്മാർട്ട്ഫോണിന് രണ്ട് വേരിയന്റുകളാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്. 3 ജിബി + 32 ജിബി വേരിയന്റും 4 ജിബി + 64 ജിബി വേരിയന്റും. ഇതിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില, അതേസമയം റിയൽമി സി21വൈ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡൽ 9,999 രൂപയ്ക്കും വിൽക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 1,000 രൂപ വീതമായിരിക്കും സ്മാർട്ട്ഫോണുകളുടെ വില ഉയരുക. അങ്ങനെയെങ്കിൽ വേരിയന്റുകൾക്ക് ഇനി മുതൽ യഥാക്രമം 9,999 രൂപയും 10,999 രൂപയും യൂസേഴ്സ് നൽകേണ്ടി വരാം. അടുത്ത ആഴ്‌ച മുതലാകും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. റിയൽമി സി21വൈ യുടെ കളർ വകഭേദങ്ങൾ അതേപടി നിലനിൽക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഡിസംബർ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഡിസംബർ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

റിയൽമി സി21വൈ ഫീച്ചേഴ്സ്

റിയൽമി സി21വൈ ഫീച്ചേഴ്സ്

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയിൽ ആണ് റിയൽമി സി21വൈ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0 യുടെ റോളൗട്ട് നടക്കുന്നത് പരിഗണിക്കുമ്പോൾ സി21വൈയുടെ യുഐ ഏറെ പഴകിയതാണെന്ന് മനസിലാകും. 4ജി വോൾട്ടി സപ്പോർട്ടുള്ള ഡ്യുവൽ സിം കാർഡ് ട്രേ ഫോണിൽ ഉണ്ട്. ഒക്ടാ കോർ യുണിസോക് ടി610 പ്രൊസസർ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നു. 3 ജിബി, 4 ജിബി വേരിയന്റുകളിൽ എൽപിഡിഡി റാമും 32 ജിബി, 64 ജിബി സ്റ്റോറേജും ലഭിക്കുന്നു. സ്റ്റോറേജ് കൂട്ടാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിരിക്കുന്നു.

എച്ച്ഡി+ ഡിസ്‌പ്ലേ

റിയൽമി സി21വൈ യുടെ 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയ്ക്ക് മുകളിൽ ടിയർഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്. 88.7 ശതമാനം വീക്ഷണാനുപാതം, 400 നിറ്സിന്റെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുണ്ട്. മൈക്രോ യുഎസ്ബി പോർട്ട് വഴി 10 വാർട്ട് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയുമായാണ് ഫോൺ വരുന്നത്. ഈ വലിയ ബാറ്ററി കാരണം, ഫോണിന്റെ ഭാരം 200 ഗ്രാമായി ഉയരുന്നു. 9.1 മില്ലിമീറ്റർ ആണ് സ്മാർട്ട്ഫോണിന്റെ കനം.

ഫോണിലെ സ്റ്റോറേജ് സ്പേസ് നിറയുന്നുവോ; പരിഹാരം ഇതാഫോണിലെ സ്റ്റോറേജ് സ്പേസ് നിറയുന്നുവോ; പരിഹാരം ഇതാ

മെഗാപിക്സൽ

റിയൽമി സി21വൈ യുടെ പിൻഭാഗത്ത്, നിങ്ങൾക്ക് 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയും ഉണ്ട്. നോച്ചിനുള്ളിൽ 5 മെഗാപിക്സൽ സെൽഫി ക്യാമറയും റിയൽമി നൽകിയിരിക്കുന്നു. അൺലോക്ക് ചെയ്യുന്നതിനും പേയ്‌മെന്റ് ഓതന്റിക്കേഷനുമായി റിയൽമി സി21വൈയുടെ പിൻഭാഗത്ത് ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിരിക്കുന്നു.

കമ്പോണന്റ് ക്ഷാമവും വിലക്കയറ്റവും

കമ്പോണന്റ് ക്ഷാമവും വിലക്കയറ്റവും

കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ കമ്പോണന്റ്സിന്റെ ക്ഷാമം ടെക്ക് മേഖലയെ വലിയ രീതിയിൽ ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. സ്മാർട്ട്ഫോണുകളുടെ വില കൂടാനും ഉത്പാദനം കുറയാനും ലോഞ്ചുകൾ വൈകാനുമൊക്കെ ഇത് കാരണമാകുന്നു. 2021ന്റെ മൂന്നാം പാദത്തിൽ സ്മാർട്ട്ഫോൺ വിൽപ്പന കുറഞ്ഞതിന് പിന്നിലും ആവശ്യത്തിന് സ്റ്റോക്കുകൾ ഇല്ലെന്നതായിരുന്നു കാരണം. റിപ്പോർട്ടുകൾ പ്രകാരം 6.8 ശതമാനത്തിന്റെ കുറവാണ് സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഉണ്ടായത്. പവർ മാനേജ്മെന്റിനും റേഡിയോ ഫ്രീക്വൻസികൾക്കുമുള്ള ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളുടെ കുറവ് ലോകമെമ്പാടും സ്മാർട്ട്‌ഫോൺ ഉൽപ്പാദനത്തെ ബാധിച്ചു.

ആൻഡ്രോയിഡ് ഫോൺ ഹാങ്ങാവുന്നോ? ഇതാവാം കാരണംആൻഡ്രോയിഡ് ഫോൺ ഹാങ്ങാവുന്നോ? ഇതാവാം കാരണം

സ്മാർട്ട്ഫോണുകൾ

കൊവിഡ് കാലത്തെ സേവിങ്സുകൾ ഉപയോഗിച്ച് ആളുകൾ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇറങ്ങിയ കാലമായിട്ടും ഡിമാൻഡ് പീക്കിൽ നിന്നിട്ടും സ്മാർട്ട്ഫോൺ വിൽപ്പന കുറഞ്ഞെന്ന് പറയുമ്പോഴാണ് കമ്പോണന്റ് ക്ഷാമത്തിന്റെ വലിപ്പം മനസിലാകുകയുള്ളൂ. അതേ സമയം കമ്പോണന്റ് ക്ഷാമം തങ്ങളുടെ പ്രീമിയം സെഗ്മെന്റുകളെ ബാധിക്കാതിരിക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ശ്രമിച്ചുവെന്നതാണ് യാഥാർഥ്യം. തൽഫലമായി, സ്മാർട്ട്‌ഫോൺ വിൽപ്പന മൊത്തത്തിൽ കുറഞ്ഞുവെങ്കിലും പ്രീമിയം സെഗ്മെന്റുകളുടെ വിൽപ്പന ഉയരുകയും ചെയ്തു. ഫോൾഡബിൾ സ്മാർട്ട്ഫോണുകളുമായി എത്തിയ സാംസങ് ഏറ്റവും വലിയ വിപണി വിഹിതവും നേടി.

Best Mobiles in India

English summary
The price of smartphones on the rise since the shortage of components began. Companies are also taking great care not to let the component shortage affect their premium models. Companies are loading the entire burden of this crisis on entry-level and budget smartphones. Affected are ordinary people who rely on budget smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X