ട്രിപ്പിൾ ക്യാമറ സംവിധാനമുള്ള റിയൽമി സി 21 വൈ ഉടനെ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും
റിയൽമി സി-സീരീസിൽ നിന്നും ഒരു പുതിയ ബജറ്റ് സ്മാർട്ഫോൺ പുറത്തിറക്കുവാനുള്ള തിരക്കിലാണ് കമ്പനി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മോഡൽ നമ്പർ RMX3621 വരുന്ന ഒരു റിയൽമി സ്മാർട്ട്ഫോൺ ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ, തായ്‌ലൻഡിലെ എൻബിടിസി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഒരു പുതിയ ലിസ്റ്റിംഗ് ഈ സ്മാർട്ട്ഫോണിനെ റിയൽമി സി 21 വൈ എന്ന് വിളിക്കുന്നുവെന്ന് പറയുന്നു. റിയൽമി സി 25 എസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നുവെന്ന് ചില റിപ്പോർട്ടുകൾ വന്നതിന് ശേഷമാണ് സി 21 വൈയിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

തായ്‌ലാൻഡിൻറെസർട്ടിഫിക്കേഷൻ ബോഡി റിയൽമിയുടെ ഒരു പുതിയ സ്മാർട്ഫോൺ വരുന്നതായി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും, ഈ സ്മാർട്ഫോൺ 4 ജിക്ക് സപ്പോർട്ട് നൽകുമെന്ന് പറയുന്നതല്ലാതെ മറ്റുള്ള സവിശേഷതകളെക്കുറിച്ച് ഒന്നുംതന്നെ വ്യക്തമാക്കുന്നില്ല. എന്നാൽ, നിർഭാഗ്യവശാൽ, യുഎസ് എഫ്‌സിസി വെബ്‌സൈറ്റിലും ഈ സ്മാർട്ട്ഫോൺ വന്നിട്ടുണ്ട്. അതിൽ ഈ സ്മാർട്ട്ഫോൺ എങ്ങനെയായിരിക്കുമെന്ന് ഡിസൈൻ സ്കെച്ചുകൾ വിവരിക്കുന്നു. എഫ്‌സിസി ഫയലിംഗ് അനുസരിച്ച്, റിയൽമി സി 21 വൈയിൽ കുറഞ്ഞത് മൂന്ന് ക്യാമറകളെങ്കിലും ഉണ്ടാകും, പിന്നിൽ ഒരു സ്‌ക്വയർ ക്യാമറ മൊഡ്യൂളുമായി വരും. എൽഇഡി ഫ്ലാഷിനുള്ള മൊഡ്യൂളിൽ നാലാമത്തെ കട്ട്ഔട്ട് ഉണ്ട്. ഇതിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകും. ഡിസ്‌പ്ലേയിൽ ടിയർട്രോപ്പ്-സ്റ്റൈൽ നോച്ച് ഉണ്ടായിരിക്കും.
ഈ സവിശേഷതകൾക്ക് പുറമെ, ഫോണിൻറെ ഇടതുവശത്ത് സ്ഥിതിചെയ്യുന്ന ട്രേയിലെ മൈക്രോ എസ്ഡി കാർഡിനായി റിയൽമി സി 21 വൈയ്ക്ക് ഒരു പ്രത്യേക സ്ലോട്ട് ഉണ്ടായിരിക്കുമെന്നും ഫയലിംഗ് വെളിപ്പെടുത്തുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4880 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി 21 വൈയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ റിയൽമി യുഐ 2.0 സ്കിൻ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. ഡിസ്പ്ലേയ്ക്ക് എന്ത് വലിപ്പം വരുമെന്ന് വ്യക്തമല്ലെങ്കിലും കട്ടിയുള്ള ബെസലുകൾ സ്കെച്ചുകളിൽ കാണാം. പുറകിലായി "റിയൽമി" ലോഗോയ്‌ക്ക് തൊട്ടുതാഴെയായി സ്പീക്കർ നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിൽ എഫ്‌സിസി ലിസ്റ്റിംഗിന് പറയാൻ കഴിയുന്ന റിയൽമി സി 21 വൈയെക്കുറിച്ചുള്ള സവിശേഷതകളാണ് ഇവ.

റിയൽമി എക്‌സ് 21 വൈ കുറഞ്ഞത് രണ്ട് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ വന്നതിനാൽ ലോഞ്ച് ഉടനെ സംഭവിച്ചേക്കാം, പക്ഷെ ഇതുവരെ ലോഞ്ച് തീയതി വ്യക്തമാക്കിയിട്ടില്ല. കൂടാതെ, പുതിയ സി 21 വൈ സ്മാർട്ട്‌ഫോൺ എവിടെ അവതരിപ്പിക്കുമെന്നതിനെക്കുറിച്ച് റിയൽമി ഒരു കോൾ എടുക്കും. ചില വിപണികളിൽ ഈ സ്മാർട്ഫോൺ മറ്റൊരു പേരിൽ ലഭിക്കാനും സാധ്യതയുണ്ട്. അതേസമയം, സി 25 എസ് സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ റിയൽമി തയ്യാറെടുക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മലേഷ്യയിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുകയുണ്ടായി.
മലേഷ്യയിൽ അവതരിപ്പിച്ച ഒരൊറ്റ ഓപ്ഷനിൽ നിന്ന് വ്യത്യസ്തമായി റിയൽമി സി 25 എസ് ഇന്ത്യയിൽ രണ്ട് വേരിയന്റുകളിൽ വരുമെന്ന് ഒരു റിപ്പോർട്ട് പറയുന്നു. 128 ജിബി മോഡലിന് പുറമേ 64 ജിബി വേരിയന്റും ഉണ്ടാകും, ബാക്കിയുള്ള സവിശേഷതകളും ഒരുപോലെതന്നെയായിരിക്കും. 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി, 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 85 പ്രോസസറും, കൂടാതെ റിയൽമി സി 25 എസിന് പിന്നിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ തുടങ്ങിയ നാല് ക്യാമറ സംവിധാനമുണ്ട്. 18W ഫാസ്റ്റ് ചാർജിംഗുള്ള 6000 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.


Click it and Unblock the Notifications








