Home
Mobile

6000 എംഎഎച്ച് ബാറ്ററിയുള്ള റിയൽ‌മി സി 25 മാർച്ച് 23 ന് അവതരിപ്പിക്കും

പുതിയ റിയൽ‌മി സി 25 സ്മാർട്ഫോൺ മാർച്ച് 23 ന് അവതരിപ്പിക്കും. റിയൽ‌മി സി 21 നൊപ്പം ഇന്തോനേഷ്യൻ വിപണിയിൽ കമ്പനി ഈ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കും. ഈ മാസം ആദ്യം മലേഷ്യയിൽ അവതരിപ്പിച്ച റിയൽ‌മി സി 21 ഇപ്പോൾ ഇന്തോനേഷ്യൻ വിപണിയിലെത്തുന്നതാണ്. റിയൽ‌മി സി 25ൻറെ ഗ്ലോബൽ ലോഞ്ച് മാർച്ച് 23 ന് നടക്കും, കൂടാതെ ഔദ്യോഗിക ഇവന്റ് പേജിൽ ഈ ഹാൻഡ്‌സെറ്റിൻറെ ചില സവിശേഷതകൾ കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. 6,000 എംഎഎച്ച് ബാറ്ററി വരുന്ന റിയൽ‌മി സി 25 ന് ഹിലിയോ ജി 70 SoC പ്രോസസറായിരിക്കും കരുത്ത് നൽകുന്നത്.

റിയൽ‌മി സി-സീരീസ് സ്മാർട്ട്ഫോണുകൾ‌

രണ്ട് റിയൽ‌മി സി-സീരീസ് സ്മാർട്ട്ഫോണുകൾ‌ മാർച്ച് 23 ന്‌ ഇന്തോനേഷ്യയിൽ‌ അവതരിപ്പിക്കുവാൻ കമ്പനി ഒരു പ്രത്യേക ഇവന്റ് പേജ് പ്രസിദ്ധീകരിച്ചു. ഈ ഇവന്റ് യൂട്യൂബിൽ ഉച്ചയ്ക്ക് 1.30 (വെസ്റ്റേൺ ഇന്തോനേഷ്യൻ ടൈം) (12:00 മണിക്ക് ഐഎസ്ടി) തത്സമയം സംപ്രേഷണം ചെയ്യും. റിയൽ‌മി സി 25, റിയൽ‌മി സി 21 തുടങ്ങിയ രണ്ട് സ്മാർട്ട്ഫോണുകളുടെയും പ്രധാന സവിശേഷതകൾ ഈ ഇവന്റ് പേജ് സൂചിപ്പിക്കുന്നുണ്ട്. ഈ മാസം ആദ്യം മലേഷ്യയിൽ അവതരിപ്പിച്ച റിയൽ‌മി സി 21 സവിശേഷതകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.

റിയൽ‌മി സി 25

റിയൽ‌മി സി 25 പാനലിൻറെ മുകളിൽ ഇടത് കോണിലായി സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് പിന്നിൽ വരുന്നതായി കാണിക്കുന്നു. ഈ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉൾപ്പെടും. 6,000 എംഎഎച്ച് ബാറ്ററിയും മീഡിയടെക് ഹിലിയോ ജി 70 ഗെയിമിംഗ് പ്രോസസറുമാണ് റിയൽ‌മി സി 25ൽ വരുന്നതായി പറയുന്നു. 6.5 ഇഞ്ച് ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് എന്നിവ ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടാകും.

ഇത് 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുകയും ഒപ്പം ഫിംഗർപ്രിന്റ് സെൻസറും വരുന്നു. മികച്ച നേത്ര സംരക്ഷണത്തിനായി ടി‌വി റൈൻ‌ലാൻ‌ഡ് സർ‌ട്ടിഫിക്കറ്റ് ലഭിച്ച റിയൽ‌മി സി 25 ന് 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. റെൻഡറുകളിൽ റിയൽ‌മി സി 25 ൻറെ ഇടതുവശത്ത് സിം ട്രേ ഇരിക്കുന്നതായി കാണിക്കുന്നു. ഈ സ്മാർട്ട്ഫോണിന് 3.5 എംഎം ഓഡിയോ ജാക്കും ചുവടെ സ്പീക്കർ ഗ്രില്ലും ഉണ്ടായിരിക്കുന്നതാണ്.

Best Mobiles in India

English summary
The launch date for the Realme C25 has been set for March 23. Along with the Realme C21, the company will introduce the latest phone in Indonesia. The Realme C21 was released earlier this month in Malaysia and will now be available in Indonesia.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X