റിയൽമി സി 25 ഇന്ന് ഇന്ത്യയിൽ ആദ്യമായി വിൽപന നടത്തും: വില, സവിശേഷതകൾ
ഇന്ത്യയിൽ ആദ്യമായി റിയൽമി സി 25 യുടെ ആദ്യത്തെ വിൽപന ഇന്ന് ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിൽ നടക്കും. കൃത്യം ഉച്ചയ്ക്ക് 12:00 മണി മുതൽ ഈ സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്കായി കമ്പനി ലഭ്യമാക്കും. റിയൽമി സി 25ന് ഇന്ത്യയിൽ 9,999 രൂപയാണ് വില നൽകിയിരിക്കുന്നത്. റിയൽമി സി 20, റിയൽമി സി 21 തുടങ്ങിയ സ്മാർട്ഫോണുകൾക്കൊപ്പം ഈ മാസം ആദ്യം ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചു. റിയൽമി സി 20 സീരിസിൽ വരുന്ന ഏറ്റവും താങ്ങാവുന്ന വിലയാണ് നൽകിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റിന് 6,999 രൂപ മുതൽ വില ആരംഭിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ആദ്യ വിൽപ്പന ഏപ്രിൽ 13 നാണ് നടന്നത്. ഇന്ത്യയിൽ റിയൽമി സി 21യ്ക്ക് വില 7,999 രൂപയിൽ നിന്നും ആരംഭിക്കുന്നു. ഏപ്രിൽ 14 ന് ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്ക്കെത്തി കഴിഞ്ഞു. ഈ മൂന്ന് സ്മാർട്ട്‌ഫോണുകളും ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫ്ലിപ്പ്കാർട്ട്, റിയൽമി ഇന്ത്യ വെബ്‌സൈറ്റിലും രാജ്യത്തുടനീളം ലഭ്യമാണ്.

റിയൽമി സി 25 ൻറെ ആദ്യത്തെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിൽ
റിയൽമി സി 25 ൻറെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയാണ് ഇന്ത്യയിൽ വില നൽകിയിട്ടുള്ളത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലും 10,999 രൂപയ്ക്ക് ലഭ്യമാക്കും. വാട്ടർ ഗ്രേ, വാട്ടറി ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് നിങ്ങൾക്ക് വാങ്ങാവുന്നതാണ്. റിയൽമി സി 25 ൻറെ ആദ്യ വിൽപന ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് റിയൽമി.കോം, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നടക്കും.

റിയൽമി സി 25 സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന റിയൽമി സി 25 ആൻഡ്രോയിഡ് 11 ൽ റിയൽമെ യുഐ 2.0 ഒഎസിൽ പ്രവർത്തിക്കുന്നു. കൂടാതെ, ഇതിന് 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. സ്റ്റാൻഡേർഡായി 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 70 SoC പ്രോസസർ മികച്ച പ്രവർത്തനക്ഷമതയ്ക്കായി ഉൾപ്പെടുത്തിയിരിക്കുന്നു. എഫ് / 1.8 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. മുൻവശത്ത് ഒരു എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നിങ്ങൾക്ക് ലഭിക്കും.

64 ജിബി, 128 ജിബി എന്നിങ്ങനെ സ്റ്റോറേജ് വരുന്ന രണ്ട് വേരിയന്റുകളിൽ റിയൽമി സി 25 വിൽപ്പന നടത്തുന്നു. ഇവ രണ്ടിലും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4 ജി എൽടിഇ, വൈ-എഫ്ഐ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഇതിൽ നൽകിയിട്ടുള്ള സെൻസറുകൾ. ഈ ഹാൻഡ്‌സെറ്റിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. 209 ഗ്രാം ഭാരം വരുന്ന ഈ ഹാൻഡ്‌സെറ്റിൽ 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.


Click it and Unblock the Notifications