ട്രിപ്പിൾ ക്യാമറയുമായി പുതിയ എൻ‌ട്രി ലെവൽ സ്മാർട്ഫോൺ റിയൽമി സി 21 വൈ അവതരിപ്പിച്ചു

|

പുതിയ സ്മാർട്ഫോൺ റിയൽമി സി 21 വൈ (Realme C21Y) വിയറ്റ്നാമിൽ അവതരിപ്പിച്ചു. റിയൽമി സി സീരീസിൻറെ ഭാഗമായതിനാൽ ഇത് ഒരു എൻ‌ട്രി ലെവൽ സ്മാർട്ഫോണാണ്. ഈ ഡിവൈസിൻറെ വശങ്ങളിലായി സ്ലിം ബെസലുകളുള്ളതും കട്ടിയുള്ള കീഴ്ഭാഗവും ശ്രദ്ധേയമായ ഡിസ്‌പ്ലേയുമാണ് വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. റിയൽമി സി 21 വൈ ഒരു ഒക്ടാകോർ SoC പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. രണ്ട് റാം ഓപ്ഷനിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നു. ഒരു വലിയ ബാറ്ററിയുടെ സപ്പോർട്ടുള്ള ഈ സ്മാർട്ഫോൺ ടി‌യുവി റൈൻ‌ലാൻ‌ഡ് ഹൈ-റിലയബിലിറ്റി സർ‌ട്ടിഫിക്കേഷനുമായി വരുന്നു.

റിയൽമി സി 21 വൈ സ്മാർട്ഫോണിൻറെ വില

റിയൽമി സി 21 വൈ സ്മാർട്ഫോണിൻറെ വില

റിയൽമി സി 21 വൈയുടെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് വിഡിഎൻ 3,240,000 (ഏകദേശം 10,500 രൂപ), 4 ജിബി + 64 ജിബി മോഡലിന് വിഡിഎൻ 3,710,000 (ഏകദേശം 12,000 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ബ്ലാക്ക് കാരോ, കാരാമൽ ഗ്രീൻ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. പ്രമുഖ ഓൺലൈൻ റീട്ടെയിലർമാർ വഴി വിയറ്റ്നാമിൽ ഇത് വാങ്ങാൻ ലഭ്യമാണ്. ഇന്ത്യയിലെയും മറ്റുള്ളയിടങ്ങളിലും റിയൽമി സി 21 വൈയുടെ ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും റിയൽമി വ്യക്തമാക്കിയിട്ടില്ല.

റിയൽമി സി 21 വൈ സ്മാർട്ഫോണിൻറെ സവിശേഷതകൾ‌

റിയൽമി സി 21 വൈ സ്മാർട്ഫോണിൻറെ സവിശേഷതകൾ‌

ഡ്യുവൽ നാനോ സിം വരുന്ന റിയൽമി സി 21 വൈ ആൻഡ്രോയിഡ് 10 അധിഷ്ഠിത റിയൽമി യുഐയിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയും 400 നൈറ്റ്‌സ് പീക്ക് ബറൈറ്നെസുമുള്ളതാണ്. മാലി-ജി 52 ജിപിയുമായി ജോടിയാക്കിയ ഒക്ടാകോർ യൂണിസോക്ക് ടി 610 SoC പ്രോസസറിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. റിയൽമി സി 21 വൈ സ്മാർട്ഫോണിൽ 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി ഒരു സ്ലോട്ടിലൂടെ സ്റ്റോറേജ് കപ്പാസിറ്റി എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

റിയൽമി സി 21 വൈ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ‌
 

റിയൽമി സി 21 വൈ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ‌

ഫോട്ടോകൾ എടുക്കുവാനും വീഡിയോകൾ പകർത്തുവാനും 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസ്, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, എഫ് / 2.4 അപ്പർച്ചറുള്ള ഷൂട്ടർ 2 മെഗാപിക്സൽ മാക്രോ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം റിയൽമി സി 21 വൈയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുൻവശത്ത് എഫ് / 2.2 അപ്പർച്ചറുള്ള 5 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഒരു നോച്ചിൽ സ്ഥാപിച്ചിരിക്കുന്നു.

 റിവേഴ്സ് വയർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

റിവേഴ്സ് വയർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി റിയൽമി സി 21 വൈയിൽ ലഭ്യമാണ്. ഓൺ‌ബോർഡിലെ സെൻസറുകളിൽ മാഗ്നറ്റിക് ഇൻഡക്റ്റീവ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ എന്നിവ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിന് പിന്നിലായി ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്. റിവേഴ്സ് വയർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൻറെ എടുത്തുപറയേണ്ട ഒരു പ്രത്യകത. റിയൽമി സി 21 വൈയിൽ 164.5 x 76 x 9.1 മില്ലിമീറ്റർ അളവും 200 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
Realme C21Y is now available in Vietnam. It is an entry-level device that is part of the Realme C series. The phone features a notched display with thin side bezels but a big chin. It has a triple-camera configuration on the back and a fingerprint scanner on the back.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X